മസ്ജിദുന്നബവിയിലെ നോമ്പുതുറ
text_fieldsമദീന: മക്ക കഴിഞ്ഞാൽ ലോകത്തിലെ ഏറ്റവും വലിയ നോമ്പുതുറയാണ് റമദാന്‍ മാസത്തില്‍ മസ്ജിദുന്നബവിയില്‍ നടക്കുന്നത്. വിശ്വാസികളായ ലക്ഷക്കണക്കിന് നോമ്പുകാര്‍ ഇഫ്താറിനായി ഓരോദിവസവും ഇവിടെ സംഗമിക്കുന്നു. ഏഴ് ലക്ഷത്തിലധികം പേര്‍ക്ക് ഒരേ സമയം നമസ്കരിക്കാന്‍ സൗകര്യമുള്ള പള്ളിക്ക് അകത്തും പരിസരത്തുമായി ജനലക്ഷങ്ങള്‍ നോമ്പുതുറക്കുന്നു. ഇഫ്താറിനായി വിരിക്കപ്പെടുന്ന ആയിരക്കണക്കിന് സുപ്രകള്‍ക്കിടയില്‍ വീല്‍ചെയര്‍ യാത്രക്കാരെയുള്‍പ്പെടെ പരിഗണിച്ചാണ് ഒരുക്കങ്ങള്‍. കെ.എം.സി.സി, ഇന്ത്യന്‍ ഫ്രറ്റേണിറ്റി ഫോറം തുടങ്ങിയ മലയാളി സന്നദ്ധ സംഘടനകളും വനിതാവിഭാഗങ്ങളും ഹറമില്‍ നോമ്പു തുറപ്പിക്കുന്നുണ്ട്.
പള്ളിയിലെ നോമ്പുതുറവിഭവങ്ങള്‍ പ്രധാനമായും സംസം വെള്ളം, ഈന്തപ്പഴം, തൈര്, റോട്ടി, കഹ്‍വ, എന്നിവയാണ്. പള്ളിയുടെ അകത്തേക്ക് മറ്റ് ഭക്ഷണസാധനങ്ങള്‍ കടത്തി വിടാതിരിക്കാന്‍ അധികൃതര്‍ ശ്രദ്ധിക്കാറുണ്ട്. നോമ്പുതുറപ്പിക്കല്‍ ആവശ്യത്തിന് 13000 ല്‍ അധികം സംസം ക്യാനുകള്‍ ഓരോദിവസവും മക്കയില്‍ നിന്നും മസ്ജിദുന്നബവിയില്‍ എത്തുന്നുണ്ട്. പള്ളിക്ക് അകത്ത് സുപ്രയൊരുക്കുവാന്‍ ഭാഗ്യം ലഭിക്കാത്തവര്‍ പുറത്തും ചുറ്റുമതിലിന് വെളിയിലായും കൂടുതല്‍ വിഭവങ്ങളുമായി സുപ്രയൊരുക്കും. കഫ്സ, കറികള്‍, പഴങ്ങള്‍, ജ്യൂസുകള്‍, തുടങ്ങിയ നിരവധി വിഭവങ്ങള്‍ മിക്കയിടങ്ങളിലും ലഭ്യമാണ്. പ്രവാസികളായ പല കുടുംബങ്ങളും തങ്ങളാല്‍ കഴിയുന്ന വിഭവങ്ങളും ഒരുക്കിയാണ് ഹറമില്‍ എത്തുക. ഹറമിലേക്കുള്ള നിരവധി വഴികളില്‍ വാഹനങ്ങളിലും മറ്റുമായി ചെറു ഗ്രൂപ്പുകളും വ്യക്തികളും യാത്രക്കാര്‍ക്ക് നോമ്പുതുറ വിഭവങ്ങള്‍ വിതരണം ചെയ്യാറുണ്ട്. മദീനയിലെ മിക്ക കുടുംബങ്ങളും ഹറമിലെ നോമ്പുതുറപ്പിക്കലില്‍ ഭാഗഭാക്കാണ്. സ്വദേശി കുടുംബങ്ങളെ സംബന്ധിച്ച് പുണ്യം എന്നതിലുപരി അഭിമാനമുള്ള ഒന്നായി ഹറമിലെ നോമ്പുതുറയെ കണക്കാക്കുന്നു.
പല സ്വദേശി കുടുംബങ്ങളും കുടുംബസമേതം അസര്‍നമസ്കാരത്തിന് മുമ്പായി ഹറമില്‍ എത്തുകയും നമസ്കാരം കഴിഞ്ഞാലുടന്‍തന്നെ തതാന്താങ്ങളുടെ സുപ്രകളുടെ സ്ഥാനത്ത് ഒരുക്കങ്ങള്‍ ആരംഭിക്കുകയും ചെയ്യും. സ്ത്രീകള്‍ക്ക് നോമ്പുതുറക്കുവാന്‍ അധികൃതര്‍ പ്രത്യേകം സ്ഥലം ഒരുക്കിയിട്ടുണ്ട്. തങ്ങള്‍ വിരിക്കുന്ന സുപ്രകളിലെ കാരക്കയും വെള്ളവും 'അസീറു'കളും ലളിതമായ ഭക്ഷണ വിഭവങ്ങളും കൊണ്ട് നാളിത് വരെ കണ്ടിട്ടില്ലാത്തയാളെ നോമ്പുതുറപ്പിക്കാനായി മത്സരിച്ചു വിളിക്കുന്ന കാഴ്ച അറബ് - ഇസ്‍ലാമിക സംസ്കാരത്തിെൻറയും ആഥിത്യമര്യാദയുടെയും മകുടോദാഹരണമാണ്. നോമ്പുതുറക്കും മഗ്‍രിബ് നമസ്കാരത്തിനും ഇടയില്‍ കഷ്ടിച്ച് 15 മിനിറ്റാണ് ദൈര്‍ഘ്യം. നോമ്പ്തുറ കഴിഞ്ഞാലുടന്‍ തന്നെ നമസ്കാരത്തിനായി പള്ളിയും പരിസരവും വൃത്തിയാക്കപ്പെടും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
