Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ജിദ്ദ, മക്ക, മദീന എന്നിവിടങ്ങളിൽ മഴക്ക് സാധ്യത

text_fields
bookmark_border
ജാഗ്രത പാലിക്കാൻ സിവിൽ ഡിഫൻസ് മുന്നറിയിപ്പ്
saudi rain
cancel
camera_alt

Representational Image

യാംബു: ജിദ്ദ, മക്ക, മദീന എന്നിവിടങ്ങളിൽ വരും ദിവസങ്ങളിൽ മഴക്ക് സാധ്യയുള്ളതായി ദേശീയ കാലാവസ്ഥാ കേന്ദ്രം. ചില പ്രദേശങ്ങളിൽ ശക്തമായ മഴക്ക് സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കാൻ സിവിൽ ഡിഫൻസ് മുന്നറിയിപ്പ് നൽകി. രാജ്യത്തി​െൻറ 10 പ്രദേശങ്ങളിൽ ബുധനാഴ്ച മുതൽ മിതമായതോ കനത്തതോ ആയ മഴ പെയ്യാനും ചിലയിടങ്ങളിൽ ഇടിമിന്നലിനും കാറ്റിനും സാധ്യതയുള്ളതായി ദേശീയ കാലാവസ്ഥ കേന്ദ്രം നേരത്തേ മുന്നറിയിപ്പ് നൽകിയിരുന്നു.

നജ്‌റാൻ, ജീസാൻ, അസീർ, അൽബാഹ എന്നീ മേഖലകളിൽ വരും ദിവസങ്ങളിൽ ആകാശം മേഘാവൃതമാകുമെന്നും മഴ പെയ്യുമെന്നും കേന്ദ്രം പ്രവചിച്ചു. മക്ക, മദീന മേഖലകളിലെ ഉയർന്ന പ്രദേശങ്ങളിലും ഖസിം മേഖലയുടെ ചില ഭാഗങ്ങളിലും മഴ വ്യാപിക്കുമെന്നും കേന്ദ്രം വിശദീകരിച്ചു. കിഴക്കൻ പ്രദേശത്തി​െൻറ വടക്കൻ ഭാഗങ്ങളിൽ ശക്തമായ കാറ്റ്​ വീശും. താഴ്ന്ന പ്രദേശങ്ങളിൽ താമസിക്കുന്നവരും അരുവികൾക്കരികെ വസിക്കുന്നവരും സുരക്ഷാ സ്ഥലങ്ങളിലേക്ക് മാറി നിൽക്കാനും സിവിൽ ഡിഫൻസ് മുന്നറിയിപ്പ് നൽകി.

റിയാദ് മേഖലയുടെ വടക്കുപടിഞ്ഞാറൻ ഭാഗങ്ങളിൽ പൊടിക്കാറ്റും പ്രതീക്ഷിക്കുന്നതായി കേന്ദ്രം അറിയിച്ചു. മദീന മേഖലയിലെ അൽമഹ്ദ്, വാദി അൽഫറ, അൽ ഈസ്, ബദർ, ഖൈബർ, അൽ ഹനകിയ, അൽ ഉല പ്രദേശങ്ങളിൽ വരും ദിവസങ്ങളിൽ നേരിയതോ മിതമായതോ ആയ മഴ പെയ്യുമെന്നും ദേശീയ കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകി.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Saudi rain alert
Next Story