പാകിസ്താന് സൗദിയുടെ വൻ സാമ്പത്തിക കൈത്താങ്ങ്
text_fieldsകഴിഞ്ഞദിവസം സൗദി സന്ദർശിച്ച പാക് പ്രധാനമന്ത്രി ശഹ്ബാസ് ഷരീഫ് കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാനുമായി കൂടിക്കാഴ്ച നടത്തിയപ്പോൾ (ഫയൽ ചിത്രം)
റിയാദ്: സാമ്പത്തിക പ്രതിസന്ധി നേരിടുന്ന പാകിസ്താന് ആശ്വാസമായി സൗദി അറേബ്യയുടെ പ്രഖ്യാപനം. പാകിസ്താൻ സെൻട്രൽ ബാങ്കിൽ 300 കോടി ഡോളർ കൂടി അധികമായി നിക്ഷേപിക്കാൻ സൗദി തീരുമാനിച്ചു. ഇതിനുപുറമെ, മുൻപ് നൽകിയിരുന്ന 500 കോടി ഡോളർ നിക്ഷേപത്തിെൻറ കാലാവധി നീട്ടി നൽകാനും ധാരണയായിട്ടുണ്ട്.
സൗദി ഭരണാധികാരി സൽമാൻ രാജാവിെൻറയും കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാെൻറയും പ്രത്യേക നിർദ്ദേശപ്രകാരമാണ് ഈ നടപടി. പാകിസ്താെൻറ സമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിനും ആഗോള സാമ്പത്തിക മാറ്റങ്ങൾ സൃഷ്ടിക്കുന്ന വെല്ലുവിളികളെ നേരിടാൻ രാജ്യത്തെ പ്രാപ്തമാക്കുന്നതിനുമാണ് ഈ അധിക ധനസഹായം നൽകുന്നത്.
500 കോടി ഡോളർ നിക്ഷേപത്തിെൻറ കാലാവധി നീട്ടിയതിലൂടെ പാകിസ്താന് താൽക്കാലികമായി വലിയൊരു സാമ്പത്തിക ബാധ്യത ഒഴിവാക്കാനുമാകും. സൗദിയും പാകിസ്താനും തമ്മിലുള്ള ദീർഘകാലമായുള്ള സഹോദര്യ ബന്ധത്തിെൻറയും അടുത്ത സഹകരണത്തിെൻറയും വിപു300 കോടി ഡോളർ കൂടി അനുവദിച്ചു; മുൻ നിക്ഷേപ കാലാവധി നീട്ടിലീകരണമായാണ് ഈ നീക്കം വിലയിരുത്തപ്പെടുന്നത്.
പാകിസ്താെൻറ സാമ്പത്തിക ഭദ്രത ഉറപ്പാക്കുന്നതിൽ സൗദി അറേബ്യക്കുള്ള പ്രതിബദ്ധത ആവർത്തിക്കുന്നതാണ് ഈ തീരുമാനമെന്ന് ഔദ്യോഗിക വൃത്തങ്ങൾ വ്യക്തമാക്കി. ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം കൂടുതൽ ഊഷ്മളമാക്കാൻ ഈ സാമ്പത്തിക പിന്തുണ സഹായകമാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

