Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കുഴല്‍മന്ദം സ്വദേശി അല്‍ഖസീമില്‍ മരിച്ചു

text_fields
bookmark_border
കുഴല്‍മന്ദം സ്വദേശി അല്‍ഖസീമില്‍ മരിച്ചു
cancel

ബുറൈദ: ഹൃദയാഘാതത്തെ തുടര്‍ന്ന് ബുറൈദ കിങ് ഫഹദ് സ്പെഷാലിറ്റി ആശുപത്രിയില്‍ പ്രവേശിപ്പിച്ച മലയാളി മണിക്കുറുകള്‍ക്കകം മരിച്ചു. പാലക്കാട് കുഴല്‍മന്ദം ആനക്കോട് ഹൗസില്‍ ഷംസുദ്ദീനാണ് (40) മരിച്ചത്. അല്‍റസില്‍ ഡ്രൈവര്‍ ജോലി ചെയ്തിരുന്ന ഷംസുദ്ദീനെ നെഞ്ചുവദനയെ തുടര്‍ന്ന് അല്‍റസ് ജനറല്‍ ആശുപത്രിയിലത്തെിച്ചെങ്കിലും ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരം ബുറൈദ കിങ് ഫഹദ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. അവിടെ പ്രിന്‍സ് സുല്‍ത്താന്‍ കാര്‍ഡിയോളജി വിഭാഗത്തില്‍ അടിയന്തര ഹൃദയശസ്ത്രക്രിയ നടത്തുന്നതിനുള്ള തയാറെടുപ്പുകള്‍ക്കിടെ ചൊവ്വാഴ്ച രാത്രി 11 മണിയോടെ അന്ത്യം സംഭവിച്ചു. പരേതനായ ബീരാന്‍കുട്ടി മൊയ്തീന്‍െറ മകനാണ്. 20 വര്‍ഷമായി ഇവിടെയുള്ള ഷംസുദ്ദീന്‍ അവസാനമായി നാട്ടില്‍ പോയി വന്നത്  അഞ്ചര മാസം മുമ്പാണ്. ഭാര്യ ജൂന സഹ്റാബി. അസ്മിത (11), അന്‍ഹ ഷെറിന്‍ (നാല്) എന്നിവര്‍ മക്കളാണ്.   

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - saudi obit
Next Story