Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightനാഇഫി​െൻറ ചരിത്രം:...

നാഇഫി​െൻറ ചരിത്രം: പ്രദർശനം സൽമാൻ രാജാവ്​ ഉദ്​ഘാടനം ചെയ്​തു

text_fields
bookmark_border
നാഇഫി​െൻറ ചരിത്രം: പ്രദർശനം  സൽമാൻ രാജാവ്​ ഉദ്​ഘാടനം ചെയ്​തു
cancel

ജിദ്ദ: അമീർ നാഇഫ് ബിൻ അബ്​ദുൽ അസീസി​​​െൻറ ചരിത്രം തുറന്നു കാട്ടുന്ന പ്രദർശനവും പരിപാടികളും സൗദി ഭരണാധികാരി സൽമാൻ രാജാവ് ഉദ്ഘാടനം ചെയ്തു. 
കിങ് അബ്​ദുൽ അസീസ്​ യൂനിവേഴ്സിറ്റിയിലാണ് പ്രദർശനമൊരുക്കിയത്. കിങ് ഫൈസൽ യൂനിവേഴ്സിറ്റി കോൺഫറൻസ്​ ഹാളിലെത്തിയ രാജാവിനെ മക്ക ഗവർണർ അമീർ ഖാലിദ് അൽഫൈസൽ, പ്രത്യേക ഉപദേഷ്​ടാവ് അമീർ സഈദ് ബിൻ അബ്​ദുൽ മുഹ്സിൻ, നാഷനൽ ഗാർഡ് മന്ത്രി അമീർ മുത്ഇബ് ബിൻ അബ്​ദുല്ല, കിഴക്കൻ മേഖല അമീർ സഈദ് ബിൻ നാഇഫ്, കിരീടാവകാശിയും ആഭ്യന്തര മന്ത്രിയുമായ അമീർ മുഹമ്മദ് ബിൻ നാഇഫ്, ജിദ്ദ ഗവർണർ അമീർ മിശ്അൽ ബിൻ മാജിദ്, മക്ക മേഖല അസി. ഗവർണർ അമീർ അബ്​ദുല്ല ബിൻ ബന്ദർ, വിദ്യാഭ്യാസ മന്ത്രി ഡോ. അഹമദ് അൽഈസ, കിങ് അബ്​ദുൽ അസീസ്​ യൂനിവാഴ്സിറ്റി മേധാവി ഡോ അബ്​ദുറഹ്​മാൻ അൽയൂബി എന്നിവർ ചേർന്ന്​ സ്വീകരിച്ചു. 
ഉദ്ഘാടന ശേഷം സൽമാൻ രാജാവ് എക്​സിബിഷൻ കണ്ടു. അമീർ നാഇഫ് ബിൻ  അബ്​ദുൽ അസീസി​​​െൻറ പടങ്ങൾ, സർട്ടിഫിക്കറ്റുകൾ, രേഖകൾ, രാഷ്​ട്രീയ, സുരക്ഷ മേഖലയിലെ ചരിത്രവും നേട്ടങ്ങളും തുറന്നു കാട്ടുന്ന പടങ്ങൾ പ്രദർശനത്തിലുണ്ട്. ഇസ്​ലാമിനും രാജ്യത്തിനും വേണ്ടി അമീർ നാഇഫ് നടത്തിയ സേവനങ്ങളും നേട്ടങ്ങളും വ്യക്തമാക്കുന്ന ഡോക്യുമ​​െൻറിയും സൽമാൻ രാജാവ് കണ്ടു. നാല് വർഷം മുമ്പ് മരിച്ച അമീർ നാഇഫ് ബിൻ അബ്​ദുൽ അസീസ്​ വർഷങ്ങളോളം ആഭ്യന്തര മന്ത്രിയായിരിക്കെ സുരക്ഷ രംഗത്തും മറ്റും നടത്തിയ സേവനങ്ങൾ യൂനിവേഴ്സിറ്റി മേധാവിയും വിദ്യാഭ്യാസ മന്ത്രിയും നടത്തിയ  പ്രസംഗത്തിൽ എടുത്തുപറഞ്ഞു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudi
News Summary - saudi programms
Next Story