Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസൗ​ദി...

സൗ​ദി ദേ​ശീ​യ​ദി​നാ​ഘോ​ഷം: എ​യ​ർ ഷോ​ക​ളു​ടെ തീ​യ​തി​യും സ്ഥ​ല​ങ്ങ​ളും പ്ര​ഖ്യാ​പി​ച്ചു

text_fields
bookmark_border
സൗ​ദി ദേ​ശീ​യ​ദി​നാ​ഘോ​ഷം: എ​യ​ർ ഷോ​ക​ളു​ടെ തീ​യ​തി​യും സ്ഥ​ല​ങ്ങ​ളും പ്ര​ഖ്യാ​പി​ച്ചു
cancel

ജി​ദ്ദ: സൗ​ദി അ​റേ​ബ്യ​യു​ടെ 93ാമ​ത്​ ​ദേ​ശീ​യ​ദി​നാ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി അ​ര​ങ്ങേ​റു​ന്ന എ​യ​ർ ഷോ​ക​ളു​ടെ തീ​യ​തി​യും സ്ഥ​ല​ങ്ങ​ളും പ്ര​ഖ്യാ​പി​ച്ചു. രാ​ജ്യ​ത്തു​ട​നീ​ളം സൗ​ദി എ​യ​ർ​ഫോ​ഴ്​​സി​െൻറ വ്യോ​മാ​ഭ്യാ​സം ന​ട​ക്കും. എ​യ​ർ​ഷോ​ക​ൾ ന​ട​ക്കു​ന്ന തീ​യ​തി​ക​ളും സ്ഥ​ല​വും പ്ര​തി​രോ​ധ മ​ന്ത്രാ​ല​യ​മാ​ണ്​ പ്ര​ഖ്യാ​പി​ച്ച​ത്. റി​യാ​ദ്, ജി​ദ്ദ, ദ​ഹ്‌​റാ​ൻ, ദ​മ്മാം, അ​ൽ​ജൗ​ഫ്, ജു​ബൈ​ൽ, അ​ൽ​അ​ഹ്‌​സ, ത്വാ​ഇ​ഫ്, അ​ൽ​ബാ​ഹ, ത​ബൂ​ക്ക്, അ​ബ​ഹ, ഖ​മീ​സ് മു​ശൈ​ത്, അ​ൽ​ഖോ​ബാ​ർ എ​ന്നി​ങ്ങ​നെ രാ​ജ്യ​ത്തെ 13 ന​ഗ​ര​ങ്ങ​ളി​ലാ​ണ്​ ആ​കാ​ശ​ത്ത്​ വി​സ്​​മ​യ​ക്കാ​ഴ്​​ച ഒ​രു​ക്കു​ന്ന എ​യ​ർ​ഷോ അ​ര​ങ്ങേ​റു​ക.

റോ​യ​ൽ സൗ​ദി എ​യ​ർ​ഫോ​ഴ്‌​സി​െൻറ ടൈ​ഫൂ​ൺ, എ​ഫ്-15 എ​സ്, ടൊ​ർ​ണാ​ഡോ, എ​ഫ്-15 സി ​വി​മാ​ന​ങ്ങ​ൾ എ​യ​ർ ഷോ​ക​ളി​ൽ പ​ങ്കാ​ളി​ക​ളാ​കും. ​ഈ ​മാ​സം 18 മു​ത​ൽ ഒ​ക്​​ടോ​ബ​ർ ര​ണ്ടു​ വ​രെ​യു​ള്ള കാ​ല​യ​ള​വി​ൽ വ്യ​ത്യ​സ്​​ത തീ​യ​തി​ക​ളി​ലാ​ണ്​​ വി​വി​ധ ന​ഗ​ര​ങ്ങ​ളി​ലെ വ്യോ​മാ​ഭ്യാ​സം.

തീ​യ​തി​യും സ്ഥ​ല​വും സ​മ​യ​വും ചു​വ​ടെ:

1. 22, 23 തീ​യ​തി​ക​ളി​ൽ വൈ​കീ​ട്ട്​ 4.30 ന് ​റി​യാ​ദ്​ അ​ൽ​ഖൈ​റ​വാ​ൻ ഡി​സ്​​ട്രി​ക്​​റ്റി​ലെ അ​മീ​ർ തു​ർ​ക്കി ബി​ൻ അ​ബ്​​ദു​ൽ അ​സീ​സ് അ​വ്വ​ൽ റോ​ഡി​നും ഉ​മ്മു അ​ജ്‌​ലാ​ൻ പാ​ർ​ക്കി​നും വ​ട​ക്കു​ഭാ​ഗ​ത്ത്.

