Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസൗദി ഒ.ഐ.സി.സി...

സൗദി ഒ.ഐ.സി.സി പുനഃസംഘടന പൂർത്തിയായി -ശങ്കരപിള്ള കുമ്പളത്ത്

text_fields
bookmark_border
സൗദി ഒ.ഐ.സി.സി പുനഃസംഘടന പൂർത്തിയായി -ശങ്കരപിള്ള കുമ്പളത്ത്
cancel

റി​യാ​ദ്: കോ​ൺ​ഗ്ര​സി​​ന്റെ സൗ​ദി അ​റേ​ബ്യ​യി​ലെ പോ​ഷ​ക സം​ഘ​ട​ന​യാ​യ ഒ.​ഐ.​സി.​സി​യു​ടെ വി​വി​ധ സെ​ൻ​ട്ര​ൽ ക​മ്മി​റ്റി​ക​ളു​ടെ പു​നഃ​സം​ഘ​ട​ന പൂ​ർ​ത്തി​യാ​യ​താ​യി ഒ.​ഐ.​സി.​സി-​ഇ​ൻ​കാ​സ് ഗ്ലോ​ബ​ൽ ചെ​യ​ർ​മാ​ൻ ശ​ങ്ക​ര​പി​ള്ള കു​മ്പ​ത്ത് അ​റി​യി​ച്ചു. അ​സ്വാ​ര​സ്യ​ങ്ങ​ളോ അ​ഭി​പ്രാ​യ ഭി​ന്ന​ത​ക​ളോ ഇ​ല്ലാ​തെ പൂ​ർ​ത്തി​യാ​ക്കാ​ൻ ക​ഴി​ഞ്ഞു.

സൗ​ദി​യി​ലെ മൂ​ന്ന് പ്ര​ധാ​ന പ്ര​വി​ശ്യ​ക​ളാ​യ റി​യാ​ദ്, ജി​ദ്ദ, ദ​മ്മാം എ​ന്നി​വി​ട​ങ്ങ​ളി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് പൂ​ർ​ത്തി​യാ​യി ഇ​തി​നോ​ട​കം ക​മ്മി​റ്റി നി​ല​വി​ൽ വ​ന്നു. അ​ബ​ഹ റീ​ജ​ന​ൽ ക​മ്മി​റ്റി​യും സൗ​ദി നാ​ഷ​ന​ൽ ക​മ്മി​റ്റി​യും വൈ​കാ​തെ നി​ല​വി​ൽ വ​രു​മെ​ന്നും റി​യാ​ദി​ലെ​ത്തി​യ അ​ദ്ദേ​ഹം ‘ഗ​ൾ​ഫ്​ മാ​ധ്യ​മ’​ത്തോ​ട്​ പ​റ​ഞ്ഞു.

പ്ര​വാ​സ​ലോ​ക​ത്തെ ജീ​വ​കാ​രു​ണ്യ മേ​ഖ​ല​യി​ൽ ശ്ര​ദ്ധ​യൂ​ന്നി പ്ര​വ​ർ​ത്തി​ക്കു​ക​യാ​ണ് സം​ഘ​ട​ന​യു​ടെ പ്ര​ധാ​ന ല​ക്ഷ്യം. ക​ക്ഷി രാ​ഷ്​​ട്രീ​യ​ത്തി​​ന്റെ അ​തി​ർവ​ര​മ്പു​ക​ളൊ​ന്നും നി​ശ്ച​യി​ക്കാ​തെ ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന പ്ര​വാ​സി​ക​ളു​ടെ ക​ണ്ണീ​രൊ​പ്പാ​ൻ സാ​ധ്യ​മാ​യ എ​ല്ലാ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കും നേ​തൃ​ത്വം ന​ൽ​കാ​ൻ സം​ഘ​ട​ന സ​ന്ന​ദ്ധ​മാ​ണ്. ന​മു​ക്കി​ട​യി​ൽ നാം ​അ​റി​യാ​തെ പോ​കു​ന്ന ദു​രി​ത ജീ​വി​ത​ങ്ങ​ളെ ക​ണ്ടെ​ത്താ​നും അ​വ​രു​ടെ അ​ഭി​മാ​ന​ത്തി​ന് ക്ഷ​ത​മേ​ൽ​ക്കാ​തെ ന​മ്മ​ളോ​ടൊ​പ്പം ചേ​ർ​ത്ത് സം​ര​ക്ഷി​ക്ക​ലു​മാ​ണ് കോ​ൺ​ഗ്ര​സി​ന്റെ പ്ര​വാ​സി സം​ഘ​ട​ന​യു​ടെ രാ​ഷ്​​ട്രീ​യ​വും ല​ക്ഷ്യ​വും.

