രാജ്യമെങ്ങും പരിശോധന;  66 നിയമലംഘനങ്ങൾ പിഴയിട്ടു

07:14 AM
14/09/2018
ajouf inspection
അൽജൗഫിൽ തൊഴിൽമന്ത്രാലയം ഉദ്യോഗസ്​ഥർ പരിശോധന നടത്തുന്നു

റിയാദ്​: ചെറുകിടവ്യാപാരമേഖലയിൽ സ്വദേശിവത്​കരണം നടപ്പിലായതിനെ തുടർന്ന്​ നടത്തിയ പരിശോധനയിൽ രാജ്യത്തി​​​െൻറ വിവിധ ഭാഗങ്ങളിലായി 66 നിയമലംഘനങ്ങൾ കണ്ടെത്തി. രാജ്യത്തെ എല്ലാ നഗരങ്ങളിലും ഗ്രാമങ്ങളിലും തൊഴിൽ സാമൂഹികവികസനമന്ത്രാലയത്തി​​​െൻറയും സുരക്ഷാവിഭാഗത്തി​​​െൻറയും നേതൃത്വത്തിലാണ്​ പരിശോധന.

നിയമം ലംഘിച്ച സ്​ഥാപനങ്ങൾക്ക്​ പിഴ ചുമത്തുകയും ചിലതിന്​ താക്കീത്​ നൽകുകയും ചെയ്യുന്നുണ്ട്​. റിയാദിൽ 99 കടകളിൽ പരിശാധന നടന്നതിൽ  16 സ്​ഥാപനങ്ങൾക്ക്​ പിഴ ചുമത്തിയതായി അധികൃതർ അറിയിച്ചു. നജ്​റാനിൽ  36 സ്​ഥാപനങ്ങൾക്കും ബീശയിൽ 18 കടകൾക്ക്​ പിഴയിട്ടു. ബീശയിൽ 32 ഒാളം കടകളിലാണ്​ റെയിഡ്​ നടന്നത്​. ബുറൈദ, അസീർ, മദീന, ഹാഇൽ, അറാർ, റഫ, താരിഫ്​, ജൗഫ്​, മദീന, ബദർ തുടങ്ങിയ സ്​ഥലങ്ങളിൽ പരിശാധന നടന്നതായി തൊഴിൽ മന്ത്രാലയം അറിയിച്ചു. സൗദിവത്​കരണം നടപ്പാക്കി മൂന്ന്​ ദിവസം പിന്നിട്ടപ്പോൾ പരിശാധന കർശനമായിരിക്കയാണ്​. അതേ സമയം റിയാദിൽ ഉൾപെടെ ആദ്യ ദിനങ്ങളിൽ അടഞ്ഞു കിടന്ന വിദേശികളുടെ കടകൾ വ്യാഴാഴ്​ച ഭാഗികമായി പ്രവർത്തിച്ചു.

പല കടകളും തുറന്നു വെച്ചതല്ലാതെ അവിടെ തൊഴിലാളികളെ കാണാനില്ല. രാത്രിയിൽ മിക്ക കടകളും സജീവമാവുന്നുണ്ട്​. വസ്​​ത്രം, പാദരക്ഷകൾ, വാഹനങ്ങൾ, ഫർണിച്ചർ, വീട്ടുപകരണങ്ങൾ തുടങ്ങിയവയു​െട വിൽപന ശാലകളിലാണ്​ സെപറ്റംബർ 11 മുതൽ 70 ശതമാനം സ്വദേശിവത്​കരണം നടപ്പിലായത്​. അതിനിടെ ചില കടകൾ അടച്ച്​ സാധനങ്ങൾ പുറത്തിട്ട്​ വമ്പിച്ച ആദായത്തിന്​ വിൽക്കുന്നുണ്ട്​. ഇന്ന്​ വെള്ളിയാഴ്​ച അവധി ദിവസമായതിനാൽ തെരുവുകളിൽ ഇത്തരം കച്ചവടങ്ങൾ വ്യാപകമായി നടക്കാനാണ്​ സാധ്യത.

Loading...
COMMENTS