Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസൗദി പൊതുനിക്ഷേപ...

സൗദി പൊതുനിക്ഷേപ ഫണ്ട്​; വിദേശത്ത് അഞ്ചു​ കമ്പനികൾ സ്ഥാപിക്കുന്നു

text_fields
bookmark_border
Saudi Public Investment Fund
cancel
camera_alt

റി​യാ​ദി​ൽ ന​ട​ക്കു​ന്ന ഭാ​വി നി​ക്ഷേ​പ ഉ​ച്ച​കോ​ടി മൂ​ന്നാം​ദി​വ​സ​ത്തെ കാ​ഴ്ച

ജി​ദ്ദ: നി​ക്ഷേ​പം ല​ക്ഷ്യ​മി​ട്ട് സൗ​ദി പൊ​തു​നി​ക്ഷേ​പ ഫ​ണ്ട്​ (പി.​ഐ.​എ​ഫ്) വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ൽ അ​ഞ്ചു​ ക​മ്പ​നി​ക​ൾ സ്ഥാ​പി​ക്കാ​നൊ​രു​ങ്ങു​ന്നു. റി​യാ​ദി​ൽ ന​ട​ക്കു​ന്ന ഭാ​വി​നി​ക്ഷേ​പ ഉ​ച്ച​കോ​ടി​യി​ലാ​ണ്​ ഇ​തു​സം​ബ​ന്ധി​ച്ച പ്ര​ഖ്യാ​പ​നം കി​രീ​ടാ​വ​കാ​ശി​യും പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യ അ​മീ​ർ മു​ഹ​മ്മ​ദ് ബി​ൻ സ​ൽ​മാ​ൻ ന​ട​ത്തി​യ​ത്. ജോ​ർ​ഡ​ൻ, ബ​ഹ്റൈ​ൻ, സു​ഡാ​ൻ, ഇ​റാ​ഖ്, ഒ​മാ​ൻ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ്​ ക​മ്പ​നി​ക​ൾ സ്ഥാ​പി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ ആ​ഗ​സ്റ്റി​ൽ സൗ​ദി ഈ​ജി​പ്ഷ്യ​ൻ ഇ​ൻ​വെ​സ്റ്റ്‌​മെൻറ്​ ക​മ്പ​നി ആ​രം​ഭി​ച്ച​തി​ന്റെ തു​ട​ർ​ച്ച​യാ​ണി​ത്. വി​വി​ധ മേ​ഖ​ല​ക​ളി​ലെ നി​ക്ഷേ​പ അ​വ​സ​ര​ങ്ങ​ൾ ല​ക്ഷ്യ​മി​ട്ടാ​ണ് ക​മ്പ​നി​ക​ൾ സ്ഥാ​പി​ക്ക​ൽ.

നി​ക്ഷേ​പ​ങ്ങ​ളു​ടെ മൂ​ല്യം 90 ശ​ത​കോ​ടി റി​യാ​ൽ (24 ശ​ത​കോ​ടി യു.​എ​സ് ഡോ​ള​ർ) വ​രെ എ​ത്തി​ക്കാ​നാ​ണ്​ ഇ​തി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​ത്. അ​ടി​സ്ഥാ​ന​സൗ​ക​ര്യ വി​ക​സ​നം, റി​യ​ൽ എ​സ്റ്റേ​റ്റ് വി​ക​സ​നം, ഖ​ന​നം, ആ​രോ​ഗ്യ​സം​ര​ക്ഷ​ണം, സാ​മ്പ​ത്തി​ക സേ​വ​ന​ങ്ങ​ൾ, ഭ​ക്ഷ്യ-​കൃ​ഷി, ഉ​ൽ​പാ​ദ​നം, ആ​ശ​യ​വി​നി​മ​യം, സാ​ങ്കേ​തി​ക​വി​ദ്യ, മ​റ്റു ത​ന്ത്ര​പ്ര​ധാ​ന മേ​ഖ​ല​ക​ൾ എ​ന്നി​വ​യു​ൾ​പ്പെ​ടെ നി​ര​വ​ധി മേ​ഖ​ല​ക​ളി​ൽ ഈ ​പു​തി​യ ക​മ്പ​നി​ക​ൾ നി​ക്ഷേ​പം ന​ട​ത്തും.

