സൗദി ദേശീയദിനം: യാംബു കെ.എം.സി.സി സ്പോർട്സ് ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നു
text_fieldsRepresentational Image
യാംബു: സൗദി ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി കെ.എം.സി.സി യാംബു സെൻട്രൽ കമ്മിറ്റി ‘സ്പോർട്സ് ഫെസ്റ്റ് സീസൺ 2’ സംഘടിപ്പിക്കുന്നതായി സംഘാടകർ അറിയിച്ചു. കുട്ടികൾക്കും വനിതകൾക്കും മുതിർന്നവർക്കും പ്രത്യേകം മത്സരങ്ങളാണ് ഒരുക്കുന്നത്. യാംബു റദ് വ ഫ്ലഡ് ലിറ്റ് സ്റ്റേഡിയത്തിൽ സെപ്റ്റംബർ 22 ന് വൈകീട്ട് ആറ് മണിക്ക് നടക്കുന്ന മാർച്ച് പാസ്റ്റോടെയാണ് സ്പോർട്സ് ഫെസ്റ്റ് ആരംഭിക്കുന്നത്.
ഷൂട്ടൗട്ട്, യാംബുവിലെ പ്രമുഖ ടീമുകൾ പങ്കെടുക്കുന്ന വടംവലി എന്നിവയും സംഘടിപ്പിക്കുമെന്ന് കെ.എം.സി.സി യാംബു സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി നിയാസ് പുത്തൂർ അറിയിച്ചു. പരിപാടിയെകുറിച്ചുള്ള വിശദ വിവരങ്ങൾക്ക് 0554430707, 0530808632, 0553227362 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.