പൊതുമാപ്പ് സേവനങ്ങളെ അവധി ബാധിക്കില്ലെന്ന് പാസ്പോർട്ട് വിഭാഗം
text_fieldsറിയാദ്: 16 ദിവസം തുടരുന്ന അവധിക്കാലം പൊതുമാപ്പ് സേവനങ്ങളെ ബാധിക്കാതിരിക്കാനുള്ള നടപടികൾ സ്വീകരിച്ചതായി പാസ്പോർട്ട് വിഭാഗം അറിയിച്ചു. ഇതിെൻറ ഭാഗമായി പെരുന്നാൾ അവധിക്കാലത്തെ സേവനങ്ങൾക്ക് പ്രത്യേക പദ്ധതികൾ ആവിഷ്കരിച്ചതായി റിയാദ് പാസ്പോർട്ട് മേധാവി സൂലൈമാൻ അൽ സുഹൈബാനി വ്യക്തമാക്കി.
നാടുകടത്തൽ കേന്ദ്രങ്ങളിലും പാസ്പോർട്ട് ഓഫീസുകളിലും ഇതിന് ആവശ്യമായ മുന്നൊരുക്കങ്ങൾ നടത്തിയിട്ടുണ്ട്. കിങ് ഖാലിദ് രാജ്യാന്താര വിമാനത്താവളത്തിലും സേവനങ്ങൾ തുടരുമെന്ന് അധികൃതർ അറിയിച്ചു. റമദാൻ 29 വരെ രാവിലെ അഞ്ച് മുതൽ മൂന്ന് വരെയും രാത്രി ഒൻപത് മുതൽ 12 വരെയും എക്സിറ്റ് കേന്ദ്രങ്ങളിൽ സേവനങ്ങൾ ലഭിക്കും. യമൻ പൗരൻമാർക്കുള്ള സന്ദർശന വിസ പുതുക്കൽ നടപടികളും ഈ കാലയളവിൽ തുടരും. അതേസമയും വ്യക്തികളും സ്ഥാപനങ്ങളും പരമാവധി സേവനങ്ങൾക്ക് ലഭ്യമായ ഓൺലൈൻ സേവനങ്ങൾ ഉപയോഗപ്പെടുത്തി പരമാവധി സഹകരിക്കണമെന്ന് പാസ്പോർട്ട് വിഭാഗം ആവശ്യപ്പെട്ടു.
പൊതുമാപ്പ് അവസാനിക്കാൻ എണ്ണപ്പെട്ട ദിവസങ്ങൾ മാത്രം ബാക്കിയിരിക്കെ അവധി ദിനങ്ങളിൽ സേവനം ഉറപ്പ് വരുത്താനുള്ള പാസ്പോർട്ട് വിഭാഗത്തിെൻറ തീരുമാനം അവശേഷിക്കുന്ന അനധികൃത താമസക്കാർക്ക് ആശ്വാസമാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