അ​ഞ്ചു പു​തി​യ ക​മ്പ​നി​ക​ളു​ടെ സ്ഥാ​പ​നം പൊ​തു​നി​ക്ഷേ​പ ഫ​ണ്ടി​ന്റെ​യും അ​നു​ബ​ന്ധ ക​മ്പ​നി​ക​ളു​ടെ​യും സൗ​ദി​യി​ലെ സ്വ​കാ​ര്യ മേ​ഖ​ല​യു​ടെ​യും നി​ക്ഷേ​പ പ​ങ്കാ​ളി​ത്തം വി​ക​സി​പ്പി​ക്കു​ക​യും ശ​ക്തി​പ്പെ​ടു​ത്തു​ക​യും ചെ​യ്യും. ദീ​ർ​ഘ​കാ​ലാ​ടി​സ്ഥാ​ന​ത്തി​ൽ ആ​ക​ർ​ഷ​ക​മാ​യ വ​രു​മാ​നം നേ​ടു​ന്ന​തി​ന് ഇ​ത് സ​ഹാ​യി​ക്കും. മേ​ൽ​പ​റ​ഞ്ഞ ഓ​രോ രാ​ജ്യ​ത്തി​ലെ​യും സ്വ​കാ​ര്യ മേ​ഖ​ല​യു​മാ​യു​ള്ള ത​ന്ത്ര​പ​ര​മാ​യ സാ​മ്പ​ത്തി​ക പ​ങ്കാ​ളി​ത്ത​ത്തി​ന്റെ​യും സ​ഹ​ക​ര​ണ​ത്തി​ന്റെ​യും വ​ശ​ങ്ങ​ൾ വി​ക​സി​പ്പി​ക്കു​ക​യും ചെ​യ്യും. മ​ധ്യ​പൂ​​ർ​വേ​ഷ്യ-​ഉ​ത്ത​രാ​ഫ്രി​ക്ക​ൻ (മെ​ന) മേ​ഖ​ല​യി​ൽ പു​തി​യ നി​ക്ഷേ​പ അ​വ​സ​ര​ങ്ങ​ൾ തേ​ടു​ന്ന​തി​നു​ള്ള ​പൊ​തു​നി​ക്ഷേ​പ ഫ​ണ്ടി​ന്റെ

ത​ന്ത്ര​ത്തി​ന് അ​നു​സൃ​ത​മാ​യാ​ണ് പു​തി​യ ക​മ്പ​നി​ക​ളു​ടെ രൂ​പ​വ​ത്ക​ര​ണം. സൗ​ദി​യു​ടെ സ​മ​ഗ്ര പ​രി​വ​ർ​ത്ത​ന പ​ദ്ധ​തി​യാ​യ 'വി​ഷ​ൻ 2030' ല​ക്ഷ്യ​ങ്ങ​ൾ​ക്ക് അ​നു​സൃ​ത​മാ​യി ഫ​ണ്ടി​ന്റെ ആ​സ്തി​ക​ൾ പ​ര​മാ​വ​ധി വ​ർ​ധി​പ്പി​ക്കു​ന്ന​തി​നും രാ​ജ്യ​ത്തി​ന്റെ വ​രു​മാ​ന​സ്രോ​ത​സ്സു​ക​ൾ വൈ​വി​ധ്യ​വ​ത്ക​രി​ക്കു​ന്ന​തി​നും ഇ​തു സ​ഹാ​യി​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:SaudiPublic Investment Fund
News Summary - Saudi Public Investment Fund; Five companies are established abroad
Next Story