Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സൗ​ദി ദേ​ശീ​യ ദി​ന ലോ​ഗോ പ്ര​തി​ഫ​ലി​പ്പി​ക്കു​ന്ന ആ​റ് മ​ഹ​ത്താ​യ മൂ​ല്യ​ങ്ങ​ൾ

text_fields
bookmark_border
സൗ​ദി ദേ​ശീ​യ ദി​ന ലോ​ഗോ പ്ര​തി​ഫ​ലി​പ്പി​ക്കു​ന്ന  ആ​റ് മ​ഹ​ത്താ​യ മൂ​ല്യ​ങ്ങ​ൾ
cancel

ഒ​രു രാ​ജ്യ​ത്തി​െൻറ ആ​ഘോ​ഷ​ങ്ങ​ൾ കേ​വ​ലം അ​ല​ങ്കാ​ര​ങ്ങ​ളോ സം​ഘാ​ട​ന​ങ്ങ​ളോ മാ​ത്ര​മ​ല്ല; മ​റി​ച്ച്, അ​ത് ആ ​നാ​ടി​െൻറ ആ​ത്മാ​വി​നെ​യും സം​സ്കാ​ര​ത്തെ​യും ജ​ന​ങ്ങ​ളു​ടെ ജീ​വി​ത​മൂ​ല്യ​ങ്ങ​ളെ​യും തൊ​ട്ട​റി​യാ​നു​ള്ള അ​വ​സ​രം കൂ​ടി​യാ​ണ്. സൗ​ദി അ​റേ​ബ്യ​യു​ടെ 96ാമ​ത് ദേ​ശീ​യ ദി​നാ​ഘോ​ഷ​ങ്ങ​ളി​ലേ​ക്ക് രാ​ജ്യം ക​ട​ക്കു​മ്പോ​ൾ, ആ​ഘോ​ഷ​ങ്ങ​ളു​ടെ ദൃ​ശ്യ​രൂ​പ​വും സ്ലോ​ഗ​നും ജ​ന​ശ്ര​ദ്ധ നേ​ടു​ന്ന​ത് ഈ​യൊ​രു വ്യ​ത്യ​സ്ത​മാ​യ കാ​ഴ്‌​ച​പ്പാ​ടി​ലൂ​ടെ​യാ​ണ്. സൗ​ദി സ​മൂ​ഹ​ത്തി​െൻറ ത​ന​താ​യ മൂ​ല്യ​ങ്ങ​ളെ​യും സ്വ​ഭാ​വ​വി​ശേ​ഷ​ങ്ങ​ളെ​യും ലോ​ക​ത്തി​ന് മു​ന്നി​ൽ വീ​ണ്ടും അ​ട​യാ​ള​പ്പെ​ടു​ത്തു​ക​യാ​ണ് ഇ​ത്ത​വ​ണ​ത്തെ ദേ​ശീ​യ ദി​ന ഐ​ഡ​ൻ​റി​റ്റി. ‘ഞ​ങ്ങ​ളു​ടെ അ​ഭി​മാ​നം ഞ​ങ്ങ​ളു​ടെ സ്വ​ഭാ​വ​ത്തി​ലാ​ണ്’ എ​ന്ന ആ​ശ​യ​ത്തി​ലൂ​ന്നി രൂ​പ​പ്പെ​ടു​ത്തി​യ പു​തി​യ ലോ​ഗോ സൗ​ദി സ​മൂ​ഹ​ത്തി​െൻറ സ​വി​ശേ​ഷ​മാ​യ ആ​റ് മൂ​ല്യ​ങ്ങ​ളെ​യാ​ണ് കേ​ന്ദ്ര​ബി​ന്ദു​വാ​ക്കു​ന്ന​ത്.

