Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസൗദിയിൽ മഴ തുടരുന്നു

സൗദിയിൽ മഴ തുടരുന്നു

text_fields
bookmark_border
സൗദിയിൽ മഴ തുടരുന്നു
cancel

റിയാദ്​: സൗദിയുടെ വിവിധ ഭാഗങ്ങളിൽ ശനിയാഴ്​ചയും ശക്തമായ മഴ പെയ്​തു. റിയാദ്​ നഗരത്തിൽ ശനിയാഴ്​ച പകൽ മഴയില്ലായിരുന്നെങ്കിലും ശീതകാറ്റ്​ വീശി. തലേന്ന്​ രാത്രി പെയ്​ത കനത്ത മഴ റിയാദ്​ നഗരത്തിലുൾപ്പെടെ ദുരിതം വിതച്ചു. മക്കയിൽ വെള്ളത്തിൽ മുങ്ങി ഒരു കുട്ടി മരിച്ചതായി റിപ്പോർട്ടുണ്ട്​. റിയാദിൽ വെള്ളക്കെട്ടിൽ പെട്ട വാഹനത്തിൽ കുടുങ്ങിയ​ 93 പേരെ സിവിൽ ഡിഫൻസ്​ രക്ഷപ്പെടുത്തി.

ശൈത്യകാലത്തി​ന് മന്നോടിയായി പെയ്യുന്ന മഴയുടെ തോത്​ ഞായറാഴ്​ചയോടെ കുറയുമെന്നാണ്​ കാലാവസ്ഥ പ്രവചനം. ചൊവ്വാഴ്​ച വീണ്ടും മേഘാവൃതമായേക്കും.മക്ക പ്രവിശ്യയിലെ അദമിന്​ സമീപം അൽജാഇസയിലെ ഗസ്​വാൻ താഴ്​വരയിലുണ്ടായ വെള്ളക്കെട്ടിൽ വീണാണ്​ 14 വയസുകാരൻ മരിച്ചത്​. ബന്ധുക്കളായ രണ്ട്​ കുട്ടികളാണ് വെള്ളത്തിൽ വീണത്​. ഒരാളെ ഒപ്പമുണ്ടായിരുന്നവർ രക്ഷപ്പെടുത്തി.

റിയാദ്​ നഗരത്തിലെ പ്രധാന ഹൈവേകളിലടക്കമുള്ള അടിപ്പാതകളിൽ വെള്ളം നിറഞ്ഞത്​ മൂലം വാഹനങ്ങൾ മുങ്ങിപ്പോയിരുന്നു. ഇത്തരത്തിൽ 71 വാഹനങ്ങൾ​ സിവിൽ ഡിഫൻസ്​ പുറത്തെത്തിച്ചു. രക്ഷതേടി​ 34 സന്ദേശങ്ങൾ ലഭിച്ചതായും സിവിൽ ഡിഫൻസ്​ വൃത്തങ്ങൾ വെളിപ്പെടുത്തി.
തെക്കൻ സൗദിയിലെ അൽലൈത്തിൽ മഴയിൽ വീടി​​​െൻറ മേൽക്കൂര തകർന്ന്​ പരിക്കേറ്റ സ്വദേശി യുവതിയെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അൽബാഹ പ്രവിശ്യയിലെ അൽഅഖീഖിലുള്ള അഅ്​ശബ്​ താഴ്​വരയിലുണ്ടായ മഴവെള്ളപാച്ചിലിൽ ഒലിച്ചുപോയ പിക്കപ്പ്​ വാനിലുണ്ടായിരുന്ന 11 അംഗ സ്വദേശി കുടുംബത്തെ സിവിൽ ഡിഫൻസ്​ രക്ഷപ്പെടുത്തി. അൽശഅ്​റയിലെ അശ്​ഹത്​ താഴ്​വരയിലും മഖ്​വയിലെ അൽഅഹ്​സിബ താഴ്​വരയിലും ഒഴുക്കിൽപെട്ട വാഹനങ്ങളിൽ കുടുങ്ങിയ രണ്ട്​ വൃദ്ധരെ രക്ഷപ്പെടുത്തി.

അതിനിടെ റിയാദ്​ കിങ്​ ഖാലിദ്​ വിമാനത്താവളത്തിലെ ടെർമിനൽ രണ്ടിലെ ബാഗേജ്​ പരിശോധന ഏരിയയിൽ മേൽക്കൂരയിൽ നിന്ന്​ വെള്ളം ചോർന്നൊലിച്ചത്​ യാത്രക്കാർക്ക്​ ദുരിതമായി. എന്നാൽ ഇത്​ വിമാനത്താവളത്തി​​​െൻറ പ്രവർത്തനത്തെ ബാധിച്ചിട്ടില്ലെന്ന്​ അധികൃതർ അറിയിച്ചു. വെള്ളിയാഴ്​ച രാത്രിയിലുണ്ടായ കനത്തമഴയിൽ കിഴക്കൻ പ്രവിശ്യയിലെ ഖഫ്​ജിയിൽ പെട്രോൾ പമ്പി​​​െൻറ മേൽക്കൂര തകർന്നുവീണു. ആർക്കും പരിക്കേറ്റിട്ടില്ല. ഖഫ്​ജിയിൽ വെള്ളത്തിൽ മുങ്ങിയ വീട്ടിൽ നിന്ന്​ നാലംഗ കുടുംബത്തെ സിവിൽ ഡിഫൻസ്​ രക്ഷപ്പെടുത്തി. മഴ പെയ്​തതിനെ തുടർന്ന്​ രാജ്യത്തി​​​െൻറ പലഭാഗങ്ങളിലും തണുത്ത കാറ്റ്​ വീശുന്നുണ്ട്​. വൈകാതെ ​ശൈത്യം കടുക്കുമെന്ന്​ കരുതുന്നു. മഴ പൂർണമായും ശമിച്ചിട്ടില്ലെന്നും ശക്തമായ മഴയും കാറ്റും വീണ്ടും വരാൻ സാധ്യതയുണ്ടെന്നും എല്ലാവരും കരുതലെടുക്കണമെന്നും സിവിൽ ഡിഫൻസും കാലാവസ്​ഥ നിരീക്ഷണ കേന്ദ്രവും മുന്നറിയിപ്പ്​ നൽകിയിട്ടുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:rainsaudigulf newsmalayalam news
News Summary - saudi-rain-gulf news
Next Story