Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കോവിഡ്; സൗദിയിൽ പുതിയ രോഗികൾ 100 ൽ താഴെ മാത്രം

text_fields
bookmark_border
പുതിയ രോഗികൾ: 91, രോഗമുക്തി: 223, മരണം: 1, ചികിത്സയിലുള്ളവർ: 3,789, ഗുരുതരാവസ്ഥയിലുള്ളവർ: 45
saudi covid
cancel
Listen to this Article

ജിദ്ദ: സൗദിയിൽ പുതിയ കോവിഡ് രോഗികളുടെ എണ്ണം നൂറിൽ താഴെയെത്തി. പുതുതായി 91 കോവിഡ് കേസുകളാണ് സ്ഥിരീകരിച്ചത്. 223 പേർ രോഗമുക്തി നേടി. ഇതോടെ ഇതുവരെ രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ട ആകെ കോവിഡ് കേസുകളുടെ എണ്ണം 7,53,332 ഉം രോഗമുക്തരുടെ എണ്ണം 7,40,467 ഉം ആയി. 24 മണി്കൂറിനിടെ ഒരു മരണമാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തത്. ഇതോടെ രാജ്യത്തെ ആകെ മരണം 9,076 ആയി.

നിലവിൽ 3,789 പേർ രോഗം ബാധിച്ച് ചികിത്സയിലുണ്ട്. ഇവരിൽ 45 പേർ ഗുരുതരാവസ്ഥയിലാണ്. ഗുരുതരാവസ്ഥയിലുള്ള രോഗികൾ രാജ്യത്തെ വിവിധ ആശുപത്രി തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ തുടരുകയാണ്. സൗദിയിൽ നിലവിലെ കോവിഡ് മുക്തിനിരക്ക് 98.29 ശതമാനവും മരണനിരക്ക് 1.2 ശതമാനവുമാണ്.

രാജ്യത്തെ പ്രധാന നഗരങ്ങളിൽ പുതുതായി റിപ്പോർട്ട് ചെയ്ത രോഗികളുടെ എണ്ണം: ജിദ്ദ 24, റിയാദ് 17, മദീന 13, മക്ക 12, ത്വാഇഫ് 8, ദമ്മാം 4, അബഹ 3, , ജിസാൻ 2.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - saudi newly reported covid cases under 100
Next Story