ധീ​ര​ത, ദ​ർ​ശ​നം, ത​നി​മ, ഇ​ച്ഛാ​ശ​ക്തി, ഔ​ദാ​ര്യം, ഉ​ദാ​ര​മ​ന​സ്സ് എ​ന്നി​വ​യാ​ണ​ത്. പാ​ര​മ്പ​ര്യ​മാ​യി കാ​ത്തു​സൂ​ക്ഷി​ക്കു​ന്ന ഈ ​മൂ​ല്യ​ങ്ങ​ളി​ൽ ത​ങ്ങ​ൾ ഏ​റെ അ​ഭി​മാ​നി​ക്കു​ന്നു​വെ​ന്ന സ​ന്ദേ​ശം ഈ ​ലോ​ഗോ ഓ​രോ പൗ​ര​നി​ലേ​ക്കും വാ​യ​ന​ക്കാ​ര​നി​ലേ​ക്കും കൃ​ത്യ​മാ​യി പ​ക​ർ​ന്നു​ന​ൽ​കു​ന്നു.​പാ​ര​മ്പ​ര്യ​വും ആ​ധു​നി​ക​ത​യും ഒ​ത്തു​ചേ​രു​ന്ന മ​നോ​ഹ​ര​മാ​യ ഒ​രു ദൃ​ശ്യാ​നു​ഭ​വ​മാ​ണ് ഈ ​ലോ​ഗോ​യു​ടെ ഡി​സൈ​ൻ നി​ർ​വ​ഹ​ണം. സൗ​ദി​യി​ലെ പ​ര​മ്പ​രാ​ഗ​ത നെ​യ്ത്തു​ശൈ​ലി​യി​ൽ​നി​ന്ന് പ്ര​ചോ​ദ​നം ഉ​ൾ​ക്കൊ​ണ്ട ഡി​സൈ​നു​ക​ളും പ​ര​മ്പ​രാ​ഗ​ത ജ്യാ​മി​തീ​യ രേ​ഖ​ക​ളും സ​മ​കാ​ലി​ക ഡി​സൈ​ൻ ശൈ​ലി​യോ​ട് ഇ​ഴ​ചേ​ർ​ത്താ​ണ് ഇ​ത് ത​യാ​റാ​ക്കി​യി​രി​ക്കു​ന്ന​ത്.

ലോ​ഗോ​യു​ടെ വി​വി​ധ ആ​വി​ഷ്കാ​ര​ങ്ങ​ളി​ൽ പ്ര​ധാ​ന ഫോ​ണ്ടാ​യി ‘സൗ​ദി ഫോ​ണ്ട്’ ത​ന്നെ ഉ​പ​യോ​ഗി​ച്ചി​രി​ക്കു​ന്നു. ത​നി​മ, ഐ​ക്യം, സ്വ​ന്തം സാം​സ്കാ​രി​ക പൈ​തൃ​ക​ത്തോ​ടു​ള്ള ആ​ഴ​ത്തി​ലു​ള്ള അ​ഭി​മാ​നം എ​ന്നി​വ പ്ര​തി​ഫ​ലി​പ്പി​ക്കു​ന്ന​തി​നോ​ടൊ​പ്പം ത​ന്നെ, സാം​സ്കാ​രി​ക പൈ​തൃ​ക​വും ആ​ധു​നി​ക ഡി​സൈ​നും ത​മ്മി​ലു​ള്ള മി​ക​ച്ച സ​മ​ന്വ​യ​മാ​യും ഇ​ത് മാ​റു​ന്നു.

