സുരക്ഷയിലും റിസ്ക് മാനേജ്മെൻറിലും സൗദി റെയിൽവേക്ക് അന്താരാഷ്ട്ര പുരസ്കാരങ്ങൾ
text_fieldsറിയാദ്: സുരക്ഷ, റിസ്ക് മാനേജ്മെൻറ് എന്നീ മേഖലകളിലെ മികച്ച പ്രവർത്തനങ്ങൾക്ക് സൗദി റെയിൽവേ കമ്പനിക്ക് (സാർ) രണ്ട് പ്രമുഖ അന്താരാഷ്ട്ര അവാർഡുകളുടെ തിളക്കം. കമ്പനിയുടെ നൂതനവും കാര്യക്ഷമവുമായ പ്രവർത്തന സംവിധാനങ്ങൾക്കുള്ള ആഗോള അംഗീകാരമായാണ് ഈ നേട്ടം വിലയിരുത്തപ്പെടുന്നത്.
സുരക്ഷാ രംഗത്തെ മികച്ച റിസ്ക് മാനേജ്മെൻറ് രീതികൾ നടപ്പാക്കുന്നതിനായി വികസിപ്പിച്ചെടുത്ത അത്യാധുനിക ഡിജിറ്റൽ സംവിധാനത്തെ മുൻനിർത്തി ‘ഡിജിറ്റൽ ട്രാൻസ്ഫോർമേഷൻ എക്സലൻസ് അവാർഡ്’, ഇൻറർനാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റിസ്ക് ആൻഡ് സേഫ്റ്റി മാനേജ്മെൻറ് നൽകുന്ന ‘റിസ്ക് മാനേജ്മെൻറ് ടീം ഓഫ് ദി ഇയർ അവാർഡ്’ എന്നിവയാണ് സൗദി റെയിൽവേ സ്വന്തമാക്കിയത്.
സമീപ വർഷങ്ങളിൽ കമ്പനി നടപ്പാക്കി വരുന്ന ശക്തമായ തന്ത്രപരമായ പാതയുടെയും ആസൂത്രണങ്ങളുടെയും തുടർച്ചയാണ് ഈ പുതിയ നേട്ടങ്ങളെന്ന് അധികൃതർ വ്യക്തമാക്കി. ആഗോള നിലവാരത്തിലുള്ള ഡിജിറ്റൽ പരിവർത്തനത്തിലൂടെയും മികച്ച സുരക്ഷാ മാനദണ്ഡങ്ങളിലൂടെയും റെയിൽവേ മേഖലയിൽ വലിയ മുന്നേറ്റമാണ് സൗദി റെയിൽവേ കാഴ്ചവെക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

