Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസൗദി രണ്ടാം പാദ...

സൗദി രണ്ടാം പാദ ബജറ്റ്: വരുമാനം 338.8 ശതകോടി റിയാൽ; എണ്ണവരുമാനത്തിൽ 22 ശതമാനം വർധന

text_fields
bookmark_border
സൗദി രണ്ടാം പാദ ബജറ്റ്: വരുമാനം 338.8 ശതകോടി റിയാൽ; എണ്ണവരുമാനത്തിൽ 22 ശതമാനം വർധന
cancel

റിയാദ്: 2026 സാമ്പത്തിക വർഷത്തിലെ രണ്ടാം പാദത്തിലെ ഔദ്യോഗിക ബജറ്റ് പ്രകടന റിപ്പോർട്ട് സൗദി ധനകാര്യ മന്ത്രാലയം പുറത്തുവിട്ടു. ഈ കാലയളവിൽ രാജ്യത്തിന് 338.8 ബില്യൺ റിയാൽ യഥാർത്ഥ വരുമാനമായി ലഭിച്ചപ്പോൾ, ആകെ ചെലവ് 373 ബില്യൺ റിയാലിലെത്തി. ഇതനുസരിച്ച് രണ്ടാം പാദത്തിൽ 34.28 ബില്യൺ റിയാലി​െൻറ ബജറ്റ് കമ്മിയാണ് രേഖപ്പെടുത്തിയത്.

വ്യാഴാഴ്ച പുറത്തിറക്കിയ റിപ്പോർട്ട് അനുസരിച്ച്, രണ്ടാം പാദത്തിൽ എണ്ണമേഖലയിൽ നിന്നുള്ള വരുമാനം 185.1 ബില്യൺ റിയാലാണ്. കഴിഞ്ഞ വർഷത്തെ സമാന കാലയളവിലെ 151.7 ബില്യൺ റിയാലുമായി താരതമ്യം ചെയ്യുമ്പോൾ 22 ശതമാനത്തി​െൻറ വർധനയാണിത്. അതേസമയം, എണ്ണയിതര മേഖലകളിൽ നിന്നുള്ള വരുമാനം 153.7 ബില്യൺ റിയാലായി ഉയർന്നു. കഴിഞ്ഞ വർഷം ഇതേ പാദത്തിൽ ഇത് 149.8 ബില്യൺ റിയാലായിരുന്നു (മൂന്ന്​ ശതമാനം വർധന).

2026 സാമ്പത്തിക വർഷത്തി​െൻറ ആദ്യ ആറു മാസങ്ങളിലെ മൊത്തം വരുമാനം 599.7 ബില്യൺ റിയാലും ആകെ ചെലവഴിക്കൽ 759.7 ബില്യൺ റിയാലുമാണ്. ഇതോടെ ആദ്യ പകുതിയിലെ ആകെ സാമ്പത്തിക കമ്മി 160 ബില്യൺ റിയാലിലെത്തി. ആദ്യ ആറു മാസത്തിലെ ആകെ എണ്ണവരുമാനം കഴിഞ്ഞ വർഷത്തെ 301.5 ബില്യൺ റിയാലിൽ നിന്ന് 9 ശതമാനം വർധിച്ച് 329.8 ബില്യൺ റിയാലായി. എണ്ണയിതര വരുമാനം മുൻവർഷത്തെ 263.6 ബില്യൺ റിയാലിൽ നിന്ന് 2 ശതമാനം വർധിച്ച് 269.9 ബില്യൺ റിയാലിലുമെത്തി.

ആദ്യ ആറു മാസങ്ങളിൽ വിവിധ മേഖലകളിലായി വലിയ രീതിയിലുള്ള തുക വിനിയോഗമാണ് സർക്കാർ നടത്തിയത്. ആരോഗ്യ-സാമൂഹിക വികസന മേഖലയ്ക്കായി 170.6 ബില്യൺ റിയാലും, സൈനിക മേഖലയ്ക്ക് 124.5 ബില്യൺ റിയാലും, വിദ്യാഭ്യാസ മേഖലയ്ക്ക് 109.2 ബില്യൺ റിയാലും ചെലവഴിച്ചു. കൂടാതെ ആഭ്യന്തര സുരക്ഷയ്ക്കും ഭരണപ്രദേശങ്ങൾക്കുമായി 66.8 ബില്യൺ റിയാലും, മുനിസിപ്പൽ സേവനങ്ങൾക്കായി 46.2 ബില്യൺ റിയാലും, പൊതുഭരണത്തിന് 34 ബില്യൺ റിയാലും, അടിസ്ഥാന സൗകര്യ വികസനത്തിനും ഗതാഗതത്തിനുമായി 22.4 ബില്യൺ റിയാലും നീക്കിവെച്ചു.

ആദ്യ ആറു മാസത്തിലുണ്ടായ 160 ബില്യൺ റിയാലി​െൻറ സാമ്പത്തിക കമ്മി പൊതു വായ്പകൾ വഴിയാണ് കണ്ടെത്തിയത്. ആദ്യ പകുതിയുടെ അവസാനത്തിലെ കണക്കുകൾ പ്രകാരം, സർക്കാറി​െൻറ പൊതു കരുതൽ ശേഖരവും കറൻറ്​ അക്കൗണ്ടിലെ തുകയും ഉൾപ്പെടെ ആകെ നീക്കിയിരിപ്പ് 399 ബില്യൺ റിയാലാണെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:budgetMinistry of FinancePerformance ReportSaudi Arabia
News Summary - ഔദ്യോഗിക ബജറ്റ് പ്രകടന റിപ്പോർട്ട് സൗദി ധനകാര്യ മന്ത്രാലയം പുറത്തുവിട്ടു
Next Story