ഈ ​വ​ർ​ഷ​ത്തെ ദേ​ശീ​യ ദി​ന ഐ​ഡ​ൻ​റി​റ്റി എ​ന്ന​ത് കേ​വ​ലം ഒ​രു ലോ​ഗോ എ​ന്ന​തി​ന​പ്പു​റം നി​ർ​ണാ​യ​ക​മാ​യ ഒ​രു ഏ​കീ​കൃ​ത ദൃ​ശ്യ റ​ഫ​റ​ൻ​സ് കൂ​ടി​യാ​ണ്. ഔ​ദ്യോ​ഗി​ക, സ്വ​കാ​ര്യ, ലാ​ഭേ​ച്ഛ​യി​ല്ലാ​ത്ത സ്ഥാ​പ​ന​ങ്ങ​ൾ​ക്കെ​ല്ലാം ഒ​രു​പോ​ലെ ഉ​പ​യോ​ഗി​ക്കാ​വു​ന്ന ത​ര​ത്തി​ലാ​ണ് ഇ​ത് ത​യാ​റാ​ക്കി​യി​രി​ക്കു​ന്ന​ത്. മാ​ധ്യ​മ സാ​മ​ഗ്രി​ക​ൾ, ആ​ശ​യ​വി​നി​മ​യ​ങ്ങ​ൾ, വി​വി​ധ പ​രി​പാ​ടി​ക​ൾ, സം​രം​ഭ​ങ്ങ​ൾ എ​ന്നി​വ​യി​ലു​ട​നീ​ളം ഇ​തി​െൻറ ഘ​ട​ക​ങ്ങ​ൾ കൃ​ത്യ​ത​യോ​ടെ​യും ഏ​കീ​കൃ​ത​ത​യോ​ടെ​യും ഉ​പ​യോ​ഗി​ക്ക​പ്പെ​ടു​ന്നു​വെ​ന്ന് ഇ​ത് ഉ​റ​പ്പാ​ക്കു​ന്നു. പൊ​തു​വി​നോ​ദ അ​തോ​റി​റ്റി ദേ​ശീ​യ ദി​ന​ത്തി​െൻറ ഔ​ദ്യോ​ഗി​ക വെ​ബ്‌​സൈ​റ്റ് വ​ഴി ഇ​തി​നാ​യു​ള്ള ലോ​ഗോ മാ​നു​വ​ലും മാ​ർ​ഗ​രേ​ഖ​ക​ളും ല​ഭ്യ​മാ​ക്കി​യി​ട്ടു​ണ്ട്. സ്ഥാ​പ​ന​ങ്ങ​ൾ ഇ​വ കൃ​ത്യ​മാ​യി പാ​ലി​ക്കേ​ണ്ട​തു​മു​ണ്ട്.

തു​ട​ർ​ച്ച​യാ​യി ര​ണ്ടാം വ​ർ​ഷ​മാ​ണ് സൗ​ദി ദേ​ശീ​യ ദി​ന ഐ​ഡ​ന്റി​റ്റി​യു​ടെ ലോ​ഗോ​യും സ്ലോ​ഗ​നും മാ​റ്റ​മി​ല്ലാ​തെ തു​ട​രു​ന്ന​ത് എ​ന്ന​തും എ​ടു​ത്തു​പ​റ​യേ​ണ്ട സ​വി​ശേ​ഷ​ത​യാ​ണ്. പാ​ര​മ്പ​ര്യ​ത്തെ​യും ദേ​ശീ​യ ഐ​ഡ​ന്റി​റ്റി​യെ​യും ആ​ഘോ​ഷ​ങ്ങ​ളു​ടെ മു​ൻ​നി​ര​യി​ൽ പ്ര​തി​ഷ്ഠി​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് പൊ​തു​വി​നോ​ദ അ​തോ​റി​റ്റി ഈ ​രൂ​പ​ക​ൽ​പ​ന മു​ന്നോ​ട്ടു കൊ​ണ്ടു​പോ​കു​ന്ന​ത്. ധീ​ര​ത​യും ദ​ർ​ശ​ന​വും ത​നി​മ​യും ഔ​ദാ​ര്യ​വു​മെ​ല്ലാം ഒ​രൊ​റ്റ സ്ലോ​ഗ​ന് കീ​ഴി​ൽ അ​ണി​നി​ര​ക്കു​മ്പോ​ൾ, അ​ത് ഓ​രോ സൗ​ദി പൗ​ര​നും ന​ൽ​കു​ന്ന​ത് സ്വ​ന്തം സം​സ്കാ​ര​ത്തെ​യും ഭാ​വി​യെ​യും കു​റി​ച്ചു​ള്ള വ​ലി​യൊ​രു പ്ര​തീ​ക്ഷ​യും അ​ഭി​മാ​ന​വു​മാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Saudi National Day: Celebration and Unity
Next Story