Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സൗദി ദേശീയദിനം: ദുബൈയിൽ സ്മാർട്ട് ഗേറ്റുകൾ പച്ചനിറത്തിൽ പ്രകാശിപ്പിച്ചു

text_fields
bookmark_border
saudi national day
cancel

ദുബൈ: സൗദി അറേബ്യയുടെ 94ാമത് ദേശീയദിനം ആഘോഷിച്ച്​ ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്‌സ് അഫയേഴ്‌സ്​ആഘോഷത്തോടനുബന്ധിച്ച്​ ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിലെ സ്മാർട്ട് ഗേറ്റുകൾ പച്ചനിറത്തിൽ പ്രകാശിപ്പിച്ചു.

കൂടാതെ കാർട്ടൂൺ കഥാപാത്രങ്ങളായ സാലമും സലാമയും എയർപോർട്ടിലെത്തുന്ന കുട്ടികളെ വരവേറ്റു. ദുബൈ എയർപോർട്ടിലെ പാസ്‌പോർട്ട് കൺട്രോൾ മേഖലയിൽ സൗദി സന്ദർശകരെ പൂക്കളും അറബിക് കോഫിയും ഈത്തപ്പഴവും നൽകിയാണ് രാജ്യത്തേക്ക് വരവേറ്റത്.

എയർപോർട്ടിലെ ഫ്രണ്ട്‌ലൈൻ ഉദ്യോഗസ്ഥർ ഇരുരാജ്യങ്ങളുടെയും പതാകകൾ പതിച്ച ഷാളുകളും അണിഞ്ഞിരുന്നു. കൂടാതെ സന്ദർശകരുടെ പാസ്​പോർട്ടിൽ പ്രത്യേക മുദ്രയുള്ള സ്റ്റാമ്പ് പതിപ്പിച്ചു നൽകി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Saudi National Day-Dubai's smart gates lit up in green
Next Story