Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസൗ​ദി​യു​ടെ...

സൗ​ദി​യു​ടെ എ​ണ്ണ​യി​ത​ര വ​രു​മാ​നം വ​ർ​ധി​ക്കു​ന്നു

text_fields
bookmark_border
സൗ​ദി​യു​ടെ എ​ണ്ണ​യി​ത​ര വ​രു​മാ​നം വ​ർ​ധി​ക്കു​ന്നു
cancel

റി​യാ​ദ്​: സൗ​ദി​യു​ടെ എ​ണ്ണ​യി​ത​ര വ​രു​മാ​നം വ​ർ​ധി​ക്കു​ക​യാ​ണെ​ന്ന് അ​ന്താ​രാ​ഷ്​​ട്ര നാ​ണ​യ​നി​ധി (ഐ.​എം.​എ​ഫ്). കോ​വി​ഡ് സാ​ഹ​ച​ര്യ​ത്തി​ലെ ത​ള​ർ​ച്ച സൗ​ദി വി​ചാ​രി​ച്ച​തി​ലും വേ​ഗ​ത്തി​ൽ മ​റി​ക​ട​ന്ന​താ​യും ഐ.​എം.​എ​ഫ് ചൂ​ണ്ടി​ക്കാ​ട്ടി. എ​ണ്ണ​യു​ൽ​പാ​ദ​നം കു​റ​ച്ച​ത് വ​രും​മാ​സ​ങ്ങ​ളി​ൽ വ​രു​മാ​ന​ത്തെ നേ​രി​യ തോ​തി​ൽ ബാ​ധി​ക്കു​മെ​ന്നും സം​ഘ​ട​ന​യു​ടെ ക​ണ​ക്ക് പ​റ​യു​ന്നു. കോ​വി​ഡ് സാ​ഹ​ച​ര്യം ഗു​രു​ത​ര​മാ​യി 2020ൽ ​സൗ​ദി​യെ ബാ​ധി​ച്ചു. ഇ​ത് അ​തി​വേ​ഗ​ത്തി​ലാ​ണ് സൗ​ദി മ​റി​ക​ട​ന്ന​തെ​ന്നും ഐ.​എം.​എ​ഫ് മി​ഡി​ലീ​സ്​​റ്റ്​ സെ​ൻ​ട്ര​ൽ ഏ​ഷ്യ ഡ​യ​റ​ക്ട​ർ ജി​ഹാ​ദ് അ​സൂ​ർ പ​റ​ഞ്ഞു. ഇ​തി​െൻറ ഭാ​ഗ​മാ​യി 2020​െൻ​റ ര​ണ്ടാം പാ​തി​യി​ൽ സൗ​ദി​യു​ടെ സാ​മ്പ​ത്തി​കാ​വ​സ്ഥ മെ​ച്ച​പ്പെ​ട്ടു.

ഉ​യ​ർ​ത്തി​യ വാ​റ്റും സ​ർ​ക്കാ​റി​െൻറ ക്ഷേ​മ​പ​ദ്ധ​തി​ക​ളും പ്ര​തി​സ​ന്ധി മ​റി​ക​ട​ക്കു​ന്ന​തി​ൽ സ​ഹാ​യ​ക​ര​മാ​യി. ആ​ഗോ​ള ത​ല​ത്തി​ൽ എ​ണ്ണ​വി​ല കു​റ​ഞ്ഞ​തോ​ടെ ഉ​ൽ​പാ​ദ​ക രാ​ഷ്​​ട്ര​ങ്ങ​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ ഒ​പെ​ക് എ​ണ്ണ​യു​ൽ​പാ​ദ​നം കു​റ​ക്കാ​ൻ തീ​രു​മാ​നി​ച്ചി​രു​ന്നു. സൗ​ദി പ്ര​തി​ദി​നം 10 ല​ക്ഷം ബാ​ര​ൽ മാ​ത്ര​മേ ഈ ​ധാ​ര​ണ പ്ര​കാ​രം ഉ​ൽ​പാ​ദി​പ്പി​ക്കൂ. ഇ​തി​നാ​ൽ 3.1 ശ​ത​മാ​നം വ​ള​ർ​ച്ച​യു​ണ്ടാ​കേ​ണ്ട സൗ​ദി​ക്ക് ഇ​തി​ൽ 2.6 ശ​ത​മാ​ന​മേ വ​ള​ർ​ച്ച​യു​ണ്ടാ​കൂ. കോ​വി​ഡ് സാ​ഹ​ച​ര്യ​ത്തി​ൽ സ്വ​കാ​ര്യ മേ​ഖ​ല​യി​ലും ശ​ക്തി​പ്പെ​ടേ​ണ്ടി​വ​രു​മെ​ന്ന് ഐ.​എം.​എ​ഫ് പ​റ​യു​ന്നു. ഈ ​വ​ർ​ഷം 3.2 ശ​ത​മാ​ന​മാ​യി​രി​ക്കും സൗ​ദി​യു​ടെ ജി.​ഡി.​പി​യെ​ന്നാ​ണ് ഐ.​എം.​എ​ഫ് ക​ണ​ക്കു​കൂ​ട്ട​ൽ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Saudi oil revenue
Next Story