Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightവ്യാപാര മേഖലയിലെ ...

വ്യാപാര മേഖലയിലെ സൗദിവത്​കരണം: രണ്ടാം ഘട്ടം നാളെ തുടങ്ങും

text_fields
bookmark_border
വ്യാപാര മേഖലയിലെ  സൗദിവത്​കരണം: രണ്ടാം ഘട്ടം നാളെ തുടങ്ങും
cancel

ജി​ദ്ദ: വ്യാ​പാ​ര മേ​ഖ​ല​യി​ലെ സ്വ​ദേ​ശി​വ​ത്​​ക​ര​ണ​ത്തി​​​െൻറ ര​ണ്ടാം​ഘ​ട്ട​ത്തി​ന്​ സൗ​ദി​യി​ൽ വെ​ള്ളി​യാ​ഴ്​​ച തു​ട​ക്ക​മാ​വും.
ഇ​ല​ക്​​ട്രി​ക്ക​ൽ, ഇ​ല​ക്​​ട്രോ​ണി​ക്​ ഉ​പ​ക​ര​ണ​ങ്ങ​ൾ, വാ​ച്ച്, ക​ണ്ണ​ട, വി​ൽ​പ​ന മേ​ഖ​ല​യി​ലാ​ണ്​ ര​ണ്ടാം​ഘ​ട്ട സ്വ​ദേ​ശി​വ​ത്ക​ര​ണം ന​ട​പ്പാ​ക്കു​ന്ന​ത്. ഇ​വ വി​ൽ​ക്കു​ന്ന ക​ട​ക​ളി​ൽ 70 ശ​ത​മാ​നം സ്വ​ദേ​ശി​ക​ളാ​യി​രി​ക്ക​ണ​മെ​ന്നാ​ണ്​ ച​ട്ടം. വി​ൽ​പ​ന​ ഉ​ൾ​പ്പെ​ടെ​യു​ള്ള ജോ​ലി​ക​ളി​ൽ വി​ദേ​ശി​ക​ൾ പാ​ടി​ല്ല. കൗ​ണ്ട​റു​ക​ളി​ൽ ജോ​ലി ചെ​യ്​​താ​ൽ വ​ൻ പി​ഴ ന​ൽ​കേ​ണ്ടി​വ​രും. മ​ല​യാ​ളി​ക​ൾ ഉ​ൾ​പ്പെ​ടെ ആ​യി​ര​ക്ക​ണ​ക്കി​ന്​ വി​ദേ​ശി​ക​ൾ പ്ര​വ​ർ​ത്തി​ക്കു​ന്ന മേ​ഖ​ല​യാ​ണി​ത്. നി​യ​മം പ്രാ​ബ​ല്യ​ത്തി​ൽ വ​രു​ന്ന​തി​ന്​ മു​ന്നോ​ടി​യാ​യി നി​ര​വ​ധി ക​ട​ക​ളി​ൽ ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ വി​റ്റ​ഴി​ക്ക​ൽ വി​ൽ​പ​ന​യാ​യി​രു​ന്നു.
സ്വ​ദേ​ശി​ക​ൾ​ക്ക്​ തൊ​ഴി​ല​വ​സ​രം ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​​​െൻറ ഭാ​ഗ​മാ​യി 12 വ്യാ​പാ​ര മേ​ഖ​ല​യി​ലാ​ണ് തൊ​ഴി​ൽ​മ​ന്ത്രാ​ല​യം സ്വ​ദേ​ശി​വ​ത്​​ക​ര​ണം ന​ട​പ്പാ​ക്കു​ന്ന​ത്. ആ​ദ്യ​ഘ​ട്ട​ത്തി​ൽ ക​ഴി​ഞ്ഞ സെ​പ്​​റ്റം​ബ​ർ 11 മു​ത​ൽ ഒാ​േ​ട്ടാ​മൊ​ബൈ​ൽ, മോ​േ​ട്ടാ​ർ ബൈ​ക്ക്​​ ഷോ​റൂ​മു​ക​ളി​ലും റെ​ഡി​മെ​യ്​​ഡ്​ വ​സ്​​​ത്രം, ഹോം ​ആ​ൻ​ഡ്​ ഒാ​ഫി​സ്​ ഫ​ർ​ണി​ച്ച​ർ, വീ​ട്ടു​പ​ക​ര​ണ​ങ്ങ​ൾ എ​ന്നി​വ വി​ൽ​ക്കു​ന്ന സ്​​ഥാ​പ​ന​ങ്ങ​ളി​ലും സ്വ​ദേ​ശി​വ​ത്​​ക​ര​ണം ന​ട​പ്പാ​ക്കി​യി​രു​ന്നു. മൂ​ന്നാം ഘ​ട്ടം 2019 ജ​നു​വ​രി ഏ​ഴ്​ മു​ത​ലാ​ണ്.
മെ​ഡി​ക്ക​ൽ ഉ​പ​ക​ര​ണ​ങ്ങ​ൾ, നി​ർ​മാ​ണ സാ​മ​ഗ്രി​ക​ൾ, കാ​ർ സ്​​പെ​യ​ർ പാ​ർ​ട്​​സ്, കാ​ർ​പെ​റ്റ്​, ബേ​ക്ക​റി മേ​ഖ​ല​ക​ളി​ലാ​ണ്​ മൂ​ന്നാം​ഘ​ട്ട സൗ​ദി​വ​ത്​​ക​ര​ണം.
ര​ണ്ടാം​ഘ​ട്ട സ്വ​ദേ​ശി​വ​ത്​​ക​ര​ണ​ത്തി​ന്​ മു​ന്നോ​ടി​യാ​യി ബ​ന്ധ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്​​ഥ​ർ ക​ട​ക​ളി​ൽ ക​യ​റി ബോ​ധ​വ​ത്​​ക​ര​ണ​വും പ​രി​ശോ​ധ​ന​യും ന​ട​ത്തി​യി​രു​ന്നു.
ആ​ദ്യ​ഘ​ട്ടം ന​ട​പ്പാ​ക്കി​യ​തോ​ടെ ടെ​ക്​​സ്​​റ്റൈ​ൽ മേ​ഖ​ല​യി​ൽ ഉ​ൾ​പ്പെ​ടെ നി​ര​വ​ധി ക​ട​ക​ൾ പൂ​ട്ടു​ക​യും വി​ദേ​ശി​ക​ൾ​ക്ക്​ തൊ​ഴി​ൽ ന​ഷ്​​ട​പ്പെ​ടു​ക​യും ചെ​യ്​​തി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudisationnationalisation
News Summary - saudi nationalisation in business sector-saudi-gulfnews
Next Story