സൗദിയിൽ 12 ജോലികളിൽ കൂടി സ്വദേശിവത്കരണം
text_fieldsജിദ്ദ: സൗദിയിൽ 12 തൊഴിൽമേഖലകളിൽ കൂടി ഇൗവർഷം സെപ്റ്റംബർ മുതൽ സ്വദേശിവത്കരണം നടപ്പാക്കും. വാച്ച്, കണ്ണട, മെഡിക്കൽ ഉപകരണങ്ങൾ, ഇലക്ട്രിക്കൽ വൈദ്യുതി ഉപകരണങ്ങൾ, വാഹന സ്പെയർപാർട്സ്, കെട്ടിട നിർമാണ വസ്തുക്കൾ, കാർപറ്റ്, കാർ, മോേട്ടാർ സൈക്കിൾ, ഫർണിച്ചർ, ഒാഫീസ് ഉപകരണങ്ങൾ, റെഡിമെയ്ഡ് വസ്ത്രങ്ങൾ, കുട്ടികൾക്കുള്ള വസ്ത്രങ്ങൾ, പുരുഷന്മാർക്ക് മാത്രമായ വസ്തുക്കൾ, മിഠായി എന്നിവ വിൽക്കുന്ന കടകളിലെ ജോലികളാണ് സ്വദേശികൾക്ക് മാത്രമാക്കി വിജ്ഞാപനം പുറപ്പെടുവിച്ചത്.
ഇതിൽ വൻ തോതിൽ മലയാളികളുടെ സാന്നിധ്യമുള്ളതാണ് മിഠായി, വാച്ച്, റെഡിമെയ്ഡ് വസ്ത്ര രംഗങ്ങൾ. തൊഴില്‍ മന്ത്രി ഡോ. അലി അല്‍ഗഫീസ് അംഗീകാരം നല്കിയ നിയമത്തെക്കുറിച്ച് മന്ത്രാലയം വക്താവ് ഖാലിദ് അബല്‍ഖൈലാണ് വ്യക്തമാക്കിയത്. സെപ്റ്റംബർ 11 മുതലാണ് (മുഹറം ഒന്ന്) ഇൗ ജോലികളിലെ സ്വദേശിവത്കരണം നടപ്പാക്കി തുടങ്ങുക. വാഹന വില്പന, -െറഡിമെയ്ഡ്, വീട്ടുപകരണം, പാത്രം കടകളിലാണ് ആദ്യഘട്ടത്തിൽ നടപ്പാക്കുക.
ഇലക്ട്രോണിക് ഉപകരണം, വാച്ച് , കണ്ണട കടകളിലെ സ്വദേശിവത്കണം നവംബര്‍ ഒമ്പതിന് പ്രാബല്യത്തിൽ വരും. മൂന്നാംഘട്ടത്തില്‍ 2019 ജനുവരി ഏഴ് മുതല്‍ മെഡിക്കല്‍ ഉപകരണം, കെട്ടിടനിര്‍മാണ വസ്തുക്കൾ, സ്പെയര്‍പാര്‍ട്സ്, കാര്‍പറ്റ്, മിഠായികടകളിലും ബാധകമാക്കും. ഷോപ്പിങ് മാളുകളിലുള്ള കടകള്‍ക്കും ഒറ്റപ്പെട്ട കടകള്‍ക്കും നിയമം ബാധകമാണ്. അതേസമയം വനിതവത്കരണത്തിെൻറ ഭാഗമായി സ്വദേശി വനിതകള്‍ക്ക് സംവരണം ഏര്‍പ്പെടുത്തിയ സ്വദേശിവത്കരണം മാറ്റമില്ലാതെ തുടരുമെന്നും തൊഴില്‍ മന്ത്രാലയം വ്യക്തമാക്കി.
അതാത് മേഖല ഗവർണറേറ്റിന് കീഴിലെ സ്വദേശിവത്കരണ നടപടികൾ നിശ്ചിത തിയതി ക്രമം അനുസരിച്ച് തുടരണമെന്നും തീരുമാനത്തിലുണ്ട്. മൊബൈൽ വിൽപന, റിപ്പയറിങ്, ജ്വല്ലറികൾ, മാളുകൾ എന്നിവിടങ്ങളിലെ ജോലികൾക്ക് പിന്നാലെയാണ് കൂടുതൽ മേഖലകളിലേക്ക് സ്വദേശിവത്കരണം വ്യാപിപ്പിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
