Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസമ്പദ്‌വ്യവസ്ഥയിലേക്ക്...

സമ്പദ്‌വ്യവസ്ഥയിലേക്ക് 57,000 കോടി റിയാൽ - സൗദി കിരീടാവകാശി

text_fields
bookmark_border
സമ്പദ്‌വ്യവസ്ഥയിലേക്ക് 57,000 കോടി റിയാൽ - സൗദി കിരീടാവകാശി
cancel
camera_alt

സൗദി കിരീടാവകാശി അമീർ മുഹമ്മദ്​ ബിൻ സൽമാൻ

ജി​ദ്ദ: ദേ​ശീ​യ വി​ക​സ​ന ഫ​ണ്ട് സ​മ്പ​ദ്‌​വ്യ​വ​സ്ഥ​യി​ൽ 2030 ഓ​ടെ 570 ശ​ത​കോ​ടി റി​യാ​ൽ (152 ബി​ല്യ​ൺ ഡോ​ള​ർ) നി​ക്ഷേ​പി​ക്കു​മെ​ന്ന് കി​രീ​ടാ​വ​കാ​ശി​യും ദേ​ശീ​യ വി​ക​സ​ന ഫ​ണ്ട്​ ഡ​യ​റ​ക്ട​ർ ബോ​ർ​ഡ് ചെ​യ​ർ​മാ​നു​മാ​യ അ​മീ​ർ മു​ഹ​മ്മ​ദ്​ ബി​ൻ സ​ൽ​മാ​ൻ. ഫ​ണ്ട്​ ഡ​യ​റ​ക്​​ട​ർ ബോ​ർ​ഡ്​ യോ​ഗ​ത്തി​ൽ ത​ന്ത്ര​പ്ര​ധാ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ പ്ര​ഖ്യാ​പ​നം നി​ർ​വ​ഹി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

എ​ണ്ണ​യി​ത​ര ജി.​ഡി.​പി​യു​ടെ വി​ഹി​തം 605 ശ​ത​കോ​ടി റി​യാ​ലാ​യി വ​ർ​ധി​പ്പി​ക്കും. ​ദേ​ശീ​യ വി​ക​സ​ന ഫ​ണ്ടി​ന്​ കീ​ഴി​ലെ ഫ​ണ്ടു​ക​ളി​ലൂ​ടെ​യും വി​ക​സ​ന ബാ​ങ്കു​ക​ളി​ലൂ​ടെ​യും 2030ഓ​ടെ ജി.​ഡി.​പി​യി​ൽ സ്വ​കാ​ര്യ​മേ​ഖ​ല​യു​ടെ പ​ങ്കാ​ളി​ത്തം മൂ​ന്നി​ര​ട്ടി​യാ​യി വ​ർ​ധി​പ്പി​ക്കും. ഫ​ണ്ടി​നെ വി​ഷ​ൻ 2030 ല​ക്ഷ്യ​ങ്ങ​ൾ കൈ​വ​രി​ക്കു​ന്ന​തി​ന് സ​ഹാ​യി​ക്കു​ന്ന സം​യോ​ജി​ത ദേ​ശീ​യ ധ​ന​കാ​ര്യ സ്ഥാ​പ​ന​മാ​യി രൂ​പാ​ന്ത​ര​പ്പെ​ടു​ത്തി എ​ല്ലാ സാ​മ്പ​ത്തി​ക മേ​ഖ​ല​ക​ളു​ടെ​യും സു​സ്ഥി​ര വി​ക​സ​ന ല​ക്ഷ്യ​ങ്ങ​ളെ പി​ന്തു​ണ​ക്കാ​ൻ പ്രാ​പ്ത​മാ​ക്കു​ക എ​ന്ന​താ​ണ് ദേ​ശീ​യ വി​ക​സ​ന ഫ​ണ്ടി​ന്റെ ത​ന്ത്ര​പ്ര​ധാ​ന പ്ര​വ​ർ​ത്ത​നം.

വി​ക​സ​ന ഫ​ണ്ടു​ക​ൾ​ക്കും ബാ​ങ്കു​ക​ൾ​ക്കു​മാ​യി സാ​മ്പ​ത്തി​ക ലാ​ഭം ഉ​റ​പ്പാ​ക്കി രാ​ജ്യ​ത്തി​ന്റെ വി​ക​സ​ന ല​ക്ഷ്യ​ങ്ങ​ൾ സ​ജീ​വ​മാ​ക്കു​ന്ന​തി​ൽ കേ​ന്ദ്രീ​ക​രി​ച്ചാ​യി​രി​ക്കും ​പ്ര​വ​ർ​ത്തി​ക്കു​ക. സാ​മ്പ​ത്തി​ക വി​ക​സ​ന കാ​ര്യ​ത്തി​ൽ ഫ​ണ്ടി​ന്റെ പ​ങ്ക് വ​ർ​ധി​പ്പി​ക്കു​ന്ന​തി​ന്​ സ്വ​കാ​ര്യ മേ​ഖ​ല​യെ പ്രാ​പ്ത​മാ​ക്കു​ക, പ്ര​ക​ട​ന​വും സു​താ​ര്യ​ത​യും മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തും കാ​ര്യ​ക്ഷ​മ​ത​യും ഫ​ല​പ്രാ​പ്തി​യും വ​ർ​ധി​പ്പി​ക്കു​ന്ന​തു​മാ​യ സം​രം​ഭ​ങ്ങ​ൾ സ​ജീ​വ​മാ​ക്കു​ക, ഫ​ണ്ടി​​ന്റെ അ​ഭി​ലാ​ഷ​ങ്ങ​ളും ല​ക്ഷ്യ​ങ്ങ​ളും കൈ​വ​രി​ക്കു​ന്ന​തി​ന് ആ​വ​ശ്യ​മാ​യ ആ​ന്ത​രി​ക​മാ​യ ക​ഴി​വു​ക​ൾ വി​ക​സി​പ്പി​ക്കു​ക എ​ന്നി​വ ത​ന്ത്ര​ങ്ങ​ളി​ലു​ൾ​പ്പെ​ടു​മെ​ന്നും കി​രീ​ടാ​വ​കാ​ശി പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudiarabiaSaudi economy
News Summary - Saudi national development fund activities announced
Next Story