Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സൗ​ദി ദേ​ശീ​യ​ഗാ​ന​ത്തി​ന് പി​ന്നി​ലെ ക​ഥ

text_fields
bookmark_border
ആ​റ് മാ​സം നീ​ണ്ട എ​ഴു​ത്ത്; വ​രി​ക​ൾ​ക്കാ​യി കാ​ത്തി​രു​ന്ന സം​ഗീ​തം
സൗ​ദി ദേ​ശീ​യ​ഗാ​ന​ത്തി​ന് പി​ന്നി​ലെ ക​ഥ
cancel

ഈ​ജി​പ്തി​ലേ​ക്കു​ള്ള ഒ​രു ഔ​ദ്യോ​ഗി​ക സ​ന്ദ​ർ​ശ​ന​ത്തി​നി​ട​യി​ൽ ഉ​യ​ർ​ന്നു​വ​ന്ന ഒ​റ്റ ചോ​ദ്യ​ത്തി​ൽ നി​ന്നാ​ണ് സൗ​ദി അ​റേ​ബ്യ​യു​ടെ ദേ​ശീ​യ​ഗാ​ന​ത്തി​െൻറ ച​രി​ത്രം ആ​രം​ഭി​ക്കു​ന്ന​ത്. സ്വീ​ക​ര​ണ​ച്ച​ട​ങ്ങി​ൽ ഈ​ജി​പ്ഷ്യ​ൻ ദേ​ശീ​യ​ഗാ​നം മു​ഴ​ങ്ങി​യ​പ്പോ​ൾ, അ​ന്ന​ത്തെ സൗ​ദി ഭ​ര​ണാ​ധി​കാ​രി​യാ​യി​രു​ന്ന ഖാ​ലി​ദ് രാ​ജാ​വ് കൂ​ടെ​യു​ണ്ടാ​യി​രു​ന്ന വാ​ർ​ത്താ​വി​ത​ര​ണ​കാ​ര്യ മ​ന്ത്രി ഡോ. ​മു​ഹ​മ്മ​ദ് അ​ബ്​​ദു യ​മാ​നി​യോ​ട് ഒ​രു കാ​ര്യം ആ​രാ​ഞ്ഞു; സൗ​ദി റോ​യ​ൽ സ​ല്യൂ​ട്ടി​െൻറ സം​ഗീ​ത​ത്തി​നൊ​പ്പം ആ​ല​പി​ക്കാ​ൻ എ​ന്തു​കൊ​ണ്ടാ​ണ് വ​രി​ക​ൾ ഇ​ല്ലാ​ത്ത​ത്?

സൗ​ദി​ക്കൊ​രു ദേ​ശീ​യ​ഗാ​നം വേ​ണ​മെ​ന്ന ആ​ശ​യ​ത്തി​ന് അ​വി​ടെ തു​ട​ക്ക​മാ​യി. തു​ട​ർ​ന്ന് രാ​ജ്യ​ത്തി​ന് അ​നു​യോ​ജ്യ​മാ​യ വ​രി​ക​ൾ ത​യ്യാ​റാ​ക്കാ​ൻ മ​ന്ത്രി പ്ര​മു​ഖ സൗ​ദി ക​വി​ക​ളെ സ​മീ​പി​ച്ചെ​ങ്കി​ലും, 1982-ൽ ​ഖാ​ലി​ദ് രാ​ജാ​വി​െൻറ നി​ര്യാ​ണ​ത്തെ തു​ട​ർ​ന്ന് ആ ​പ​ദ്ധ​തി താ​ൽ​കാ​ലി​ക​മാ​യി നി​ല​ച്ചു. പി​ന്നീ​ട് ഫ​ഹ​ദ് രാ​ജാ​വ് അ​ധി​കാ​ര​ത്തി​ലെ​ത്തി​യ​പ്പോ​ഴാ​ണ് പ​ദ്ധ​തി​ക്ക് വീ​ണ്ടും ജീ​വ​ൻ വെ​ക്കു​ന്ന​തും പൂ​ർ​ത്തി​യാ​ക്കാ​ൻ നി​ർ​ദേ​ശം ന​ൽ​കു​ന്ന​തും.

അ​മീ​ർ അ​ബ്​​ദു​ല്ല അ​ൽ ഫൈ​സ​ലി​െൻറ നി​ർ​ദേ​ശ​പ്ര​കാ​രം ഈ ​ച​രി​ത്ര​ദൗ​ത്യം ക​വി ഇ​ബ്രാ​ഹിം ഖ​ഫാ​ജി​യെ ഏ​ൽ​പി​ച്ചു. ദൗ​ത്യ​ത്തെ​ക്കു​റി​ച്ച് അ​റി​യി​ക്കാ​ൻ ഈ​ജി​പ്തി​ലെ സൗ​ദി അം​ബാ​സ​ഡ​ർ അ​ന്വേ​ഷി​ച്ചി​റ​ങ്ങു​മ്പോ​ൾ ഖ​ഫാ​ജി കൈ​റോ​വി​ൽ അ​വ​ധി​ക്കാ​ലം ആ​ഘോ​ഷി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് ആ​റ് മാ​സം നീ​ണ്ട ക​ഠി​നാ​ധ്വാ​ന​ത്തി​െൻറ​യും പ​രി​ശോ​ധ​ന​ക​ളു​ടെ​യും ഘ​ട്ട​ത്തി​ന​വി​ടെ തു​ട​ക്ക​മാ​യി.

