Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഅയൽ രാജ്യത്ത്​...

അയൽ രാജ്യത്ത്​ വീട്ടുജോലിക്ക്​ വന്നു; സ്​പോൺസർ എത്തിച്ചത്​ സൗദി മരുഭൂമിയിൽ

text_fields
bookmark_border
അയൽ രാജ്യത്ത്​ വീട്ടുജോലിക്ക്​ വന്നു;  സ്​പോൺസർ എത്തിച്ചത്​ സൗദി മരുഭൂമിയിൽ
cancel
camera_alt???????

ദമ്മാം: അയൽരാജ്യത്ത്​ വീട്ടുജോലിക്കെത്തിയ യുവാവിന്​ സൗദി മരുഭൂമിയിൽ ഹോമിക്കേണ്ടി വന്നത്​ മൂന്നുകൊല്ലം. ശമ്പളവും, മതിയായ ആഹാരവുമില്ലാതെ നൂറിലധികം ഒട്ടകങ്ങളുമായി ജോലി ചെയ്യേണ്ടി വന്ന യുവാവിന്​ ഒടുവിൽ ഒരു സ്വദേശിയും മലയാളി സാമൂഹ്യ പ്രവർത്തകരും തുണയായി. യു.പി റായ്​ ബേലി സ്വദേശി അമർനാഥിനാണ്​​ (32) ഗൾഫ്​ മോഹങ്ങൾ പൊലിഞ്ഞ്​ മടങ്ങേണ്ടി വന്നത്​.

മൂന്ന്​ കൊല്ലം മുമ്പാണ് അമർ നാഥ്​​ ഖത്തറിൽ ഏജൻറ്​ നൽകിയ വിസയിൽ വീട്ടു ജോലിക്കെത്തിയത്.​ രണ്ടാഴ്​ച കഴിഞ്ഞപ്പോഴേക്കും ഇയാളെ പുറത്ത്​ പോയി സാധനങ്ങൾ വാങ്ങാനെന്ന വ്യാജേന സ്​പോൺസർ സൗദിയിലേക്ക്​ കൂട്ടിക്കൊണ്ടു പോവുകയായിരുന്നുവ​െ​ത്ര. സൗദിയിലെ നാരിയയിൽ നിന്നും 100 കിലോമീറ്ററോളം ഉള്ളിൽ മരുഭൂമിയിൽ നുറോളം ഒട്ടകങ്ങളുള്ള ഫാമിലാണ് യുവാവിനെ എത്തിച്ചത്​. തനിക്ക്​ പരിചയമില്ലാത്ത ജോലിയാണന്നും ദയവു ചെയ്​ത്​ വിട്ടയക്കണമെന്നും കേണപേക്ഷിച്ചിട്ടും ഫലവുമുണ്ടായില്ലത്രെ. രണ്ടര കൊല്ലമാണ്​ അമർനാഫ്​ മരുഭൂമിയിൽ ഒട്ടകങ്ങളുമായി ജീവിച്ചത്​​. ഇതിനിടയിൽ രക്ഷപ്പെടാൻ നടത്തിയ എല്ലാ ശ്രമങ്ങളും പരാജയപ്പെട്ടു. പലപ്പോഴായി ലഭിച്ച 2500 റിയാൽ മാ​ത്രമാണ്​ ആകെ കിട്ടിയ പ്രതിഫലം. ഇതിനിടയിൽ അമർനാഥി​​​െൻറ മോചനം തേടി വീട്ടുകാർ അധികാര കേന്ദ്രങ്ങളിലെല്ലാം പരാതി നൽകിയിരുന്നു.

ഗത്യന്തരമില്ലാതെ ഒരു ദിവസം രാത്രി കൈയിൽ കരുതിയ കന്നാസിൽ ​നിറയെ വെള്ളവുമായി അവിടെ നിന്ന്​ ഒളിച്ചോടിയ അമർ നാഥിന്​ പക്ഷെ ലക്ഷ്യ സ്​ഥാനത്ത്​ എത്താൻ കഴിഞ്ഞില്ല. എത്ര ദൂരം സഞ്ചരിച്ചുവെന്നും കൃത്യമായി ഒാർമയില്ല. വഴിയിൽ ഒാർമ നഷ്​ടപ്പെട്ട്​ തളർന്നു വീണ അമർനാഥിനെ അതുവഴി വന്ന സൗദി പൗരൻ ത​​​െൻറ വാഹനത്തിൽ കയറ്റി ‘മസറ’യിൽ എത്തിച്ചു പരിചരിച്ചു. താൻ ഇതുവരെ അറിഞ്ഞതിൽ നിന്ന്​ വ്യത്യസ്തമായ ജീവിതമാണ്​ അവിടെ അനുഭവിച്ചതെന്ന്​ അമർനാഥ്​ പറഞ്ഞു. മകനെപ്പോലെ തന്നെ പരിചരിക്കുകയും ആരോഗ്യം വീണ്ടെടുത്തപ്പേൾ ഇഷ്​ടമെങ്കിൽ ത​​​െൻറ ഫാമിൽ ജോലിയിൽ തുടരാമെന്നും അല്ലെങ്കിൽ ഇഷ്​ടമുള്ളിടത്ത്​ എത്തിക്കാമെന്നും ഇദ്ദേഹം അറിയിച്ചു. ഇത്രയും കാലം ജോലി ചെയ്​തിട്ടും ശമ്പളം കിട്ടിയില്ലെന്നും ജോലിക്ക്​ തയാറാണന്നും അറിയിച്ചതോടെ 1200 റിയാൽ ശംബളത്തിൽ ജോലി നൽകി. എട്ട്​ മാസം അവിടെ തുടർന്ന അമർനാഥിന് ഭക്ഷണവും ശമ്പളവും നൽകി സൗദി പൗരൻ നീതി കാട്ടി. ഒടുവിൽ നാട്ടിൽ പോകാൻ അനുമതി ചോദിച്ച അമർനാഥിന്​ സമ്മാനങ്ങളും നൽകിയാണ്​ അയാൾ യാത്രയാക്കിയത്​.

എംബസിയിൽ അഭയം തേടിയ അമർനാഥിനെ സഹായിക്കാൻ ദമ്മാമിലെ ജീവകാരുണ്യ പ്രവർത്തകൻ നാസ്​ വക്കത്തിനെ ചുമതലപ്പെടുത്തി. സ്വന്തം മുറിയിൽ അമർനാഥിന്​ വാസമൊരുക്കിയ നാസ്​ ഡീപോർ​േട്ടഷൻ സ​​െൻറർ അധികാരികളുടെ സഹായത്തോടെ നാട്ടിലയച്ചു. കുറേ ദുരിതങ്ങൾ താൻ അനുഭവിച്ചുവെങ്കിലും, പിന്നീട്​ തനിക്ക്​ ലഭിച്ച സ്​നേഹവും, പരിചരണവും ഒരു കാലത്തും മറക്കാനാവില്ലെന്ന്​ അമർനാഥ്​ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudipravasamgulf news
News Summary - saudi-pravasam-gulf news
Next Story