Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightപുണ്യറമദാ​െൻറ നിറവിൽ...

പുണ്യറമദാ​െൻറ നിറവിൽ അറബ്​നാട്​ 

text_fields
bookmark_border
പുണ്യറമദാ​െൻറ നിറവിൽ അറബ്​നാട്​ 
cancel
camera_alt????????? ????? ????????? ??????

ജിദ്ദ: സൗദിയിലും അയല്‍ അറബ് രാജ്യങ്ങളിലും ശനിയാഴ്ച പുണ്യറമദാന് തുടക്കം. ഇനിയുള്ള ദിനരാത്രങ്ങൾ വിശ്വാസികൾ ആത്​മീയമായ ചിന്തകളിൽ മുഴുകും. അറബ്​ കുടുംബങ്ങളിൽ റമദാന്​ ആഹ്​ളാദപൂർണമായ വരവേൽപാണ്​​ ലഭിച്ചത്​. അനുഗ്രഹങ്ങളുടെ മാസത്തെ സ്വീകരിക്കാൻ അവർ നേരത്തെ ഒരുങ്ങി. വീടകങ്ങൾ നവീകരിച്ചും പുതിയ സുഗന്ധദ്രവ്യങ്ങൾ ശേഖരിച്ചും വിശിഷ്​ട ഭക്ഷ്യവിഭങ്ങൾ ഒരുക്കിയുമാണ്​ അറബ്​ സമൂഹം റമദാനെ വരവേൽക്കുന്നത്​. റമദാൻ കാലം മുഴുനീളെ ആഘോഷത്തിലധിഷ്​ഠിതമാണിവിടെ. രാവേറെ ചെന്നാലും ഉണർന്നിരിക്കുന്ന വീടുകളും നഗരങ്ങളും തെരുവോരങ്ങളുമാണിനി. പള്ളികളുടെ അകത്തളങ്ങൾ പുതുശോഭയണിഞ്ഞിരിക്കയാണെങ്ങും. തെരുവോരങ്ങൾ വർണവിളക്കുകളാലലംകൃതമാണ്​. 

മറ്റുള്ളവരെ നോമ്പ്​ തുറപ്പിക്കുകയാണ്​ അറബ്​ വംശജരുടെ റമദാനിലെ പ്രധാനജോലി. വൈകുന്നേരമാവു​േമ്പാഴേക്കും വിഭവങ്ങളുമായി സ്​ത്രീകളും കുട്ടികളുമടക്കം പുറത്തിറങ്ങുന്നു. 
വഴിയിൽ കാണുന്നവരെയെല്ലാം അടുത്തേക്ക്​ വിളിച്ച്​ ഭക്ഷണപ്പൊതികൾ നൽകും. ഹൈവേകളിലും മറ്റും വാഹനങ്ങൾ കൈകാണിച്ച്​ നിർത്തി യാത്രക്കാർക്ക്​ നോമ്പ്​ തുറക്കാനുള്ള ഭക്ഷണപ്പൊതികൾ കൈമാറി സായൂജ്യമടയുന്ന സൗദികളെ കാണാം. പരദേശികളേറെയുള്ള ഇൗ അറബ്​നാട്ടിൽ ലക്ഷോപലക്ഷം നോമ്പുകാർക്കാണ്​ സ്വദേശി പൗരൻമാർ പള്ളികളിൽ വിപുലമായ ഇഫ്​താറൊരുക്കുന്നത്​​.

മക്കയും മദീനയും അതിവിപുലമായ ഒരുക്കങ്ങളാണ്​ റമദാന്​ വേണ്ടി നടത്തിയത്​. ഹറമുകളിലെത്തുന്നവരെ സേവിക്കാനും അവർക്ക്​ കുറ്റമറ്റ സൗകര്യങ്ങൾ ഉറപ്പുവരുത്താനും സൽമാൻ രാജാവി​​​െൻറ നിർദേശപ്രകാരം ഇരുഹറം കാര്യാലയം വമ്പിച്ച മുന്നൊരുക്കങ്ങൾ നടത്തി. ഹജ്ജ്​കാലത്തുള്ളതിനേക്കാൾ തിരക്ക്​​ മക്കയിലും മദീനയിലും ഉണ്ടാവുമെന്നാണ്​​ പ്രതീക്ഷിക്കുന്നത്​. 

റമാദാനിൽ ഉംറ നിർവഹിക്കാൻ ലോകത്തി​​​​െൻറ നാനാഭാഗത്തുനിന്നും ലക്ഷക്കണക്കിന്​ തീർഥാടകരാണ്​ മക്കയിലേക്ക്​ എത്തിക്കൊണ്ടിരിക്കുന്നത്​. ഇവർക്ക്​ പ്രാർഥനക്കും നോമ്പ്​ തുറക്കാനും എല്ലാവിധ സൗകര്യങ്ങളും സജ്ജമാണ്​.​സൗദി അറേബ്യയിലെ പ്രവാസി സമൂഹവും നോമ്പിനെ വരവേൽക്കാനൊരുങ്ങി. സമൂഹനോമ്പുതുറകളും സൗഹൃദകൂട്ടായ്​മകളും റിലീഫ്​ പ്രവർത്തനങ്ങളുമായി വിപുലമായ പരിപാടികളാണ്​ ഇന്ത്യൻ പൗരസമൂഹം ആസൂത്രണം ചെയത്​ത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ramadan 2017
News Summary - saudi ramadan
Next Story