Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഎ​ല്ലാം തു​റ​ന്ന്​...

എ​ല്ലാം തു​റ​ന്ന്​ സൗ​ദി

text_fields
bookmark_border
എ​ല്ലാം തു​റ​ന്ന്​ സൗ​ദി
cancel

ജി​ദ്ദ: രാ​ജ്യ​ത്ത് പ്ര​ഖ്യാ​പി​ച്ച ഇ​ള​വു​ക​ൾ ഞാ​യ​റാ​ഴ്​​ച മു​ത​ൽ പ്രാ​ബ​ല്യ​ത്തി​ലാ​കും. ഇ​നി മു​ത​ൽ പൊ​തു​സ്ഥ​ല​ത്ത് മാ​സ്കും സാ​മൂ​ഹി​ക അ​ക​ല​വും ആ​വ​ശ്യ​മി​ല്ല. അ​ട​ച്ചി​ട്ട സ്ഥ​ല​ങ്ങ​ളി​ല്‍ മാ​സ്ക് ധ​രി​ക്ക​ൽ നി​ര്‍ബ​ന്ധ​മാ​ണ്. പൊ​തു​സ്ഥ​ല​ങ്ങ​ള്‍, റ​സ്‌​റ്റാ​റ​ൻ​റു​ക​ള്‍, പൊ​തു​ഗ​താ​ഗ​ത സം​വി​ധാ​ന​ങ്ങ​ള്‍, സി​നി​മ ഹാ​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ലും സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്കേ​ണ്ട. ഹാ​ളു​ക​ളും ഓ​ഡി​റ്റോ​റി​യ​ങ്ങ​ളും എ​ല്ലാം തു​റ​ക്കാം.

എ​ല്ലാ​യി​ട​ത്തും പ്ര​വേ​ശ​നം ര​ണ്ടു ഡോ​സ് എ​ടു​ത്ത​വ​ര്‍ക്ക് മാ​ത്ര​മാ​യി​രി​ക്കും. ര​ണ്ടു ഡോ​സ് വാ​ക്സി​ൻ സ്വീ​ക​രി​ച്ച​വ​ർ​ക്കെ​ല്ലാം ഇ​തോ​ടെ ആ​നു​കൂ​ല്യം ഉ​പ​യോ​ഗി​ക്കാം. രാ​ജ്യ​ത്ത് ഭൂ​രി​ഭാ​ഗ​വും ര​ണ്ടു ഡോ​സും വാ​ക്സി​ൻ സ്വീ​ക​രി​ച്ചി​രു​ന്നു. ഇ​തോ​ടെ സാ​മൂ​ഹി​ക ജീ​വി​തം രാ​ജ്യ​ത്ത് പ​ഴ​യ​പ​ടി​യാ​കും.

വാ​ഹ​ന​ങ്ങ​ളി​ലും ശാ​രീ​രി​ക അ​ക​ലം വേ​ണ്ട​തി​ല്ല. എ​ല്ലാ സീ​റ്റി​ലും അ​ടു​ത്ത​ടു​ത്ത് ഇ​രി​ക്കാം. പൊ​തു, സ്വ​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ളി​ല്‍ പ്ര​വേ​ശി​ക്കു​ന്ന​തി​ന് ആ​രോ​ഗ്യ മ​ന്ത്രാ​ല​യ​ത്തി​െൻറ വ്യ​ക്തി​ഗ​ത വി​വ​ര​ങ്ങ​ള്‍ക്കാ​യു​ള്ള ത​വ​ക്ക​ല്‍നാ ആ​പ് കാ​ണി​ക്ക​ല്‍ നി​ര്‍ബ​ന്ധ​മാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:no masksaudi normal lifeno covid restriction
News Summary - saudi normal life
Next Story