ദര്‍ശനം പ്രവാസി അസോസിയേഷന്‍ സംഗമം ശ്രദ്ധേയമായി
text_fieldsദമ്മാം: കിടങ്ങന്നൂര്‍ മെഴുവേലി സ്വദേശികളുടെ കൂട്ടായ്മ ദര്‍ശനം പ്രവാസി അസോസിയേഷന്‍ കലാ സാംസ്കാരിക സംഗമം സംഘടിപ്പിച്ചു. പൊതുസമ്മേളനം ചലച്ചിത്ര നടന്‍ സമദ് സരിഗ ഉദ്ഘാടനം ചെയ്തു. പ്രസിഡന്‍റ് ബിനു തോമസ് അധ്യക്ഷത വഹിച്ചു. അബ്ദുള്‍ അലി കളത്തിങ്ങല്‍, അനില്‍ കുറിച്ചിമുട്ടം, സുബൈര്‍ ഉദിനൂര്‍, രക്ഷാധികാരി ജോസ് പീടികയില്‍, വൈസ് പ്രസിഡന്‍റ് അഭിലാഷ് പദ്മകുമാര്‍ എന്നിവര്‍ സംസാരിച്ചു .
പ്രോഗ്രാം കണ്‍വീനര്‍ ചെറിയാന്‍ കിടങ്ങന്നൂര്‍ സ്വാഗതവും സെക്രട്ടറി തോമസ് സഖറിയ നന്ദിയും പറഞ്ഞു. സന്തു, നിഥിന്‍, മനോജ് എന്നിവരുടെ നാടന്‍ പാട്ടും പ്രജീഷ് കൂട്ടിക്കലും, സറഫുദീന്‍ കായംകുളവും അവതരിപ്പിച്ച മിമിക്രിയും അരങ്ങേറി. മയൂരി ഡാന്‍സ് ഗ്രുപ്പിലെ കലാകാരികള്‍ നൃത്തം അവതരിപ്പിച്ചു. ഷിനോജ്, സാന്ദ്ര ഡിക്സണ്‍, ബിനു തോമസ്, നിരഞ്ജന്‍ ബിന്‍സ്, റോബിന്‍, റിന്‍റു എന്നിവര്‍ ഗാനം ആലപിച്ചു. കലാപരിപാടികളില്‍ പങ്കെടുത്തവര്‍ക്കുള്ള സമ്മാനദാനം അനില്‍ കുറിച്ചുമുട്ടം, സരിത ബിനു, സിനി ജോജി എന്നിവര്‍ നല്‍കി.
ദമ്മാം ബദര്‍ അല്‍റാബി മെഡിക്കല്‍ ഗ്രുപ്പിലെ ഡോ.അജി വര്‍ഗീസിന്‍െറ ബോധവല്‍ക്കരണ ക്ളാസും നടന്നു. ജെമിനി തോമസ് അവതാരികയായിരുന്നു. എബി ദാനിയേല്‍, ജോജി ചാക്കോ, രാജന്‍ ബേബി, ബൈജു മത്തായി, ശ്രീരാജ്, സാംകുട്ടി മുതക്കോട്, ബാബു ദാനിയേല്‍ എന്നിവര്‍ നേതൃത്വം നല്‍കി .