Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഭൂകമ്പ ദുരിത...

ഭൂകമ്പ ദുരിത ബാധിതർക്ക്​ ആശ്വാസമേകാൻ സൗദിയുടെ ദുരിതാശ്വാസ വിമാനം തുർക്കിയയിലെത്തി

text_fields
bookmark_border
ഭൂകമ്പ ദുരിത ബാധിതർക്ക്​ ആശ്വാസമേകാൻ സൗദിയുടെ ദുരിതാശ്വാസ വിമാനം തുർക്കിയയിലെത്തി
cancel
camera_alt

ഭൂകമ്പ ദുരിത ബാധിതരെ സഹായിക്കാൻ സൗദി സംഘം തുർക്കിയയിലെത്തുന്നു

ജിദ്ദ: ഭൂകമ്പത്തെ തുടർന്ന്​ ദുരിതമനുഭവിക്കുന്നവർക്ക്​ ആശ്വാസമേകാൻ സൗദിയിൽ നിന്നുള്ള സന്നദ്ധ ​സേവന സംഘം തുർക്കിയയിലെത്തി. സൽമാൻ രാജാവിന്റെയും കിരീടാവകാശിയുടെയും നിർദേശത്തെ തുടർന്ന്​ വ്യാഴാഴ്​ച രാവിലെയാണ്​ നിരവധി മെഡിക്കൽ, സന്നദ്ധ സംഘങ്ങളും സിവിൽ ഡിഫൻസ്​ ടീമുകളും ഉൾപ്പെടുന്ന സംഘത്തേയും വഹിച്ചുള്ള വിമാനം റിയാദിൽ നിന്ന്​ തുർക്കിയയിലെത്തിയത്​.

തുർക്കിയയിലെ ഭൂകമ്പ ദുരിതബാധിതർക്ക്​ മാനുഷിക സഹായങ്ങൾ നൽകുന്നതിന്​ റെഡ് ​ക്രസൻറിന്റെ കൂടുതൽ ആളുകൾ തുർക്കിയിലേക്ക് പുറപ്പെടാനിക്കുകയാണെന്ന്​ റെഡ്​ക്രസൻറ്​ ഉപമേധാവി ഫഹദ്​ അൽഹുജ്ജാജ്​ പറഞ്ഞു. സിവിൽ ഡിഫൻസ്​, കിങ്​ സൽമാൻ റിലീഫ്​ സെൻറർ എന്നിവയുമായി സഹകരിച്ചാണ്​ സംഘം പ്രവർത്തിക്കുക. 20 പേരെയാണ്​ റെഡ് ​ക്രസൻറ് ഇപ്പോൾ​ അയച്ചത്​.

ഡോക്​ടർമാർ, പ്രാഥമിക ശുശ്രൂഷ വിദഗ്​ധർ, അടിയന്തിര ചികിത്സാസേവന വിദഗ്​ധർ എന്നിവർ അതിലുൾപ്പെടും. അടുത്ത ആഴ്‌ചയ്‌ക്കുള്ളിൽ ദുരിതബാധിത പ്രദേശങ്ങളിലെ ആവശ്യങ്ങളെക്കുറിച്ച് പൂർണ ധാരണ നേടാനാണ് ശ്രമിക്കുന്നതെന്നും റെഡ്​ ക്രസൻറ്​ മേധാവി പറഞ്ഞു.

അതേ സമയം, സിറിയയിലേയും തുർക്കിയയിലേയും ഭൂകമ്പ ദുരിതബാധിതരെ സഹായിക്കാൻ ദേശീയ സഹായ സമാഹരണ കാമ്പയിൻ പ്രവർത്തനങ്ങൾ​ സൗദിയിൽ പുരോഗമിക്കുകയാണ്​. സൽമാൻ രാജാവി​ന്റെയും കിരീടാവകാശിയുടെ നിർദേശത്തെ തുടർന്ന്​​ ബുധനാഴ്​ചയാണ്​ ഭൂകമ്പ ദുരിതബാധിതർക്കായി ജനകീയ കാമ്പയിൻ ആരംഭിച്ചത്​. കുറഞ്ഞ സമയത്തിനുള്ളിൽ സംഭാവന 10 കോടി റിയാൽ കവിഞ്ഞിട്ടുണ്ട്. https://sahem.ksrelief.org/Pages/ProgramDetails/f5ceca02-17a7-ed11-b84b-005056ac5a6e എന്ന ലിങ്ക് വഴി സ്വദേശികൾക്കും വിദേശികൾക്കും ഇതിലേക്ക് സംഭാവന ചെയ്യാവുന്നതാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Saudi ArabiaTurkey Syria earthquake
News Summary - Saudi relief plane reached Turkey to provide relief to the earthquake victims
Next Story