Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മരിച്ചവരെ തിരിച്ചറിയാൻ സൗദി പാസ്പോർട്ട് വിഭാഗത്തിെൻറ ‘ബനാൻ’
text_fieldsbookmark_border
ജിദ്ദ: മരിച്ചവരെ സെക്കൻറുകൾക്കകം തിരിച്ചറിയാൻ ഉപകരണവുമായി സൗദി പാസ്പോർട്ട് വിഭാഗം. ആധുനിക ബയോമെട്രിക് ഉപക രണമായ ‘ബനാന്‍’ ഉപയോഗിച്ച് മരിച്ചവരുടെ കൃത്യമായ വിവരങ്ങൾ മനസിലാക്കാം.
ജിദ്ദ വിമാനത്താവളത്തിൽ കഴിഞ്ഞ ദിവസം മരിച്ച തീർഥാടകെൻറ മൃതദേഹം തിരിച്ചറിയാൻ സൗദി പാസ്പോർട്ട് വിഭാഗം ഇൗ ഉപകരണം ഉപയോഗിച്ചു. ഇയാളുടെ രേഖകളൊന്നും ലഭ്യമല്ലാത്ത സാഹചര്യത്തിലാണിത് ഉപയോഗിച്ചത് എന്ന് അധികൃതർ പറഞ്ഞു.
ഉംറ തീർഥാടനത്തിന് എത്തി മരിക്കുന്ന, രേഖകൾ ലഭ്യമല്ലാത്തവരുടെ വിവരങ്ങള്‍ എളുപ്പത്തില്‍ ലഭിക്കുവാന്‍ ‘ബനാൻ’ വലിയ സഹായമാകുമെന്ന് അധികൃതർ പറഞ്ഞു. ഹജ്ജ് ഉംറ സേവനങ്ങൾ അത്യാധുനികവത്കരിക്കുന്നതിെൻറ ഭാഗമായാണിത്തരം സാേങ്കതിക സംവിധാനങ്ങൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
