സൗദിക്കെതിരെ സാമ്പത്തിക ഉപരോധമുണ്ടായാല്‍ തിരിച്ചടിക്കും
text_fieldsറിയാദ്: സൗദിക്കെതിരെയുള്ള ഏത് ഭീഷണിയെയും തള്ളിക്കളയുകയും അവഗണിക്കുകയും ചെയ്യുന്നതായി രാജ്യത്തെ ഒൗദ്യോഗിക വാര്‍ത്ത ഏജന്‍സി ഞായറാഴ്ച പുറത്തുവിട്ട പ്രസ്താവനയില്‍ വ്യക്തമാക്കി. സാമ്പത്തിക ഉപരോധമുണ്ടായാല്‍ അതേ നാണയത്തില്‍ തിരിച്ചടിക്കുമെന്ന് പ്രസ്താവന വ്യക്തമാക്കി. അന്താരാഷ്ട്ര സാമ്പത്തിക ശക്തിയുടെ ഭാഗമാണ് സൗദി എന്നതിനാല്‍ സൗദിയെ മാത്രമായല്ല ഇത്തരം നീക്കങ്ങള്‍ ബാധിക്കുക. സൗദി അറേബ്യക്ക് മേഖലയിലെ രാഷ്ട്രങ്ങള്‍ക്കിടയിലും മുസ്ലിം രാഷ്ട്രങ്ങള്‍ക്കിടയിലും നേതൃപരമായ പദവിയാണുള്ളത്.
ലോക മുസ്ലിംകളുടെ പവിത്രഭൂമി ഉള്‍ക്കൊള്ളുന്ന രാജ്യമെന്ന നിലക്ക് മുസ്ലിം മനസ്സുകളിലും ആദരണീയമായ പദവിയാണ് സൗദിക്കുള്ളത്. ഈ പദവി നിലനിൽക്കെത്തന്നെയാണ് സൗഹൃദ രാജ്യങ്ങളുമായും സഹോദര രാജ്യങ്ങളുമായും സൗദി അതിെൻറ ചരിത്രപരമായ ബന്ധം നിലനിര്‍ത്തുന്നത്. എന്നാല്‍, സൗദിയുടെ പദവിക്കും സ്ഥാനത്തിനും കോട്ടംതട്ടിക്കുന്ന നിലപാടുകള്‍ ആരുടെ ഭാഗത്തുനിന്നാണെങ്കിലും സൗദി വകവെക്കില്ല. ഏത് തരത്തിലുള്ള നടപടിയെയും അതിനെക്കാള്‍ ശക്തമായ നടപടി മുഖേന തിരിച്ചടിക്കുമെന്നും ഒൗദ്യോഗിക പ്രസ്താവനയില്‍ വ്യക്തമാക്കി. ഖേശാഗിയുടെ തിരോധാനവുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെയാണ് സൗദിയുടെ പ്രഖ്യാപനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
