Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസൗദി ദേശീയദിനാഘോഷം:...

സൗദി ദേശീയദിനാഘോഷം: മരുഭൂമിയുടെ വിശാലതയിൽ അവർ ഒത്തുകൂടി

text_fields
bookmark_border
സൗദി ദേശീയദിനാഘോഷം: മരുഭൂമിയുടെ വിശാലതയിൽ   അവർ ഒത്തുകൂടി
cancel
camera_alt

മ​രൂ​ഭൂ​മി​യിലെ മ​ഞ്ഞ​ത്ത​ടാ​ക​ക്ക​ര​യി​ൽ ദേ​ശീ​യ​ദി​നാ​ഘോ​ഷ​ത്തി​നാ​യി ഒ​ത്തു​കൂ​ടി​യ
അ​റേ​ബ്യ​ന്‍ ഓ​ഫ് റോ​ഡ്​ റൈ​ഡേ​ഴ്സ്

അം​ഗ​ങ്ങ​ൾ 

ദ​മ്മാം: ദേ​ശീ​യ ദി​നാ​ഘോ​ഷം അ​തിെൻറ പൈ​തൃ​ക ഭാ​വ​ങ്ങ​ളെ അ​റി​ഞ്ഞാ​ഘോ​ഷി​ക്കാ​നു​ള്ള മോ​ഹ​വു​മാ​യി ഒ​രു മ​ല​യാ​ളി സം​ഘം മ​രു​ഭൂ​മി​യി​ൽ ഒ​ത്തു​കൂ​ടി. സെ​പ്റ്റം​ബ​ർ 22ന് ​പാ​തി​രാ​ത്രി മു​ത​ൽ 23ന് ​പു​ല​ർ​ച്ച​വ​രെ മ​രു​ഭൂ​മി​യെ അ​റി​ഞ്ഞും പാ​ട്ടു​പാ​ടി​യും അ​നു​ഭ​വ​ങ്ങ​ൾ പ​ങ്കു​വെ​ച്ചും അ​ന്നം ത​രു​ന്ന നാ​ടിെൻറ ദേ​ശീ​യ ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി. പ്ര​വാ​സ​ത്തി​നൊ​പ്പം സൗ​ദി​യു​ടെ മ​രു​ഭൂ ത​ല​ങ്ങ​ളി​ലേ​ക്കു​ൾ​പ്പെ​ടെ സാ​ഹ​സി​ക യാ​ത്ര​ക​ൾ സം​ഘ​ടി​പ്പി​ക്കു​ന്ന അ​റേ​ബ്യ​ൻ ഓ​ഫ്​ റോ​ഡ് റൈ​ഡേ​ഴ്സ് എ​ന്ന സം​ഘ​മാ​ണ് വ്യ​ത്യ​സ്​​ത​മാ​യ ആ​ഘോ​ഷ പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ച്ച​ത്.

സൗ​ദി​യു​ടെ പൗ​രാ​ണി​ക ന​ഗ​ര​മാ​യ അ​ൽ ഹ​സ​യി​ൽ​നി​ന്ന് കി​ലോ​മീ​റ്റ​റു​ക​ൾ അ​ക​ലെ മ​രു​ഭൂ​മി​ക്കു​ള്ളി​ൽ സ്ഥി​തി​ചെ​യ്യു​ന്ന 'അ​ഫ്സാ​ർ ലേ​ക് 'എ​ന്ന​റി​യ​പ്പെ​ടു​ന്ന മ​ഞ്ഞ​ത്ത​ടാ​ക​ത്തിെൻറ ക​ര​യി​ലാ​ണ് ഇ​വ​ർ ഒ​ത്തു​കൂ​ട​ൽ ഒ​രു​ക്കി​യ​ത്. മ​രു​ഭൂ​മി​യു​ടെ വ​ന്യ​ത​ക്ക് ന​ടു​വി​ൽ ഉ​യ​ർ​ന്നു​നി​ൽ​ക്കു​ന്ന മ​ൺ​കൂ​ന​ക​ൾ​ക്കു ന​ടു​വി​ലു​ള്ള വി​ശാ​ല​മാ​യ ത​ടാ​കം സ​ഞ്ചാ​രി​ക​ൾ​ക്ക് വി​സ്മ​യം സ​മ്മാ​നി​ക്കു​ന്ന​താ​ണ്. ഞ​ങ്ങ​ളു​ടെ ജീ​വി​ത​ങ്ങ​ൾ​ക്ക് നി​റ​വും ഭാ​വ​വും ന​ൽ​കി​യ മ​ണ്ണാ​ണി​ത്.

