എണ്ണ ഉൽപാദന നിയന്ത്രണം തുടരാൻ സൗദി-റഷ്യ ധാരണ
text_fieldsറിയാദ്: എണ്ണ വിപണിയിലെ പ്രതിസന്ധിക്ക് പരിഹാരമായി നടപ്പാക്കിയ ഉൽപാദന നിയന്ത്രണം തുടരാൻ സൗദി അറേബ്യയും റഷ്യയും ധാരണയിലെത്തി. അടുത്ത വർഷം മാർച്ച് വരെ ഒമ്പതുമാസത്തേക്ക് കൂടി നിയന്ത്രണം നിലനിർത്താമെന്നാണ് ധാരണ. ഇൗമാസം 25 ന് ചേരുന്ന ഒപെകിെൻറ ഒൗദ്യോഗിക യോഗത്തിന് മുന്നോടിയായാണ് ഇരുരാഷ്ട്രങ്ങളും തീരുമാനത്തിലെത്തിയത്. ചൈനീസ് തലസ്ഥാനമായ ബെയ്ജിങ്ങിൽ സൗദി ഉൗർജ മന്ത്രി ഖാലിദ് അൽ ഫാലിഹും റഷ്യൻ മന്ത്രി അലക്സാണ്ടർ നോവാകും തിങ്കളാഴ്ച ഇതുസംബന്ധിച്ച് സംയുക്ത പ്രസ്താവനയിറക്കി.
വിപണിയിൽ സ്ഥിരത നിലനിർത്താൻ ആവശ്യമായതെല്ലാം ചെയ്യുമെന്ന് മന്ത്രിമാർ വ്യക്തമാക്കി. ഉൽപാദന നിയന്ത്രണം ഗുണം ചെയ്യുന്നുണ്ട്. പക്ഷേ, അഞ്ചുവർഷ ശരാശരിയിൽ വില എത്തുകയെന്ന ലക്ഷ്യം കൈവരിക്കാനായിട്ടില്ല. നിലവിലെ അവസ്ഥ തുടരണമെന്ന അന്തിമധാരണയിലാണ് തങ്ങൾ എത്തിച്ചേർന്നതെന്ന് ഖാലിദ് അൽ ഫാലിഹ് പറഞ്ഞു. ഇൗവർഷം ജനുവരി ഒന്നിനാണ് എണ്ണഉൽപാദക രാഷ്ട്രങ്ങളുടെ കൂട്ടായ്മയായ ഒപെകും അതിന് പുറത്തുള്ള റഷ്യയും പ്രതിദിനം 1.8 ദശലക്ഷം ബാരൽ വെച്ച് ഉൽപാദനം കുറക്കാൻ തുടങ്ങിയത്. ആറുമാസത്തേക്കായിരുന്നു പ്രാഥമിക ധാരണ. ഇതിെൻറ അവലോകനത്തിനാണ് മേയ് 25 ന് ഒപെകിെൻറ ഒൗദ്യോഗിക യോഗം ചേരുന്നത്. അതിന് മുന്നോടിയായി കൃത്യമായ പരസ്പര ധാരണയിലെത്തുന്നതിനാണ് ഖാലിദ് അൽ ഫാലിഹും അലക്സാണ്ടർ നോവാകും ബെയ്ജിങ്ങിൽ കൂടിക്കാഴ്ച നടത്തിയത്. കൂടിക്കാഴ്ചക്ക് ശേഷം ഇരുമന്ത്രിമാരും സംയുക്ത വാർത്തസമ്മേളനത്തിന് എത്തിയതും ശ്രദ്ധേയമായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
