Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സൗദി നാഷനൽ മ്യൂസിയത്തിൽ വൈവിധ്യമാർന്ന ഈദ് ആഘോഷങ്ങൾ

text_fields
bookmark_border
സൗദി നാഷനൽ മ്യൂസിയത്തിൽ വൈവിധ്യമാർന്ന ഈദ് ആഘോഷങ്ങൾ
cancel

റിയാദ്: ഈദുൽ ഫിത്​ർ ആഘോഷങ്ങളുടെ ഭാഗമായി സന്ദർശകർക്കായി വിപുലമായ പരിപാടികളുമായി സൗദി നാഷനൽ മ്യൂസിയം ഒരുങ്ങുന്നു. കുടുംബങ്ങൾക്കും സുഹൃത്തുക്കൾക്കും ഒത്തുചേരാനും ആഘോഷങ്ങളിൽ പങ്കുചേരാനും അവസരമൊരുക്കുന്ന പ്രത്യേക ഈദ് പ്രോഗ്രാമാണ് മ്യൂസിയം അധികൃതർ പ്രഖ്യാപിച്ചിരിക്കുന്നത്.

എല്ലാ പ്രായക്കാർക്കും ആസ്വദിക്കാവുന്ന രീതിയിലുള്ള തത്സമയ കലാപ്രകടനങ്ങൾ, സന്ദർശകർക്ക് നേരിട്ട് പങ്കുചേരാവുന്ന വിവിധ വിനോദ പരിപാടികൾ എന്നിവ ഇതി​െൻറ ഭാഗമായി നടക്കും. കൂടാതെ, ആഘോഷത്തി​െൻറ മനോഹരമായ നിമിഷങ്ങൾ പകർത്തുന്നതിനായി പ്രത്യേക ഫോട്ടോ കോർണറുകളും മ്യൂസിയത്തിൽ സജ്ജീകരിച്ചിട്ടുണ്ട്.

ശനിയാഴ്​ച മുതൽ തിങ്കളാഴ്​ച വരെയാണ് ഈ പ്രത്യേക ആഘോഷങ്ങൾ നടക്കുക. ഉച്ചയ്ക്ക് രണ്ട്​ മുതൽ രാത്രി 10 വരെ സന്ദർശകർക്കായി മ്യൂസിയം തുറന്നിരിക്കും. സൗദി അറേബ്യയുടെ സാംസ്കാരിക പൈതൃകം അടുത്തറിയുന്നതിനൊപ്പം ഈദ് ആഘോഷങ്ങൾ അവിസ്മരണീയമാക്കാൻ താല്പര്യമുള്ള എല്ലാ സന്ദർശകരെയും മ്യൂസിയത്തിലേക്ക് സ്വാഗതം ചെയ്യുന്നതായി അധികൃതർ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Diverse Eid celebrations at the Saudi National Museum
Next Story