അ​തി​നാ​യി എ​ല്ലാ രാ​ജ്യ​ങ്ങ​ളി​ലും തു​ട​ർ​ന്ന് ആ​ഗോ​ള ത​ല​ത്തി​ലും ഓ​രോ രാ​ജ്യ​ത്ത് നി​ന്ന് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട നാ​ഷ​ന​ൽ, റീ​ജ​ന​ൽ പ്ര​സി​ഡ​ൻ​റു​മാ​രും ഭാ​ര​വാ​ഹി​ക​ളും ഉ​ൾ​പ്പെ​ടു​ന്ന പ്ര​ത്യേ​ക വി​ങ് ത​ന്നെ നി​ല​വി​ൽ വ​രു​മെ​ന്നും ശ​ങ്ക​ര​പി​ള്ള പ​റ​ഞ്ഞു.

വ്യ​ത്യ​സ്ത​ത മേ​ഖ​ല​ക​ളി​ൽ തൊ​ഴി​ലെ​ടു​ക്കു​ന്ന വി​ദ​ഗ്ധ​രാ​യ സം​ഘ​ട​ന പ്ര​വ​ർ​ത്ത​ക​രെ ക​ണ്ടെ​ത്തി അ​വ​രു​ടെ ക​ഴി​വും അ​റി​വും പ്ര​വാ​സി സ​മൂ​ഹ​ത്തി​ന് ഉ​പ​കാ​ര​പ്ര​ദ​മാ​കും വി​ധം ​പ്ര​യോ​ജ​ന​പ്പെ​ടു​ത്താ​നാ​കും​വി​ധം പ​രി​ശീ​ലി​പ്പി​ച്ചെ​ടു​ക്കാ​ൻ ശി​ൽ​പ​ശാ​ല​ക​ൾ ഓ​രോ റീ​ജ്യനു​ക​ളി​ലും സം​ഘ​ടി​പ്പി​ക്കും. തൊ​ഴി​ൽ​ര​ഹി​ത​രാ​യ പ്ര​വാ​സി​ക​ളെ സ​ഹാ​യി​ക്കാ​ൻ ‘ക​രി​യ​ർ കെ​യ​ർ’ ഓ​ൺ​ലൈ​ൻ നെ​റ്റ് വ​ർ​ക്ക് പ​ദ്ധ​തി​യും ന​ട​പ്പാ​ക്കും. സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ൾ വ​​ഴി വ്യാ​ജ പ്ര​ചാ​ര​ങ്ങ​ളി​ലൂ​ടെ കോ​ൺ​ഗ്ര​സി​നെ​യും നേ​താ​ക്ക​ളെ​യും അ​പ​കീ​ർ​ത്തി​പ്പെ​ടു​ത്താ​നു​ള്ള ശ്ര​മ​ങ്ങ​ളെ ചെ​റു​ക്കാ​നും ഇ​ന്ത്യ​യി​ൽ സ​മാ​ധാ​ന​വും ഐ​ക്യ​വും ജ​നാ​ധി​പ​ത്യ സം​വി​ധാ​ന​വും ഉ​റ​പ്പാ​ക്കാ​നും ആ​വ​ശ്യ​മാ​യ പ്ര​ചാ​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ആ​വി​ഷ്​​ക​രി​ക്കും.

അ​തി​നാ​യി സോ​ഷ്യ​ൽ മീ​ഡി​യ ആ​ക്ടി​വി​സ്​​റ്റു​ക​ളെ​യും ഐ.​ടി വി​ദ​ഗ്ധരെ​യും ഉ​ൾ​പ്പെ​ടു​ത്തി ഗ്ലോ​ബ​ൽ ക​മ്മി​റ്റി​ക്ക്​ കീ​ഴി​ൽ പ്ര​ത്യേ​ക ഐ.​ടി സെ​ൽ പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ക്കു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

ജി​ദ്ദ റീ​ജ​ന​ൽ ക​മ്മി​റ്റി​യു​ടെ തി​ര​ഞ്ഞെ​ടു​പ്പി​ന് നേ​തൃ​ത്വം ന​ൽ​കാ​ൻ സൗ​ദി അ​റേ​ബ്യ​യി​ലെ​ത്തി​യ ശ​ങ്ക​ര​പി​ള്ള ‘ഇ​ന്ത്യ​യു​ടെ ഉ​യി​ർ​പ്പ്’ എ​ന്ന പേ​രി​ൽ ഒ.​ഐ.​സി.​സി ആ​ല​പ്പു​ഴ ജി​ല്ല ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി​യി​ൽ സം​ബ​ന്ധി​ക്കാ​ൻ റി​യാ​ദി​ലെ​ത്തി​യ​താ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:OICCSaudiReorganization
News Summary - Saudi OICC Reorganization Completed
Next Story