Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightപ​ശ്ചി​മേ​ഷ്യ​ൻ...

പ​ശ്ചി​മേ​ഷ്യ​ൻ സാ​ഹ​ച​ര്യ​ങ്ങ​ൾ വി​ല​യി​രു​ത്തി സൗ​ദി-​ഖ​ത്ത​ർ വി​ദേ​ശ​കാ​ര്യ മ​ന്ത്രി​മാ​ർ

text_fields
bookmark_border
പ​ശ്ചി​മേ​ഷ്യ​ൻ സാ​ഹ​ച​ര്യ​ങ്ങ​ൾ വി​ല​യി​രു​ത്തി സൗ​ദി-​ഖ​ത്ത​ർ വി​ദേ​ശ​കാ​ര്യ മ​ന്ത്രി​മാ​ർ
cancel

റി​യാ​ദ്: മേ​ഖ​ല​യി​ൽ സ​മാ​ധാ​ന​വും സ്ഥി​ര​ത​യും പു​നഃ​സ്ഥാ​പി​ക്കു​ന്ന​തി​നു​ള്ള ശ്ര​മ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി സൗ​ദി വി​ദേ​ശ​കാ​ര്യ മ​ന്ത്രി അ​മീ​ർ ഫൈ​സ​ൽ ബി​ൻ ഫ​ർ​ഹാ​നും ഖ​ത്ത​ർ പ്ര​ധാ​ന​മ​ന്ത്രി​യും വി​ദേ​ശ​കാ​ര്യ മ​ന്ത്രി​യു​മാ​യ ശൈ​ഖ്​ മു​ഹ​മ്മ​ദ് ബി​ൻ അ​ബ്​​ദു​ൽ റ​ഹ്മാ​ൻ ആ​ൽ​ഥാ​നി​യും ടെ​ലി​ഫോ​ൺ ച​ർ​ച്ച ന​ട​ത്തി. ഖ​ത്ത​ർ വി​ദേ​ശ​കാ​ര്യ മ​ന്ത്രി​യാ​ണ് സൗ​ദി വി​ദേ​ശ​കാ​ര്യ മ​ന്ത്രി​യെ ഫോ​ണി​ൽ ബ​ന്ധ​പ്പെ​ട്ട​ത്.

മേ​ഖ​ല​യി​ലെ ഏ​റ്റ​വും പു​തി​യ സം​ഭ​വ​വി​കാ​സ​ങ്ങ​ൾ വി​ശ​ദ​മാ​യി വി​ല​യി​രു​ത്തി​യ ച​ർ​ച്ച​യി​ൽ, സ​ഹോ​ദ​ര രാ​ജ്യ​ങ്ങ​ളാ​യ കു​വൈ​റ്റ്, ബ​ഹ്റൈ​ൻ, ജോ​ർ​ദാ​ൻ എ​ന്നി​വ​ട​ങ്ങ​ൾ​ക്ക് നേ​രെ ഉ​ണ്ടാ​യ ഇ​റാ​ൻ്റെ ആ​ക്ര​മ​ണ​ങ്ങ​ളെ ഇ​രു​പ​ക്ഷ​വും ശ​ക്ത​മാ​യ ഭാ​ഷ​യി​ൽ അ​പ​ല​പി​ച്ചു. കൂ​ടാ​തെ, അ​ന്താ​രാ​ഷ്ട്ര ക​പ്പ​ൽ ഗ​താ​ഗ​ത മേ​ഖ​ല​യാ​യ ഹോ​ർ​മു​സ് ക​ട​ലി​ടു​ക്കി​ൽ നി​ല​നി​ൽ​ക്കു​ന്ന നി​ര​ന്ത​ര​മാ​യ സു​ര​ക്ഷാ ഭീ​ഷ​ണി​ക​ളി​ൽ ഇ​രു നേ​താ​ക്ക​ളും ക​ടു​ത്ത ആ​ശ​ങ്ക രേ​ഖ​പ്പെ​ടു​ത്തു​ക​യും ചെ​യ്തു.

മേ​ഖ​ല​യി​ൽ സു​ര​ക്ഷ​യും സു​സ്ഥി​ര​ത​യും ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​നാ​യു​ള്ള ന​യ​ത​ന്ത്ര ശ്ര​മ​ങ്ങ​ൾ ച​ർ​ച്ച​യി​ൽ പ്ര​ധാ​ന വി​ഷ​യ​മാ​യി. നി​ല​വി​ലെ സം​ഘ​ർ​ഷാ​വ​സ്ഥ ല​ഘൂ​ക​രി​ക്കു​ന്ന​തി​നും, ഈ ​പ്ര​തി​സ​ന്ധി പ്രാ​ദേ​ശി​ക-​അ​ന്ത​ർ​ദേ​ശീ​യ ത​ല​ങ്ങ​ളി​ൽ ഉ​ണ്ടാ​ക്കു​ന്ന ദൂ​ഷ്യ​ഫ​ല​ങ്ങ​ൾ ത​ട​യു​ന്ന​തി​നും ഇ​രു​രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള നി​ര​ന്ത​ര​മാ​യ ഏ​കോ​പ​ന​വും സം​യു​ക്ത ന​യ​ത​ന്ത്ര നീ​ക്ക​ങ്ങ​ളും തു​ട​രേ​ണ്ട​തു​ണ്ടെ​ന്ന് വി​ദേ​ശ​കാ​ര്യ മ​ന്ത്രി​മാ​ർ അ​ടി​വ​ര​യി​ട്ട് വ്യ​ക്ത​മാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Gulf Newsforeign ministersSaudi-qatarSaudi ArabiaWest Asia Conflict
News Summary - Saudi, Qatari foreign ministers discuss West Asian situation
Next Story