Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സൗദി ദേശീയദിനാഘോഷ ലോഗോ പ്രകാശനം ചെയ്തു

text_fields
bookmark_border
സൗദി ദേശീയദിനാഘോഷ ലോഗോ പ്രകാശനം ചെയ്തു
cancel

ജിദ്ദ: സൗദി അറേബ്യയുടെ 92-ാമത് ദേശീയദിനാഘോഷത്തിന്റെ ലോഗോ പ്രകാശനം ചെയ്തു. വിനോദ അതോറിറ്റി ഡയറക്ടർ ബോർഡ് ചെയർമാൻ തുർക്കി ബിൻ അബ്ദുൽ മുഹ്സിൻ ആലു ശൈഖ് ആണ് പ്രകാശനം നിർവഹിച്ചത്. വിഷൻ 2030ന്റെ പദ്ധതികളുടെ ആശയം ഉൾപ്പെടുത്തിയാണ് ലോഗോ ഒരുക്കിയത്. രണ്ട് രീതിയിലാണ് ചിഹ്നത്തിലെ ആശയ പ്രകാശനം. വാക്കാലും കലാപരവുമായാണ് ആശയങ്ങൾ ആവിഷ്കരിച്ചിട്ടുള്ളത്.

രാജ്യത്തിന്റെ അഭിലാഷം, ബന്ധം, ഐക്യം എന്നിവയിൽനിന്ന് പ്രചോദനം ഉൾക്കൊള്ളുന്നതാണ് ചിഹ്നം. 'സൗദി ഞങ്ങളുടെ വീടാണ്' എന്നതാണ് ചിഹ്നത്തിൽ ആലേഖനം ചെയ്തിരിക്കുന്ന ആപ്തവാക്യം. രാജ്യം അതിലുള്ള എല്ലാവരെയും സംരക്ഷിക്കുകയും അവർക്കായി കഴിവുകൾ പ്രയോജനപ്പെടുത്തുകയും ചെയ്യുന്നതിൽനിന്ന് പ്രചോദനം ഉൾക്കൊണ്ടുള്ളതാണ് രൂപകൽപന. വളർച്ച, സുരക്ഷ, അഭിലാഷം, നിശ്ചയദാർഢ്യം, ജ്ഞാനം, വിശ്വസ്തത എന്നിങ്ങനെ രാജ്യവുമായി ബന്ധപ്പെട്ട നിരവധി അർഥങ്ങളെ പ്രതിഫലിപ്പിക്കുന്ന ഒരുകൂട്ടം നിറങ്ങൾ ഉപയോഗിച്ചുള്ള ഡിസൈൻ.

തലമുറകളുടെ ഹൃദയങ്ങളിൽ സൗദി സാംസ്കാരിക മൂല്യങ്ങൾ സന്നിവേശിപ്പിക്കുന്നതിലും പദ്ധതികൾ ആഘോഷിക്കുന്നതിലും ദേശീയ ദിനത്തിന്റെ പങ്ക് ചിഹ്നം പ്രതിഫലിപ്പിക്കുന്നു. അസാധ്യമായത് ചെയ്യാനുള്ള അഭിനിവേശവും നിശ്ചയദാർഢ്യവും ഉൾക്കൊള്ളുന്നു. 92-ാം ദേശീയ ദിനത്തിന് അംഗീകൃത ചിഹ്നം ഉപയോഗിക്കാനും ഏകീകരിക്കാനും എല്ലാ സർക്കാർ, സ്വകാര്യ വകുപ്പുകളോടും വിനോദ അതോറിറ്റി ആവശ്യപ്പട്ടു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Saudi national day celebration logo released
Next Story