Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range സൗദി ദേശീയദിനം; ആഭ്യന്തര യാത്ര ടിക്കറ്റുകൾക്ക് 92 റിയാൽ മതി; ഇളവുമായി സൗദി എയർലൈൻസ്
text_fieldsbookmark_border
ജിദ്ദ: സൗദി അറേബ്യയുടെ 92 ആം ദേശീയദിനാചരണം പ്രമാണിച്ച് സൗദി എയർലൈൻസ് ആഭ്യന്തര യാത്ര ടിക്കറ്റ് നിരക്കിൽ ഇളവ് പ്രഖ്യാപിച്ചു. ഒരു വശത്തേക്ക് 92 റിയാൽ മുതൽ സൗദിയിലെ വിവിധ നഗരങ്ങൾക്കിടയിൽ യാത്ര ചെയ്യാമെന്നാണ് വിമാന കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്.
ഇന്ന് മുതൽ 23 വരെ സൗദിയ വെബ്സൈറ്റിൽ നിന്നും ടിക്കറ്റ് എടുക്കുന്നവർക്കാണ് ആനുകൂല്യമുള്ളത്. അടുത്ത വർഷം ജനുവരി ഒന്ന് മുതൽ മാർച്ച് 31 വരെയുള്ള തീയതിക്കുള്ളിൽ ഇക്കോണമി വിഭാഗത്തിലെ ഗസ്റ്റ് ക്ലാസിൽ യാത്ര ചെയ്യുന്നവർക്ക് മാത്രമാണ് ആനുകൂല്യം. നേരിട്ടുള്ള വിമാന സർവീസിന് മാത്രമാണ് നിരക്കിളവ് ബാധകമാവുകയെന്നും സൗദി എയർലൈൻസ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

