പട്ടാമ്പി സ്വദേശി റിയാദില്‍ മരിച്ചു
text_fieldsറിയാദ്: പാലക്കാട്, പട്ടാമ്പി സ്വദേശി പൊന്നത്താഴത്ത് ആബിദ് അലി (41) ഹൃദയാഘാതം മൂലം മരിച്ചു. ഞായറാഴ്ച രാത്രിയില്‍ ബത്ഹ ശാറ റെയിലിലെ ഫ്ളാറ്റിന് മുന്നില്‍ കുഴഞ്ഞുവീണായിരുന്നു മരണം. ബാഡ്മിന്‍റണ്‍ കളിക്കാരനായ ഇദ്ദേഹം രാത്രി 10ഓടെ കളി കഴിഞ്ഞ് ഒന്നാം നിലയിലെ ഫ്ളാറ്റിന് മുന്നില്‍ എത്തുമ്പോഴേക്കും കുഴഞ്ഞുവീഴുകയായിരുന്നു. ഈ സമയം അവിടെയത്തെിയ അടുത്ത ഫ്ളാറ്റിലെ താമസക്കാര്‍ ഇദ്ദേഹം വീണുകിടക്കുന്നത് കണ്ട് ഫ്ളാറ്റിലുള്ള ഭാര്യയേയും മക്കളേയും വിവരം അറിയിക്കുകയായിരുന്നു. സുഹൃത്തുക്കളും ബന്ധുക്കളും എല്ലാം ഓടിയത്തെി മലസിലെ റിയാദ് നാഷനല്‍ ആശുപത്രിയിലത്തെിച്ച് നടത്തിയ പരിശോധനയില്‍ മരണം സ്ഥിരീകരിച്ചു. മൃതദേഹം തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് ശുമൈസി ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. അടുത്ത ദിവസം നാട്ടില്‍ കൊണ്ടുപോകും. 25 വര്‍ഷമായി സൗദിയിലുള്ള ആബിദ് അലി റിയാദിലെ സവോള കമ്പനിയില്‍ പ്ളാന്‍റ് മാനേജരായിരുന്നു. ഭാര്യ നജ്മുന്നിസ റിയാദ് ഇന്ത്യന്‍ പബ്ളിക് സ്കൂളില്‍ ടീച്ചിങ് സൂപര്‍വൈസറാണ്. ഇതേ സ്കൂളിലെ വിദ്യാര്‍ഥികളായ അദ്നാന്‍, അമീഷ്, ആഹില്‍ എന്നിവര്‍ മക്കളാണ്. ഇളയ അനുജന്‍ ബാബുവും സഹോദരി താഹിറയും അവരുടെ ഭര്‍ത്താവ് മാമുക്കോയ തറമ്മലും റിയാദിലുണ്ട്. പിതൃ സഹോദര പുത്രന്മാരായ ബാബു മോന്‍ (റിയാദ്), മന്‍സൂര്‍ (മദീന) എന്നിവരും സൗദിയിലുണ്ട്. മൃതദേഹം നാട്ടില്‍ കൊണ്ടുപോകുന്നതിനുള്ള ശ്രമങ്ങള്‍ സാമൂഹിക പ്രവര്‍ത്തകന്‍ തെന്നല മൊയ്തീന്‍ കുട്ടിയുടെ നേതൃത്വത്തില്‍ നടന്നുവരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
