നിയമലംഘകരില്ലാത്ത രാജ്യം: കാമ്പയിൻ ലക്ഷ്യത്തിലേക്ക്
text_fieldsജിദ്ദ: ‘നിയമ ലംഘകരില്ലാത്ത രാജ്യം’ കാമ്പയിെൻറ ഭാഗമായി 37 ലക്ഷത്തിലധികം പേരെ അറസ്റ ്റ് ചെയ്തതായി സർക്കാർ അറിയിച്ചു. 2017 നവംബർ മുതലുള്ള കണക്കാണിത്. രാജ്യത്ത് പൊതുമാ പ്പ് പ്രഖ്യാപിച്ചതിെൻറ ഭാഗമായായിരുന്നു കാമ്പയിൻ ആരംഭിച്ചത്. ഇന്ത്യ ഉൾപ്പെടെ വിദേ ശ രാജ്യങ്ങളിൽ നിന്നുള്ള പതിനായിരക്കണക്കിന് അനധികൃത താമസക്കാർ അന്ന് സർക്കാർ അ നുവദിച്ച ആനുകൂല്യങ്ങൾ ഉപയോഗിച്ച് നാടണഞ്ഞിരുന്നു. എന്നാൽ, നിരവധി വിദേശികൾ നിയമം ലംഘിച്ച് രാജ്യത്ത് തുടർന്നു. ഇവരെ തിരഞ്ഞുപിടിച്ച് അറസ്റ്റ് രേഖപ്പെടുത്തൽ നടപടി രണ്ട് വർഷത്തോളമായി തുടരുകയാണ്.
പാസ്പോർട്ട് വകുപ്പ്, തൊഴിൽ -സാമൂഹിക ക്ഷേമ വകുപ്പ് ഉൾപ്പെടെ 19 സർക്കാർ മന്ത്രാലയങ്ങൾ സഹകരിച്ച് പ്രവർത്തിച്ചാണ് ഇത്ര നീണ്ടതും വിപുലവുമായ കാമ്പയിൻ നടത്തുന്നത്. സൗദി അറേബ്യയുടെ മാറ്റത്തിലേക്കുള്ള കുതിപ്പിെൻറ ഭാഗം കൂടിയാണ് ഇൗ നടപടി.9,18,203 പേരെ കാമ്പയിെൻറ ഭാഗമായി നാടുകടത്തി എന്നാണ് ഏറ്റവും അവസാനം പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നത്. 40 ലക്ഷത്തിലധികം അനധികൃത താമസക്കാർ രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിൽ ഉണ്ടെന്നാണ് സർക്കാറിെൻറ അനുമാനം. ഇതിൽ 37 ലക്ഷത്തിലധികം പേരെ അറസ്റ്റ് ചെയ്യാനായതോടെ കാമ്പയിൻ ലക്ഷ്യത്തിലെത്തുന്നു എന്നാണ് സൂചന.
പിടിയിലായവരിൽ 3,18,000 പേർ താമസരേഖ (ഇഖാമ) ഇല്ലാത്തവരാണ്. 5,72,573 പേർ തൊഴിൽ നിയമ ലംഘകരാണ്. 2,42,527 പേർ അതിർത്തി നിയമലംഘനം നടത്തിയവരാണ്. 62,852 പേർ സൗദി അറേബ്യയുടെ തെക്കൻ അതിർത്തികളിൽ നുഴഞ്ഞുകയറ്റശ്രമം നടത്തിയവരാണ്. ഇൗ ഗണത്തിൽ 51 ശതമാനം ഇത്യോപ്യക്കാരും 46 ശതമാനം യമനികളും ഉൾപ്പെടും. നിയമം ലംഘിച്ചുകൊണ്ട് സൗദി വിടാൻ ശ്രമിച്ച 2,718 പേരും അറസ്റ്റിലായവരിൽ പെടും. നിയമ ലംഘകർക്ക് താമസം, യാത്രാസൗകര്യം എന്നിവ നൽകിയ കേസിൽ ഇൗ കാലയളവിൽ 4,139 പേർ അറസ്റ്റിലായി. ഇതിൽ 1,543 സ്വദേശികളും ഉൾപ്പെടുന്നതായി റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. 15,556 വിദേശികളാണ് അറസ്റ്റിനെ തുടർന്ന് ജയിലിൽ കഴിയുന്നത്. ഇതിൽ 13,306 പുരുഷൻമാരും 2,250 സ്ത്രീകളുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
