‘നമ്മൾ ചാവക്കാട്ടുകാർ’ സൗദി ദേശീയദിനം വിപുലമായി ആഘോഷിച്ചു
text_fields‘നമ്മൾ ചാവക്കാട്ടുക്കാർ’ സൗദി ചാപ്റ്റർ ദേശീയദിനാഘോഷം
റിയാദ്: സൗദി ദേശീയദിനം ‘നമ്മൾ ചാവക്കാട്ടുക്കാർ’ സൗദി ചാപ്റ്റർ വിപുലമായി ആഘോഷിച്ചു. ദേശീയ ദിന സന്ദേശം ആലേഖനം ചെയ്ത കേക്ക് മുറിച്ച് ആരംഭിച്ച പരിപാടിയിൽ സൗദിയുടെയും ഇന്ത്യയുടെയും ദേശീയ ഗാനങ്ങൾ ആലപിച്ചു. നിരവധി ആളുകളാണ് ആഘോഷ പരിപാടികളിൽ പങ്കെടുത്തത്.ഷാഹിദ് അറക്കലിെൻറ ആമുഖ പ്രസംഗത്തോടെ ആരംഭിച്ച യോഗം ഡോ. സഞ്ജീദ് കബീർ ഉദ്‌ഘാടനം ചെയ്തു.
ജാഫർ തങ്ങൾ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. അബ്ദുൽ നാസർ, മനാഫ് അബ്ദുല്ല, റസാഖ് മാട്ടുമ്മൽ, ഷെഫീഖ് അലി, അബ്ദുൽ നാസർ, ഷാജഹാൻ ചാവക്കാട്, ഷെഹീർ ബാബു, ആരിഫ് വൈശ്യംവീട്ടിൽ, ഇജാസ് ചാവക്കാട്, ഉമേഷ് ഗുരുവായൂർ തുടങ്ങിയവർ സംസാരിച്ചു. ചടങ്ങുകൾക്ക് ഇ.ആർ.
പ്രകാശൻ, ജഹാംഗീർ, ഷഹബാസ് പാലയൂർ, മുഹമ്മദ് കൈതമുക്ക്, അൻവർ ഖാലിദ്, ഉണ്ണിമോൻ പെരുമ്പലായി, റഫീഖ് കറുകമാട്, അൽ ജാബിർ റാഫാത്, ഫാറൂഖ് അണ്ടത്തോട്, മുസ്തഫ വട്ടേക്കാട്, സുൽഫിക്കർ, സലിം അകലാട് തുടങ്ങിയവർ നേതൃത്വം നൽകി. ഫെർമിസ് മടത്തൊടിയിൽ സ്വാഗതവും അലി പൂത്താട്ടിൽ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

