Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഅമീർ മിശ്​അൽ ബിൻ...

അമീർ മിശ്​അൽ ബിൻ അബ്​ദുൽ അസീസി​​​​െൻറ നിര്യാണത്തിൽ ലോകനേതാക്കളുടെ അനുശോചനം

text_fields
bookmark_border
അമീർ മിശ്​അൽ ബിൻ അബ്​ദുൽ അസീസി​​​​െൻറ നിര്യാണത്തിൽ ലോകനേതാക്കളുടെ അനുശോചനം
cancel

ജിദ്ദ: സൽമാൻ രാജാവി​​​െൻറ സഹോദരൻ അമീർ മിശ്​അൽ ബിൻ അബ്​ദുൽ അസീസി​​​​​​െൻറ നിര്യാണത്തിൽ അനുശോചന പ്രവാഹം. 
ഒമാൻ ഭരണാധികാരി സുൽത്താൻ ഖാബൂസ്​, ബഹ്​റൈൻ ഭരണാധികാരി കിങ്​ ഹമദ്​ ബിൻ ഇൗസ ആലുഖലീഫ, ബഹ്​​റൈൻ പ്രധാനമന്ത്രി അമീർ ഖലീഫ ബിൻ സൽമാൻ ഖലീഫ, ഖത്തർ അമീർ ശൈഖ്​ തമീം ബിൻ ഹമദ്​ ബിൻ അൽതാനി, കുവൈത്ത്​ അമീർ ​​​ൈശഖ്​ സ്വബാഹ്​ അൽഅഹ്​മദ്, യു.എ.ഇ ഭരണാധികാരി ശൈഖ്​ ഖലീഫ ബിൻ സാഇദ്​, ജോർദ്ദാൻ രാജാവ്​ അബ്​ദുല്ല രണ്ടാമൻ, ഇറാഖ്​ പ്രസിഡൻറ്​ ഡോ.മുഹമ്മദ്​ ഫുവാദ്​ മഅ്​സൂം, തുർക്കി ​പ്രസിഡൻറ്​ റജബ്​ ത്വയിബ്​ ഉറുദുഗാൻ, ചാഡ്​ പ്രസിഡൻറ്​ ഇദ്​രീസ്​ ദീബി, ലബനാൻ ​പ്രധാനമന്ത്രി സഅദ്​ അൽഹരീരി, മോറോക്കോ മുഹമ്മദ്​ ആറാമൻ, സുഡാൻ പ്രസിഡൻറ്​ ഉമർ ഹസൻ ബഷീർ, ഇൗജിപ്​ത്​ പ്രസിഡൻറ്​ അബ്​ദുൽ ഫത്താഹ്​ സീസീ തുടങ്ങിയ പ്രമുഖർ അനുശോചനമറിയിച്ചു. 

ബുധനാ​ഴ്​ച മരിച്ച അമീർ മിശ്​അൽ ബിൻ അബ്​ദുൽ അസീസി​​​​​െൻറ ഖബറടക്കം വ്യാഴാഴ്​ച രാത്രി  ഹറമിലെ ജനാസ നമസ്​കാരത്തിനു ശേഷമാണ്​ നടന്നത്​. 
മക്കയിലെ അൽഅദ്​ൽ മഖ്​ബറയിലാണ്​  ഖബറടക്കിയത്​. ഹറമിൽ നടന്ന മയ്യിത്ത്​ നമസ്​കാരത്തിൽ സൗദി ഭരണാധികാരി സൽമാൻ രാജാവ്​, കിരീടാവകാശിയും ആഭ്യന്തരമ​ന്ത്രിയുമായ അമീർ മുഹമ്മദ്​ ബിൻ നാഇഫ്​, പ്രതിരോധ മന്ത്രി അമീർ മുഹമ്മദ്​ ബിൻ സൽമാൻ, മക്ക ഗവർണർ അമീർ ഖാലിദ്​ അൽ​​​ൈഫസൽ, കുവൈത്ത്​ അമീറിനെ പ്രതിനിധീകരിച്ച്​​ ശൈഖ്​ നാസ്വിർ ബിൻ മുഹമ്മദ്​ അഹ്​മദ്​ അൽസ്വബാഹ്​, ഖത്തർ അമീർ പ്രതിനിധി ശൈഖ്​ ജൂആൻ ബിൻ ഹമദ്​ ആൽതാനി തുടങ്ങി ഭരണ, സൈനിക രംഗത്തെ മുതിർന്ന നിരവധി ആളുകൾ പ​െങ്കടുത്തു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudi
News Summary - saudi obit
Next Story