Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസൗദി-ഒമാൻ പാത:​...

സൗദി-ഒമാൻ പാത:​ ചരിത്രപരമായ ചുവടു​വെപ്പ്​

text_fields
bookmark_border
saudi oman road
cancel

ജിദ്ദ: സൗദി കിരീടാവകാശി അമീർ മുഹമ്മദ്​ സൽമാന്‍റെ ഒമാൻ സന്ദർശനത്തിടെ ഉദ്​ഘാടനം ചെയ്​ത, സൗദി അറേബ്യയെയും ഒമാനെയും ബന്ധിപ്പിക്കുന്ന റോഡ് ഇരു രാജ്യങ്ങൾക്കിടയിൽ വിവിധ മേഖലകളിലെ സഹകരണം വർധിപ്പിക്കുന്നതിനുള്ള വലിയ ചുവടുവെ​​പ്പാണെന്ന് വിലയിരുത്തപ്പെടുന്നു​. ഹജ്ജ്​, ഉംറ തീർഥാടകരുടെ വരവ് സുഗമമാക്കുന്നതിനൊപ്പം ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര വിനിമയം വികസിക്കുന്നതിനും വിനോദ സഞ്ചാരികളുടെ സഞ്ചാരത്തിനും വലിയ സഹായമാകും.

സൗദി അറേബ്യയുടെയും ഒമാ​െൻറയും ഇടയിലുള്ള ഏക അതിർത്തിയാണിത്​. ഇരു രാജ്യങ്ങളെയും ബന്ധിപ്പിക്കുന്ന റോഡിന്​ 725 കിലോമീറ്റർ നീളമുണ്ട്. ഒമാനിലെ അൽദാഹിറ ഗവർണറേറ്റിലെ വിലായത്ത് ഇബ്രി റൗണ്ട് എബൗട്ടിൽ നിന്നാണ്​ ആരംഭിക്കുന്നത്. 161 കിലോമീറ്റർ നീളത്തിലുള്ള ഒമാ​െൻറ ഭാഗം റുബു​ ഖാലിയിൽ അവസാനിക്കുന്നു. സൗദി അറേബ്യയുടെ ഭാഗം​ 564 കിലോമീറ്ററുണ്ട്​. ബത്​ഹയിലെ ഉമ്മുൽ സമൂൽ എന്ന അതിർത്തി കവാടത്തിലൂടെയാണ്​ സൗദിയിലേക്ക്​ പ്രവേശിക്കുന്നത്​.




സൗദിയുടെ ഭാഗത്തെ റോഡ്​ നിർമാണം രണ്ട് ഘട്ടങ്ങളിലായാണ് ഗതാഗത-ലോജിസ്​റ്റിക് മന്ത്രാലയം പൂർത്തിയാക്കിയത്. ആദ്യ ഘട്ടം 319 കിലോമീറ്റർ നീളത്തിലും രണ്ടാം ഘട്ടം 245 കിലോമീറ്റർ നീളത്തിലുമാണ്​ നിർമാണം പൂർത്തിയാക്കിയത്​. ആകെ ചെലവ്​ നൂറ്​ കോടി റിയാലിലേറെയാണ്​. ഗതാഗത സുരക്ഷയ്ക്കുള്ള എല്ലാ സജ്ജീകരണങ്ങളും റോഡിലുടനീളം ഒരുക്കിയിട്ടുണ്ട്. റോഡ് ഉപയോഗിക്കുന്നവരുടെ സഞ്ചാരം സുഗമമാക്കുന്നതിന് 30 കിലോമീറ്റർ നീളത്തിൽ വഴിയോര വിളക്കുകൾ സ്ഥാപിച്ചിട്ടുണ്ട്​. റോഡ് റിഫ്ലക്ടറുകൾ, കാൽനടയാത്രക്കാർക്കുള്ള സുരക്ഷാ ഘടകങ്ങൾ, രാത്രിയിലെ യാത്രക്കാർക്ക്​ വേണ്ട കാ​​ഴ്​ചാ മുന്നറിയിപ്പ്​, സിഗ്​നൽ സംവിധാനങ്ങൾ എന്നിവ ഒരുക്കിയിട്ടുണ്ട്​. റോഡി​െൻറ ഇരുവശങ്ങളിലും ട്രക്കുകൾക്കും കാറുകൾക്കും പാർക്കിങ് സൗകര്യവുമുണ്ട്. സുരക്ഷിതവുമായ രീതിയിൽ പാർക്കിങ്ങിലേക്ക്​ പ്രവേശിക്കുന്നതിനും പുറത്തുകടക്കുന്നതിനും സൈഡ് പാർക്കിങ്​ ട്രാക്കുകളും ഒരുക്കിയിട്ടുണ്ട്​.




സൗദിക്കും ഒമാനുമിടയിലെ അതിർത്തിയിലൂടെ കടന്നുപോകുന്ന റോഡ് പദ്ധതിയാണിത്. ഇരു രാജ്യങ്ങൾക്കുമിടയിലെ പ്രധാനപ്പെട്ട തന്ത്രപരവും സുപ്രധാനവുമായ പദ്ധതികളിലൊന്നാണ്​. സൗദി ഗതാഗത-ലോജിസ്​റ്റിക്‌സ് മന്ത്രാലയവും ഒമാൻ ഗതാഗത-വാർത്താവിനിമയ-വിവരസാങ്കേതിക മന്ത്രാലയവും തമ്മിൽ കഴിഞ്ഞ നവംബറിൽ ഒപ്പുവച്ച ധാരണാപത്രത്തിൽ റോഡി​െൻറ കാര്യക്ഷമതയും സുസ്ഥിരതയും ഉയർത്തുന്നതിലും ഏറ്റവും ഉയർന്ന അന്താരാഷ്​ട്ര നിലവാരത്തോടെ സുരക്ഷ ഒരുക്കുന്നതിനും വേണ്ട നടപടികളുണ്ടാകുമെന്ന്​ വ്യക്തമാക്കിയിരുന്നു.




സൗദി ഒമാൻ റോഡ്​ യാഥാർഥ്യമായതോടെ ഗൾഫ്​ ​േമഖലയിലെ മുഴുവൻ രാജ്യങ്ങളുമായും സൗദി അറേബ്യക്ക്​ നേരിട്ടുള്ള റോഡ്​ ബന്ധം പൂർണമായി. ഗതാഗത, ലോജിസ്​റ്റിക് സേവനങ്ങൾക്കായുള്ള ദേശീയ തന്ത്രത്തി​െൻറ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന്​ സൗദി ഒമാൻ റോഡ്​ സഹായിക്കും. ആഗോള ലോജിസ്​റ്റിക്‌സ് കേന്ദ്രമെന്ന നിലയിൽ രാജ്യത്തി​െൻറ സ്ഥാനം ഏകീകരിക്കാനും ലോജിസ്​റ്റിക് പ്രകടന സൂചികയിൽ ലോകത്തിലെ മികച്ച 10​ രാജ്യങ്ങളിൽ ഒന്നായി എത്താനുമാണ്​ ഇതിലൂടെ ലക്ഷ്യമിടുന്നത്​. ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര വിനിമയത്തി​െൻറ അളവ് വർധിപ്പിക്കാൻ ഈ പാത സഹായിക്കുമെന്ന്​​ പ്രതീക്ഷിക്കുന്നു. 2020ൽ സൗദിക്കും ഒമാനുമിടയിലെ വ്യാപാരവിനിമയം 10 ശതകോടി റിയാലിലധികമായിരുന്നു.




Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Saudi-Oman road
News Summary - Saudi-Oman route: a historic step forward
Next Story