ഇന്ത്യൻ വെൽഫെയർ ഫോറം കർണാടക ശാഖ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
text_fieldsറിയാദ്: സൗദി അറേബ്യയുടെ 96-ാമത് ദേശീയ ദിനത്തോടനുബന്ധിച്ച് ഇന്ത്യൻ വെൽഫെയർ ഫോറം കർണാടക ശാഖയും അൽ അബീർ ആശുപത്രിയും സംയുക്തമായി സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. റിയാദിലെ അൽ അബീർ ആശുപത്രിയിൽ നടന്ന ക്യാമ്പിന് ഫോറം റീജനൽ പ്രസിഡൻറ് മീമിസൽ നൂർ മുഹമ്മദ് നേതൃത്വം നൽകി. ഇന്ത്യൻ എംബസി കമ്യൂണിറ്റി വെൽഫെയർ കോൺസുലർ വൈ.കെ. സാബിർ ക്യാമ്പ് ഉദ്ഘാടനം ചെയ്തു.
രാവിലെ മുതൽ നിരവധി പേർ ക്യാമ്പിലെത്തി ആരോഗ്യ പരിശോധന നടത്തി. ഉച്ചയ്ക്ക് 12 വരെ നീണ്ട ക്യാമ്പിൽ 260ലധികം പേർ പങ്കെടുത്തു. തബ്രക് പ്രസിഡൻറ് അഹമ്മദ് ഇംതിയാസ്, ആൾ ഇന്ത്യ സ്റ്റീയറിങ് കമ്മിറ്റി എക്സിക്യൂട്ടീവ് മെമ്പർ മുഹൈദീൻ സലിം, തമിഴ് സംഘം പ്രസിഡൻറ് അലക്സ്, ആർ.ഐ.എ ഇൻചാർജ് അരുൺ, എൻ.ആർ.ടി.ഐ.എ ഇൻചാർജ് ഡോ. സന്തോഷ് വസീം രാജ, ഇന്ത്യൻ തമിഴ് സംഘം ശരവണൻ, ഏജിയൻസ് എന്നിവർ പരിപാടിയിൽ പങ്കെടുത്തു.
ഫോറം റിയാദ് റീജനൽ ജോയിൻറ് സെക്രട്ടറി ബ്രാഞ്ച് ഇൻചാർജ് ഷാക്കിർ ബേഗ്, സോണൽ സോഷ്യൽ വെൽഫെയർ സെക്രട്ടറി കോടിപ്പള്ളം സാദിഖ് പാഷ, കർണാടക ബ്രാഞ്ച് പ്രസിഡൻറ് ശൈഖ് മൈദീൻ ബാദുഷ എന്നിവരും ക്യാമ്പ് നടത്തിപ്പിന് സജീവമായി രംഗത്തുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

