Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസൗദിയിൽ സാംസ്​കാരിക...

സൗദിയിൽ സാംസ്​കാരിക മേഖലക്ക്​ പുതിയ വകുപ്പും മന്ത്രിയും

text_fields
bookmark_border
സൗദിയിൽ സാംസ്​കാരിക മേഖലക്ക്​ പുതിയ വകുപ്പും മന്ത്രിയും
cancel

ജിദ്ദ: മാറുന്ന സൗദി അറേബ്യയുടെ പദ്ധതികളിൽ സാംസ്​കാരിക രംഗത്തി​​​െൻറ പ്രധാന്യം വിളിച്ചോതുന്നതായിരുന്നു സാംസ്​കാരിക വകുപ്പ്​ സ്​ഥാപിച്ചുകൊണ്ടുള്ള രാജവിജ്​ഞാപനം. നിലവിലുണ്ടായിരുന്ന വാർത്താവിനിമയ, സാംസ്​കാരിക വകുപ്പിനെ വിഭജിച്ചാണ്​ പുതിയ വകുപ്പ്​ വന്നത്​. രാജ്യത്തി​​​െൻറ ഭരണശ്രേണിയിലെ പുതിയ മുഖങ്ങളിലൊന്നായ അമീർ ബദർ ബിൻ അബ്​ദുല്ല ബിൻ ഫർഹാനിന്​ ആണ്​ വകുപ്പി​​​െൻറ ആദ്യമന്ത്രിയാകാനുള്ള നിയോഗം. ഇപ്പോൾ അൽഉല റോയൽ കമീഷൻ ഗവർണറാണ്​ അമീർ ബദർ.

രാജ്യത്ത സാംസ്​കാരിക ചലനങ്ങൾക്ക്​ ചിറക്​ നൽകുന്ന ജനറൽ അതോറിറ്റി ഫോർ കൾച്ചറി​​​െൻറ (ജി.സി.എ) 13 അംഗ ബോർഡിലും അംഗമാണ്​. അമീർ മുഹമ്മദ്​ ബിൻ സൽമാ​​​െൻറ ആഭിമുഖ്യത്തിലുള്ള മിസ്​ക്​ ആർട്​ ഇൻസ്​റ്റിറ്റ്യൂട്ടി​​​െൻറ ചെയർമാനുമാണ്​. സൗദി റിസർച്ച്​ ആൻഡ്​ മാർക്കറ്റിങ്​ ഗ്രൂപ്പി​​​െൻറ ചെയർമാൻ സ്​ഥാനവും 2015 മുതൽ വഹിക്കുന്നു. മദീന പ്രവിശ്യയിലെ ചരിത്ര പ്രസിദ്ധമായ അൽഉല പുരാനഗരം നവീകരിക്കുന്നതി​​​െൻറ വലിയ ചുമതലയാണ്​ അദ്ദേഹം നിലവിൽ നിർവഹിച്ചിരുന്നത്​. അൽഉല റോയൽ കമീഷൻ സ്​ഥാപിച്ച 2017 ജൂലൈ മുതൽ അതി​​​െൻറ ഗവർണറാണ്​. 

ഏപ്രിൽ മാസത്തിൽ കിരീടാവകാശി അമീർ മുഹമ്മദ്​ ബിൻ സൽമാ​​​െൻറ ഫ്രാൻസ്​ സന്ദർശനത്തിൽ അൽഉലയുടെ വികസനത്തിൽ ഒപ്പിട്ട കരാറിന്​ പിന്നിലെ ചാലകശക്​തിയും അമീർ ബദറാണ്​. ഇൗ ചടങ്ങിനോട്​ അനുബന്ധിച്ച്​ പാരീസിലെ ലൂവ്​റ്​ മ്യൂസിയത്തി​​​െൻറ ശാഖയായ മ്യൂസിയം ഒാഫ്​ ഡെകറേറ്റീവ്​ ആർട്​സി​​​െൻറ പ്രൗഡഗംഭീരമായ അകത്തളത്തിൽ നടന്ന വിരുന്നിൽ അദ്ദേഹം നടത്തിയ പ്രസംഗം ശ്രദ്ധേയമായിരുന്നു. അൽഉലയെ കുറിച്ചും സൗദി അറേബ്യയുടെ സമൃദ്ധമായ പാരമ്പര്യത്തെ കുറിച്ചുമുള്ള ചെറുപ്രസംഗം ഫ്രഞ്ച്​ മാധ്യമങ്ങളിൽ വലിയ വാർത്തയായി.

കഴിഞ്ഞ നൂറ്റാണ്ടുകളിൽ എത്രയോ വലിയ ചരിത്രകാരൻമാരും പുരാവസ്​തു വിദഗ്​ധരും എഴുതിയ അൽഉലയെ കുറിച്ചുള്ള ആധുനിക കാലത്തെ ഏറ്റവും മികച്ച വിവരണവുമായിരുന്നു അത്​. ആ പ്രസംഗത്തിൽ നിന്ന്​: ‘വടക്കുപടിഞ്ഞാറൻ സൗദി അറേബ്യയിലെ അൽഉല ഒരു മറഞ്ഞിരിക്കുന്ന രത്​നമാണ്​. സഹസ്രാബ്​ദങ്ങളിലേക്ക്​ പടർന്നുകിടക്കുന്ന ചരിത്രസ്​ഥലി. 4,000 വർഷം മുമ്പുമുതലുള്ള സംസ്​കാരങ്ങളുടെ തെളിവുകൾ നിങ്ങൾക്ക്​ അവിടെ കണ്ടെത്താം. അസാധാരണമായ മനുഷ്യ, പ്രകൃതി പൈതൃകത്തി​​​െൻറ ഇടമാണ്​ അൽഉല താഴ്​വര. ദക്ഷിണ അറേബ്യയിൽ നിന്നുള്ള സുഗന്ധപാതയിൽ വികസിച്ചുവന്ന വാണിജ്യകേന്ദ്രം.

ലോകവുമായി പങ്കുവെക്കേണ്ട അനന്യമായ പാരിതോഷികമാണ്​ അൽഉല. വിഷൻ 2030 നാൽ പ്രചോദിതമായ ഇൗ പദ്ധതി എല്ലാവർക്കും അവസരങ്ങൾ നൽകുന്നു. സഹിഷ്​ണുതയാർന്ന ഇൗ രാജ്യം സകലരെയും സ്വാഗതം ചെയ്യുന്നു. സാംസ്​കാരിക വിനോദസഞ്ചാരത്തി​​​െൻറ പുതിയ മാതൃകയുടെ അഗ്രഗാമിയായി ഇതുമാറും..’-അമീർ ബദറി​​​െൻറ പ്രസംഗം തുടർന്നു. താൻ പ്രതിനിധാനം ചെയ്യ​ുന്ന മേഖലയുടെ ആഴവും പരപ്പും കൃത്യമായി അറിഞ്ഞ ഒരു ധിഷണാശാലിയുടെ വാക്കുകളായിരുന്നു അത്​. സൗദിയുടെ പ്രഥമ സാംസ്​കാരിക മന്ത്രിയായി അമീർ ബദർ സ്​ഥാനാരോഹണം ചെയ്യു​േമ്പാൾ സാംസ്​കാരിക പ്രവർത്തകർക്ക്​ മാത്രമല്ല, രാജ്യവാസികൾക്കും പ്രതീക്ഷയേറുന്നത്​ അതുകൊണ്ടാണ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudigulf newsmalayalam newsnew minister
News Summary - saudi-new minister-Gulf news
Next Story