സൗദി തുറമുഖങ്ങളിൽ ഒരാഴ്ചക്കിടെ തടഞ്ഞത് 961 കള്ളക്കടത്തുകൾ
text_fieldsതുറമുഖത്ത് മയക്കുമരുന്ന് കടത്ത് തടഞ്ഞപ്പോൾ
റിയാദ്: സൗദി തുറമുഖങ്ങളിൽ കസ്റ്റംസിന്റെ വമ്പൻ മയക്കുമരുന്ന് വേട്ട. ഒരാഴ്ചക്കിടെ 961 കള്ളക്കടത്ത് ശ്രമങ്ങളാണ് പിടികൂടിയത്. കടത്തുശ്രമങ്ങളിൽ 91 തരം മയക്കുമരുന്നുകളും 427 നിരോധിത വസ്തുക്കളും ഉൾപ്പെടുന്നുണ്ട്. ഇതിനുപുറമെ അവയിൽ 1,811 തരം പുകയില ഉൽപന്നങ്ങളും 10 സാമ്പത്തിക വസ്തുക്കളും അഞ്ചുതരം ആയുധങ്ങളും അവയുടെ അനുബന്ധ ഉപകരണങ്ങളും ഉൾപ്പെടുന്നു. സാമൂഹിക സുരക്ഷ കൈവരിക്കുന്നതിനും സംരക്ഷിക്കുന്നതിനുമായി തുറമുഖങ്ങൾ ഉൾപ്പെടെ പൊതുയിടങ്ങളിൽ കസ്റ്റംസ് നിയന്ത്രണം കർശനമാക്കുന്നതായി അതോറിറ്റി സ്ഥിരീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

