ജപ്പാനിലെ ‘എക്സ്പോ ഒസാക്ക 2025’ൽ സൗദി പവിലിയൻ
text_fieldsജപ്പാനിലെ ‘എക്സ്പോ ഒസാക്ക 2025’ൽ ഒരുക്കിയ സൗദി പവിലിയനിലെ കാഴ്ചകൾ
റിയാദ്: ജപ്പാനിലെ ‘എക്സ്പോ ഒസാക്ക 2025’ൽ സൗദി അറേബ്യയുടെ പവിലിയനും. ‘വണ്ടേഴ്സ് ഓഫ് സൗദി അറേബ്യ’എന്ന പേരിലാണ് ടൂറിസം മന്ത്രാലയം പവലിയൻ ആരംഭിച്ചത്. ഈ മാസം 10 മുതൽ 16 വരെയാണ് ‘എക്സ്പോ ഒസാക്ക 2025’. സൗദിയും ജപ്പാനും തമ്മിലുള്ള നയതന്ത്ര ബന്ധത്തിന്റെ 70-ാം വാർഷികം ആഘോഷിaക്കുന്നതിനോടനുബന്ധിച്ചാണ് ഈ പങ്കാളിത്തം. സൗദി ടൂറിസം മന്ത്രാലയം ഒരുക്കിയ പ്രദർശനത്തിൽ രാജ്യത്തിന്റെ ആധികാരിക പൈതൃകം ഉയർത്തിക്കാട്ടുന്നു. ഇതിലൂടെ സന്ദർശകരെ സൗദിയുടെ ഹൃദയഭാഗത്തേക്ക് കൊണ്ടുപോകാനാകുമെന്നാണ് കരുതുന്നത്.
സംവേദനാത്മക സ്ക്രീനുകൾ, ഫോട്ടോ ബൂത്തുകൾ, സൗദി, ജാപ്പനീസ് കാലിഗ്രാഫിയുടെ പ്രചോദനാത്മകമായ അനുഭവങ്ങൾ, മൺപാത്ര നിർമാണം, അലങ്കാര കലകൾ തുടങ്ങി പരമ്പരാഗത കരകൗശല വസ്തുക്കളെക്കുറിച്ചുള്ള വർക്ക്ഷോപ്പുകൾ എന്നിവ പവലിയനിൽ ഒരുക്കിയിട്ടുണ്ട്.
സൗദിക്കും ജപ്പാനും ഇടയിലുള്ള ആഴത്തിലുള്ള സാംസ്കാരിക ബന്ധങ്ങളെ പ്രതിഫലിപ്പിക്കുന്ന ‘ഒറിഗാമി ഒട്ടകം’മാതൃകക്ക് പുറമേ ദറഇയ, റിയാദ്, അസീർ, ജിദ്ദ, ചെങ്കടൽ, അൽഉല തുടങ്ങിയ സവിശേഷ വിനോദസഞ്ചാര കേന്ദ്രങ്ങളുടെ സ്റ്റാളുകളും പവലിയിനിലുണ്ട്.
പ്രശസ്ത ജാപ്പനീസ് കഥാപാത്രമായ ‘ഡോറെമോണെ’യെയും സ്റ്റാളിൽ ഒരുക്കിയിട്ടുണ്ട്. പ്രദർശന മത്സരങ്ങളിൽ പങ്കെടുക്കുന്ന ആദ്യത്തെ 250 സന്ദർശകർക്ക് ദിവസേന ഓരോ സമ്മാനം വീതം നൽകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

