സ്വദേശീവത്കരണം: പുതിയ പദ്ധതിക്ക് തുടക്കം
text_fieldsജിദ്ദ: സ്വദേശീവത്കരണ അനുപാതം കൂട്ടാൻ തൊഴിൽ മന്ത്രാലയത്തിന് കീഴിൽ പുതിയ പദ്ധതിക്ക് തുടക്കം. കൂടുതൽ സ്വദേശിക ൾക്ക് തൊഴിലവസരങ്ങൾ നൽകുന്നതിലൂടെ എക്സലൻറ് ഗണത്തിൽപ്പെടുന്ന സ്ഥാപനങ്ങളുടെ മേലുള്ള പിഴകൾ പരിഹരിക്കുന്നതാണ് പുതിയ പദ്ധതി. കൂടുതൽ സ്വദേശികൾക്ക് തൊഴിലവസരമുണ്ടാക്കുകയാണ് ലക്ഷ്യം.
പദ്ധതിയുടെ ആനുകൂല്യം ലഭിക്കുന്നതിന് ഉപാധികൾ വെച്ചിട്ടുണ്ട്. അത് പൂർണമായും പാലിക്കുന്ന സ്ഥാപനങ്ങൾക്കെ അത് ലഭിക്കൂ. സ്ഥാപനം ഗ്രീൻ കാറ്റഗറിയിലോ, അതിനു മുകളിലോ ആയിരിക്കണം, വേതന സംരക്ഷണ പദ്ധതി നടപ്പിലാക്കിവരുന്ന സ്ഥാപനമായിരിക്കണം.
പിഴകൾ പരിഹരിക്കാൻ അപേക്ഷ നൽകിയ ശേഷമുള്ള സ്വദേശികളുടെ എണ്ണം അപേക്ഷ നൽകുന്നതിനു മുമ്പ് സ്ഥാപനത്തിലുണ്ടായിരുന്ന സ്വദേശികളുടെ എണ്ണത്തേക്കാൾ കൂടുതലോ, തുല്യമോ ആയിരിക്കണം, പിഴകൾക്കെതിരെ എതിർപരാതികളൊന്നും സ്ഥാപനം നൽകാതിരിക്കണം, പൂർണമായും ഒരു വർഷം അനുയോജ്യമായ ശമ്പളത്തോട് കൂടി ജോലി നൽകിയിരിക്കണം തുടങ്ങിയവ നിബന്ധനകളിലുൾപ്പെടും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
