സൗദി ദേശീയദിനാഘോഷം: സഫാ മക്കയിൽ അറേബ്യൻ പാട്ടുത്സവം
text_fieldsസഫാ മക്കയിൽ ദേശീയദിനാഘോഷപരിപാടികളുടെ ഭാഗമായി ഡോക്ടർമാരും മാനേജ്മെന്റ്
പ്രതിനിധികളും ചേർന്ന് കേക്ക് മുറിക്കുന്നു,
റിയാദ്: സൗദി അറേബ്യയുടെ ദേശീയ ദിനാഘോഷങ്ങളിൽ പങ്കുചേർന്ന് റിയാദിലെ സഫാ മക്ക മെഡിക്കൽ സെന്റർ 'അറേബ്യൻ പാട്ടുത്സവം' സംഘടിപ്പിച്ചു. പ്രമുഖ സൗദി ഗായകരായ മുഹമ്മദ് അൽ-അംറി, മിസ്ഫർ അൽഖഹ്താനി എന്നിവരുടെ 'വതർ നജദ്' ബാൻഡാണ് പാട്ടുമേള അവതരിപ്പിച്ചത്. സഫാ മക്ക റിക്രിയേഷൻ ക്ലബിലെ വിദേശികളും സ്വദേശികളുമായ കലാകാരന്മാരും പരിപാടിയിൽ പങ്കെടുത്തു. രാജ്യത്തിന്റെ 92ാമത് ദേശീയദിനം ആഘോഷിക്കുമ്പോൾ കലാകാരന്മരെ പ്രോത്സാഹിപ്പിക്കുംവിധം സൗദി ഗവൺമെന്റ് നിരവധി വേദികളാണ് ഒരുക്കിയിട്ടുള്ളതെന്നും അതിൽ പങ്കുചേരാനാണ് അറേബ്യൻ പാട്ടുത്സവം സംഘടിപ്പിച്ചതെന്നും സഫാ മക്ക അഡ്മിൻ മാനേജർ ഫഹദ് അൽഉനൈസി പറഞ്ഞു.
ഭരണാധികാരികളുടെ ദീർഘവീക്ഷണത്തോടെയുള്ള പരിവർത്തന പദ്ധതികൾ ലോകശ്രദ്ധ സൗദിയിലേക്ക് തിരിച്ചെന്ന് ചടങ്ങിൽ സംസാരിച്ച ഷാജി അരിപ്ര പറഞ്ഞു. ഖാലിദ് അൽ-ഉനൈസി, മറം അൽഷറാനി, ഹെല അൽഅസിനാൻ, യാസർ അൽഖഹ്താനി, ഫവാസ് അൽഹർബി, ബാഷർ അൽഉതൈബി, ഹനാൻ അൽദോസരി, നൂറ അൽഹുസിനാൻ, അഹദ് അൽദോസരി, അബ്ദുല്ല അൽനഹ്ദി, മെഡിക്കൽ ഡയറക്ടർ ഡോ. ബാലകൃഷ്ണൻ, ഡോ. സെബാസ്റ്റ്യൻ, ഡോ. തമ്പാൻ, ഡോ. അനിൽകുമാർ, ഡോ. ഷാജി എന്നിവർ ചടങ്ങിന് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

