സൗദി ദേശീയ ദിനാഘോഷം: സഫാ മക്ക മെഡിക്കൽ സെൻറർ ‘അറബ് കഫേ’ സംഘടിപ്പിച്ചു
text_fieldsസഫാ മക്ക ഹാളിൽ ദേശീയദിനത്തോട് അനുബന്ധിച്ച് നടന്ന ആഘോഷപരിപാടികളുടെ
ഭാഗമായി ഡോക്ടർമാരും മാനേജ്മെൻറ് പ്രതിനിധികളും ചേർന്ന് കേക്ക് മുറിക്കുന്നു
റിയാദ്: സൗദി അറേബ്യയുടെ 93ാം ദേശീയദിനത്തോട് അനുബന്ധിച്ച് സഫാ മക്ക മെഡിക്കൽ സെൻറർ ‘അറബ് കഫെ’ എന്ന ശീർഷകത്തിൽ ആഘോഷപരിപാടികൾ സംഘടിപ്പിച്ചു. രാജ്യത്തിെൻറ ചരിത്രവും പൈതൃകവും അഭിവൃദ്ധിയും വിളിച്ചറിയിക്കുന്ന അറബ് കവിതകളും ഗാനങ്ങളും കുട്ടികളുടെ കലാവിരുന്നുകളുമാണ് അറബ് കഫേയിൽ കാഴ്ചക്കാർക്കായി ഒരുങ്ങിയത്. പ്രശസ്ത സൗദി ഗായകരായ മുഹമ്മദ് അൽ അംരി, മിസ്ഫർ അൽ ഖഹ്താനി എന്നിവർ നേതൃത്വം നൽകുന്ന ‘വതൻ നജദ്’ ബാൻഡാണ് പരിപാടികൾ അവതരിപ്പിച്ചത്.
സഫാ മക്ക മെഡിക്കൽ സെൻററിലെ വിദേശികളും സ്വദേശികളുമായ കലാകാരന്മാരും പരിപാടിയിൽ പങ്കെടുത്തു.
93-ാമത് ദേശീയദിനം ആഘോഷിക്കുമ്പോൾ ഈ രാജ്യം വ്യത്യസ്ത മേഖലകളിൽ അഭിമാനകരമായ നേട്ടം കൈവരിച്ചതായും ദീർഘവീക്ഷണമുള്ള നേതൃത്വത്തിെൻറ നിശ്ചയദാർഢ്യമാണ് അടിമുടിയുള്ള സൗദി അറേബ്യയുടെ മാറ്റം സാധ്യമാക്കിയതെന്നും പരിപാടി ഉദ്ഘാടനം ചെയ്ത ക്ലിനിക് അഡ്മിനിസ്ട്രേഷൻ മാനേജർ ഫഹദ് അൽ ഉനൈസി പറഞ്ഞു. മാനേജ്മെൻറ് പ്രതിനിധികളും ജീവനക്കാരും സന്ദർശകരും ഒന്നിച്ച് കേക്ക് മുറിച്ചും മധുരം പങ്കിട്ടും ആഘോഷത്തിന് പൊലിമയേറ്റി.
മുഹമ്മദ് അൽ നഹ്ദി, ഹയ അബ്ദുൽ അസീസ് അൽ ബഷരി, ഹിബ അൽ സയീദ്, മനാൽ അഹ്മദ്, ഹേല അബ്ദുറഹ്മാൻ, മറം അൽ ഷഹ്റാനി, ഹനാൻ മുബാറക്, നൂറ നാസർ, റീം ഹാമിദ്, ബഷായിർ, ഡോ. ജോയ്, ഡോ. അനിൽ കുമാർ, ഡോ. ഷാജി, ഡോ. ഹൈദർ, ഡോ. ഗുലാം, ഡോ. മുഹമ്മദ് എന്നിവർ ചടങ്ങിന് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

