Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightയുദ്ധ സാഹചര്യം ചർച്ച...

യുദ്ധ സാഹചര്യം ചർച്ച ചെയ്ത് സൗദി-പാകിസ്താൻ വിദേശകാര്യ മന്ത്രിമാർ

text_fields
bookmark_border
യുദ്ധ സാഹചര്യം ചർച്ച ചെയ്ത് സൗദി-പാകിസ്താൻ വിദേശകാര്യ മന്ത്രിമാർ
cancel

റിയാദ്: സൗദി അറേബ്യയും പാകിസ്താനും തമ്മിലുള്ള ഉഭയകക്ഷി ബന്ധങ്ങളും മേഖലയിലെ ഏറ്റവും പുതിയ സംഭവവികാസങ്ങളും ചർച്ച ചെയ്യുന്നതിനായി ഇരുരാജ്യങ്ങളിലെയും വിദേശകാര്യ മന്ത്രിമാർ കൂടിക്കാഴ്ച നടത്തി.

സൗദി വിദേശകാര്യ മന്ത്രി അമീർ ഫൈസൽ ബിൻ ഫർഹാൻ ബിൻ അബ്ദുല്ലയെ, പാകിസ്താൻ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ മുഹമ്മദ് ഇഷാഖ് ദാർ ശനിയാഴ്ച രാവിലെ ഫോണിൽ വിളിക്കുകയായിരുന്നു. സംഭാഷണത്തിലുടനീളം ഇരുരാജ്യങ്ങളും തമ്മിലുള്ള ഊഷ്മളമായ സാഹോദര്യ ബന്ധങ്ങളെക്കുറിച്ച് ഇരുനേതാക്കളും അവലോകനം ചെയ്തു.

നിലവിലെ പ്രാദേശികവും അന്തർദേശീയവുമായ സാഹചര്യങ്ങളിലെ മാറ്റങ്ങളെക്കുറിച്ചും വിവിധ വിഷയങ്ങളിൽ ഇരുരാജ്യങ്ങളും തമ്മിൽ തുടരേണ്ട കൂടിയാലോചനകളെയും ഏകോപനത്തെയും കുറിച്ചും മന്ത്രിമാർ വിശദമായി സംസാരിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:US Attack on IranIsrael Iran War
News Summary - Saudi, Pakistani foreign ministers discuss war situation
Next Story