Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightദേശീയദിനാഘോഷത്തിന്​...

ദേശീയദിനാഘോഷത്തിന്​ ജിദ്ദ ഒരുങ്ങി; പരിപാടികൾക്ക്​ ഉജ്വല തുടക്കം

text_fields
bookmark_border
ദേശീയദിനാഘോഷത്തിന്​ ജിദ്ദ ഒരുങ്ങി;  പരിപാടികൾക്ക്​ ഉജ്വല തുടക്കം
cancel

ജിദ്ദ: 88ാമത്​ ദേശീയദിനാഘോഷത്തിന്​ ജിദ്ദ നഗരം ഒരുങ്ങി. വിവിധ റോഡുകളും ഗവൺമ​​െൻറ്​, സ്വകാര്യ സ്​ഥാപനങ്ങളും ഉയരമേറിയ കെട്ടിടങ്ങളും പാലങ്ങളും റൗണ്ട്​ എബൗട്ടുകളും ദേശീയ പതാക കെട്ടിയും ഭരണാധികാരികളുടെ ഫ്ലക്​സ​ുകൾ സ്​ഥാപിച്ചും വർണ ബൾബുകളാലും അലങ്കരിച്ചു കഴിഞ്ഞു. കോർണിഷ്​, ജിദ്ദ ഹിസ്​റ്റോറിക്കൽ മേഖല, കിങ്​ അബ്​ദുല്ല സ്​പോർട്​സ്​ സിറ്റി തുടങ്ങിയ സ്​ഥലങ്ങളിലായാണ്​ പ്രധാനമായും ആഘോഷ പരിപാടികൾ ഒരുക്കിയിരിക്കുന്നത്​.
ജനറൽ എൻറർടൈൻമ​​െൻറ്​ അതോറിറ്റി, മിസ്​ഖ്​ ഖൈരിയ എന്നിവയാണ്​ പരിപാടികൾക്ക്​ മേൽനോട്ടം വഹിക്കുന്നത്​. ഇത്തവണയും വിപുലവും വൈവിധ്യമാർന്ന പരിപാടികളാണ്​ ദേശീയദിനത്തിൽ ജിദ്ദയിൽ ഒരുക്കിയിരിക്കുന്നത്​. നാടൻ കലാപ്രകടനങ്ങൾ, വെടിക്കെട്ട്​, നാടകങ്ങൾ, ഫോ​േട്ടാ പ്രദർശനങ്ങൾ, കരകൗശല, ഭക്ഷ്യവസ്​തു പ്രദർശനങ്ങൾ, ​​ത്രീഡി മാപ്പിങ്​, ഗാനമേള, സൗദിയുടെ ചരിത്രം വിവരിക്കുന്ന ചിത്രപ്രദർശനം എന്നിവ അരങ്ങേറും.
ജിദ്ദ ഹിസ്​റ്റോറിക്കൽ മേഖലയിലെ ആഘോഷ പരിപാടികൾ ബുധനാഴ്​ച രാത്രി ആരംഭിച്ചു. അമീർ മുഹമ്മദ്​ ബിൻ സൽമാ​ന്​ കീഴിലെ മിസ്​കുൽ ഖൈരിയ ഫൗണ്ടേഷനാണ്​ ‘നമ്മുടെ ചരിത്രം കസ്​തൂരിയാണ്​’ എന്ന തലക്കെട്ടിൽ വിവിധങ്ങളായ പരിപാടികൾ സംഘടിപ്പിച്ചിരിക്കുന്നത്​​.​ നാല്​ ദിവസം നീണ്ടു നിൽക്കും. രാജ്യത്തി​​​െൻറ ചരിത്രവും വളർച്ചയും തുറന്നു കാട്ടുന്ന 22 ഒാളം പരിപാടികളാണ് സ്​ഥലത്ത്​​ ഒരുക്കിയിരിക്കുന്നത്​. പരിപാടികൾ കാണാൻ സ്വദേശികളും വിദേശികളുമായി നിരവധി പേരാണ്​ ആദ്യ ദിവസം എത്തിയത്​​. അവധി ദിവസങ്ങളിലായതിനാൽ ഇന്നും നാളെയും കുടുതലാളുകൾ എത്തുമെന്നാണ്​ പ്രതീക്ഷിക്കുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudi national day
News Summary - saudi national day-saudi-gulfnews
Next Story