സൗദി ദേശീയദിന സർട്ടിഫിക്കറ്റ് വിതരണം
text_fieldsഅൽഖോബാറിലെ ലേബർ ഓഫിസിൽ ഡയറക്ടർ മൻസൂർ അലി അൽബിൻ അലി മഞ്ജു മണിക്കുട്ടൻ, അസ്ലം ഫറോക്ക്, സിയാദ് എന്നിവർക്ക് സർട്ടിഫിക്കറ്റുകൾസമ്മാനിക്കുന്നു
ദമ്മാം: സൗദി അറേബ്യയുടെ 92ാമത് ദേശീയ ദിനത്തോടനുബന്ധിച്ച് നടന്ന ആഘോഷപരിപാടികളിൽ പങ്കെടുത്ത ഇന്ത്യക്കാർക്കുള്ള സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. അൽഖോബാറിലെ ലേബർ ഓഫിസിൽ ഡയറക്ടർ മൻസൂർ അലി അൽ ബിൻ അലി മലയാളികളായ മഞ്ജു മണിക്കുട്ടൻ, അസ്ലം ഫറോക്ക്, സിയാദ് എന്നിവർക്ക് സമ്മാനിച്ചു.
ദമ്മാം ഗവർണർ ഹൗസിൽ നടന്ന പരിപാടിയിൽ കിഴക്കൻ പ്രവിശ്യ ഗവർണർ അമീർ സഊദ് ബിൻ നായിഫ് ബിൻ അബ്ദുൽ അസീസ് അൽസഊദിന്റെ നേതൃത്വത്തിൽ നടന്ന ദേശീയദിനാഘോഷ പരിപാടിയിൽ ഏഴു വിദേശ രാജ്യങ്ങളുടെ പ്രതിനിധികളെ പങ്കെടുപ്പിച്ചിരുന്നു. നവ വിഭവശേഷി മന്ത്രാലയ ഡയറക്ടർ അബ്ദുറഹ്മാൻ അൽ-മുകബിൽ, അൽഖോബാർ ലേബർ ഓഫിസ് ഡയറക്ടർ മൻസൂർ അലി ബിൻ അലി, കിഴക്കൻ പ്രവിശ്യ സെക്രട്ടറി ഡോ. ഖാലിദ് ബിൻ മുഹമ്മദ് ബിൻ ബത്താൽ എന്നിവരും ഗവൺമെന്റിന്റെ മുഴുവൻ അതോറിറ്റികളുടെയും തലവന്മാരും പങ്കെടുത്ത ആ ചടങ്ങിൽ ഇന്ത്യൻ എംബസിയുടെ വളൻറിയർ കോഓഡിനേറ്റർ സഹീർ ബൈഗ്, മഞ്ജു മണിക്കുട്ടൻ, അസ്ലം ഫറോക്ക്, ഇസ്മാഈൽ സോണി, ബിജു കനിവ് എന്നിവരാണ് മലയാളികളായി പങ്കെടുത്തത്.