അ​ത് ഏ​റെ ആ​ഹ്ലാ​ദ​ത്തോ​ടും അ​ഭി​മാ​ന​ത്തോ​ടെ​യും ആ​ഘോ​ഷി​ക്കാ​നു​ള്ള തീ​രു​മാ​നം നേ​ര​ത്തെ ത​ന്നെ കൈ​ക്കൊ​ണ്ടി​രു​ന്നു. സൗ​ദി​യു​ടെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ നി​ന്നെ​ത്തി​യ​വ​രാ​ണ് മ​രു​ഭൂ​മി​ക്ക് ന​ടു​വി​ലേ​ക്ക് വ​ണ്ടി​യോ​ടി​ച്ചെ​ത്തി​യ​ത്. പാ​തി​രാ​വി​ൽ ന​ക്ഷ​ത്ര​ങ്ങ​ളെ സാ​ക്ഷി​യാ​ക്കി ഈ ​നാ​ട് ഞ​ങ്ങ​ൾ​ക്ക് പ​ക​ർ​ന്നു ത​ന്ന അ​നു​ഭ​വ​ങ്ങ​ൾ ഞ​ങ്ങ​ൾ പ​ങ്കു​വെ​ച്ചു. മ​രു​ഭൂ​മി​യു​ടെ വി​ശാ​ല​ത​യി​ൽ ഈ ​നാ​ട് ഞ​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​രെ ചേ​ർ​ത്തു​പി​ടി​ച്ച വി​ശാ​ല​ത​യ​റി​യു​ക​യാ​യി​രു​ന്നു.

ഞ​ങ്ങ​ളു​ടെ ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് ഐ​ക്യ​ദാ​ർ​ഢ്യ​വും അ​ഭി​ന​ന്ദ​ന​ങ്ങ​ളു​മാ​യി നി​ര​വ​ധി സ്വ​ദേ​ശി​ക​ളും വ​ന്നു​പോ​യി. സൗ​ദി മാ​റി​ക്കൊ​ണ്ടി​രി​ക്കു​ന്നു. അ​ന്യ​താ​ബോ​ധ​ങ്ങ​ൾ ഇ​ല്ലാ​തെ എ​ല്ലാ​വ​രും ഒ​ന്നി​ച്ചു​നി​ൽ​ക്കു​ന്ന കാ​ല​മാ​ണി​ന്നു​ള്ള​ത്. സം​ഘാം​ഗ​മാ​യ മ​ൻ​സൂ​ർ മ​ങ്ക​ട പ​റ​ഞ്ഞു. ച​രി​ത്ര​ത്തി​ൽ തു​ല്യ​ത​യി​ല്ലാ​ത്ത നേ​ട്ട​ങ്ങ​ളു​ടെ നെ​റു​ക​യി​ല്‍ അ​ത്യാ​ധു​നി​ക​ത​യി​ലേ​ക്ക് എ​ത്തി​ക്കൊ​ണ്ടി​രി​ക്കു​ന്ന രാ​ജ്യ​ത്തിെൻറ ദേ​ശീ​യ​ദി​നാ​ഘോ​ഷ​ത്തി​ന്‌ അ​ഭി​വാ​ദ്യ​ങ്ങ​ള്‍ നേ​രാ​ൻ മ​രു​ഭൂ​മി​യി​ലെ മ​ണ​ൽ​ക്കു​ന്നും അ​തി​നു താ​ഴെ​യു​ള്ള വി​ശാ​ല​മാ​യ ത​ടാ​ക​വും ഏ​റ്റ​വും ന​ല്ല പ്ര​തീ​ക​മാ​യി തോ​ന്നി.

രാ​ത്രി മു​ത​ല്‍ മ​രു​ഭൂ​മി​യു​ടെ ഭം​ഗി​നു​ക​ർ​ന്ന് ദേ​ശീ​യ പ​താ​ക​ക​ൾ ഉ​യ​ർ​ത്തി​പ്പി​ടി​ച്ചാ​ണ് പു​ല​ര്‍കാ​ല​ത്തെ വ​ര​വേ​റ്റ​ത് -മ​ൻ​സൂ​ർ വി​ശ​ദീ​ക​രി​ച്ചു. സൗ​ദി​യി​ലെ വി​ദൂ​ര പ്ര​ദേ​ശ​ങ്ങ​ളി​ല്‍ ആ​രും അ​റി​യാ​തെ പോ​യ ച​രി​ത്ര സ്ഥ​ല​ങ്ങ​ളെ ആ​ളു​ക​ള്‍ക്ക് പ​രി​ച​യ​പ്പെ​ടു​ത്താ​നും ഇ​വി​ടേ​ക്ക് യാ​ത്ര​ക​ള്‍ സം​ഘ​ടി​പ്പി​ക്കാ​നും വേ​ണ്ടി​യാ​ണ്‌ അ​റേ​ബ്യ​ന്‍ ഓ​ഫ് റോ​ഡേ​ഴ്സ്​ എ​ന്ന പേ​രി​ല്‍ കൂ​ട്ടാ​യ്മ​ക്ക് രൂ​പം കൊ​ടു​ത്ത്. മ​ൻ​സൂ​ർ മ​ങ്ക​ട, ഷ​റ​ഫ് ചെ​റു​വാ​ടി, ന​വാ​ബ് അ​രീ​ക്കോ​ട്, മൊ​ല്ല ചെ​റു​വാ​ടി, നു​അ്മാ​ൻ ആ​ല​പ്പു​ഴ, സ​ജാ​ദ് ചെ​റു​വാ​ടി, അ​ഹ​മ​ദ് മ​ഹ്ളൂ​ഫ് മാം​ഗ്ലൂ​ർ, മാ​സി​ൻ ചെ​റു​വാ​ടി, ഇ​ല്യാ​സ് പെ​രി​ന്ത​ൽ​മ​ണ്ണ എ​ന്നി​വ​രാ​ണ് ഒ​ത്തു​കൂ​ട​ലി​ന് നേ​തൃ​ത്വം ന​ൽ​കി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudi national day celebration
News Summary - Saudi National Day: In the vastness of the desert They gathered
Next Story