2. 17 മു​ത​ൽ 20 വ​രെ വൈ​കീ​ട്ട്​ അ​ഞ്ചി​ന് ജി​ദ്ദ​യി​ലെ വാ​ട്ട​ർ​ഫ്ര​ണ്ടി​ൽ

3. 26, 27 തീ​യ​തി​ക​ളി​ൽ വൈ​കീ​ട്ട്​ 4.30 ന് ​ഖോ​ബാ​ർ വാ​ട്ട​ർ​ഫ്ര​ണ്ടി​ൽ

4. 18, 19 തീ​യ​തി​ക​ളി​ൽ വൈ​കീ​ട്ട് 4.30 ന്​ ​ദ​മ്മാ​മി​ലെ ഈ​സ്റ്റേ​ൺ കോ​ർ​ണി​ഷി​ൽ

5. 18, 19 തീ​യ​തി​ക​ളി​ൽ വൈ​കീ​ട്ട് 4.30 ന്​ ​ജു​ബൈ​ലി​ലെ ഫ​നാ​തീ​ർ കോ​ർ​ണീ​ഷി​ൽ

6. 18, 19 തീ​യ​തി​ക​ളി​ൽ വൈ​കീ​ട്ട് 5.10 ന്​ ​അ​ൽ​അ​ഹ്‌​സ​യി​ലെ കി​ങ്​ അ​ബ്​​ദു​ല്ല എ​ൻ​വ​യ​ൺ​മെൻറ​ൽ പാ​ർ​ക്ക്, കി​ങ്​ അ​ബ്​​ദു റോ​ഡ് എ​ന്നി​വി​ട​ങ്ങ​ളി​ൽ

7. 18, 19 തീ​യ​തി​ക​ളി​ൽ വൈ​കീ​ട്ട്​ 4.30 ന് ​അ​ൽ​ഖോ​ബാ​ർ വാ​ട്ട​ർ​ഫ്ര​ണ്ടി​ൽ

8. 30ന്​ ​വൈ​കീ​ട്ട്​ 4.30 ന്​ ​ഹ​ഫ​​ർ അ​ൽ​ബാ​ത്വി​നി​ൽ ഹാ​ല മാ​ൾ പ​രി​സ​ര​ത്ത്.

9. 22, 23 തീ​യ​തി​ക​ളി​ൽ വൈ​കീ​ട്ട്​ അ​ഞ്ചി​ന്​​ ഖ​മീ​സ് മു​ശൈ​ത്തി​ൽ

10. 22, 23 തീ​യ​തി​ക​ളി​ൽ വൈ​കീ​ട്ട്​ അ​ഞ്ചി​ന് അ​ബ​ഹ​യി​ൽ​ കി​ങ്​ ഖാ​ലി​ദ് റോ​ഡി​ലും അ​ൽ​ഫാ​ൻ സ്ട്രീ​റ്റി​ലും

11. 22, 23 തീ​യ​തി​ക​ളി​ൽ വൈ​കീ​ട്ട്​ 5.45 ന്​ ​ത​ബൂ​ക്കി​ൽ കി​ങ്​ ഫൈ​സ​ൽ റോ​ഡ്​ ഭാ​ഗ​ത്തും അ​മീ​ർ ഫ​ഹ​ദ് ബി​ൻ സു​ൽ​ത്താ​ൻ പാ​ർ​ക്കി​ലും

12. 22, 23 തീ​യ​തി​ക​ളി​ൽ വൈ​കീ​ട്ട്​ 5.30 ന് ​ത്വാ​ഇ​ഫി​ൽ അ​ൽ​റു​ദ​ഫ്, അ​ൽ​ശി​ഫ, അ​ൽ​ഹ​ദ പാ​ർ​ക്ക് എ​ന്നി​വി​ട​ങ്ങ​ളി​ൽ

13. 22, 23 തീ​യ​തി​ക​ളി​ൽ വൈ​കീ​ട്ട്​ അ​ഞ്ചി​ന് അ​ൽ​ബാ​ഹ​യി​ലെ അ​മീ​ർ മു​ഹ​മ്മ​ദ് ബി​ൻ സൗ​ദ് പാ​ർ​ക്ക്, റ​ഗ​ദാ​ൻ ഫോ​റ​സ്​​റ്റ്​ പാ​ർ​ക്ക്, അ​മീ​ർ ഹു​സാം ബി​ൻ സ​ഉൗ​ദ് പാ​ർ​ക്ക് എ​ന്നി​വി​ട​ങ്ങ​ളി​ൽ

14. ഒ​ക്‌​ടോ​ബ​ർ ര​ണ്ടി​ന് വൈ​കീ​ട്ട്​ 4.30 ന്​ ​അ​ൽ​ജൗ​ഫി​ൽ ദു​മ​ത് അ​ൽ​ജ​ൻ​ഡ​ൽ ത​ടാ​കം, അ​ൽ​ജൗ​ഫ് സ​ർ​വ​ക​ലാ​ശാ​ല, അ​ൽ-​ജൗ​ഫ് എ​യ​ർ ബേ​സ്

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:DatesAnnouncedSaudi National Day CelebrationsAir ShowsVenues
News Summary - Saudi National Day Celebrations: Dates and Venues of Air Shows Announced
Next Story