വ​രി​ക​ൾ ത​യാ​റാ​ക്കു​മ്പോ​ൾ കൃ​ത്യ​മാ​യ ചി​ല നി​ർ​ദേ​ശ​ങ്ങ​ൾ ക​വി​ക്ക് മു​ന്നി​ലു​ണ്ടാ​യി​രു​ന്നു. ര​ച​ന​യി​ൽ ഒ​രു രാ​ജാ​വി​െൻറ​യും പേ​ര് വ​രാ​ൻ പാ​ടി​ല്ലെ​ന്നും സൗ​ദി​യു​ടെ മ​ത​പ​ര​വും പാ​ര​മ്പ​ര്യ​വു​മാ​യ മൂ​ല്യ​ങ്ങ​ൾ അ​തി​ൽ പൂ​ർ​ണ​മാ​യും പാ​ലി​ക്ക​പ്പെ​ട​ണ​മെ​ന്നു​മാ​യി​രു​ന്നു അ​ത്. മാ​സ​ങ്ങ​ൾ നീ​ണ്ട പ​രി​ശ്ര​മ​ത്തി​നൊ​ടു​വി​ൽ, സൗ​ദി ജ​ന​ത​യു​ടെ ഓ​ർ​മ​ക​ളി​ൽ ചി​ര​പ്ര​തി​ഷ്ഠ നേ​ടാ​ൻ പോ​കു​ന്ന ആ ​വ​രി​ക​ൾ പി​റ​ന്നു: സൗ​ഭാ​ഗ്യ​ത്തി​ലേ​ക്കും ഔ​ന്ന​ത്യ​ത്തി​ലേ​ക്കും കു​തി​ക്കൂ, ആ​കാ​ശ​ത്തി​െൻറ സ്ര​ഷ്​​ടാ​വി​നെ മ​ഹ​ത്വ​പ്പെ​ടു​ത്തൂ!’

സാ​ധാ​ര​ണ​ഗ​തി​യി​ൽ വ​രി​ക​ൾ എ​ഴു​തി​യ ശേ​ഷ​മാ​ണ് സം​ഗീ​തം ന​ൽ​കു​ന്ന​ത്. എ​ന്നാ​ൽ സൗ​ദി ദേ​ശീ​യ​ഗാ​ന​ത്തി​െൻറ കാ​ര്യ​ത്തി​ൽ സം​ഭ​വി​ച്ച​ത് നേ​രെ തി​രി​ച്ചാ​ണ്. നി​ല​വി​ലു​ണ്ടാ​യി​രു​ന്ന റോ​യ​ൽ സ​ല്യൂ​ട്ടി​െൻറ സം​ഗീ​ത​ത്തി​ന് അ​നു​യോ​ജ്യ​മാ​യ രീ​തി​യി​ലാ​ണ് ഖ​ഫാ​ജി വ​രി​ക​ൾ ര​ചി​ച്ച​ത്. ഈ ​സം​ഗീ​തം സം​ഗീ​ത​ജ്ഞ​നാ​യ താ​രി​ഖ് അ​ബ്​​ദു​ൽ ഹ​ക്കീ​മി​േ​ൻ​റ​താ​ണെ​ന്ന് ചി​ല റി​പ്പോ​ർ​ട്ടു​ക​ൾ പ​റ​യു​മ്പോ​ൾ, ഈ​ജി​പ്ഷ്യ​ൻ സം​ഗീ​ത​ജ്ഞ​നാ​യ അ​ബ്​​ദു​ൽ റ​ഹ്​​മാ​ൻ അ​ൽ ഖ​തീ​ബാ​ണ് ഇ​തി​ന് പി​ന്നി​ലെ​ന്ന് മ​റ്റ് ചി​ല സ്രോ​ത​സ്സു​ക​ൾ വ്യ​ക്ത​മാ​ക്കു​ന്നു. എ​ന്നാ​ൽ, ഈ ​സം​ഗീ​തം പു​തു​ക്കി ചി​ട്ട​പ്പെ​ടു​ത്തു​ന്ന​തി​ലും വി​ത​ര​ണം ചെ​യ്യു​ന്ന​തി​ലും താ​രി​ഖ് അ​ബ്​​ദു​ൽ ഹ​ക്കീം വ​ലി​യ പ​ങ്ക് വ​ഹി​ച്ചി​ട്ടു​ണ്ട്. തു​ട​ർ​ന്ന്, ഈ ​വ​രി​ക​ളെ സം​ഗീ​ത​വു​മാ​യി സ​മ​ന്വ​യി​പ്പി​ച്ച് മ്യൂ​സി​ക്ക​ൽ അ​റേ​ഞ്ച്മെൻറ്​ പൂ​ർ​ത്തി​യാ​ക്കി​യ​ത് പ്ര​ശ​സ്ത സം​ഗീ​ത​ജ്ഞ​നാ​യ സി​റാ​ജ് ഉ​മ​റാ​യി​രു​ന്നു.

പ്ര​വൃ​ത്തി​ക​ൾ പൂ​ർ​ത്തി​യാ​യ​തോ​ടെ, അ​ന്ന​ത്തെ വാ​ർ​ത്താ​വി​ത​ര​ണ മ​ന്ത്രി അ​ലി അ​ൽ​ശാ​ഇ​റി​െൻറ നേ​തൃ​ത്വ​ത്തി​ൽ ദേ​ശീ​യ​ഗാ​നം ഫ​ഹ​ദ് രാ​ജാ​വി​ന് മു​ന്നി​ൽ അ​വ​ത​രി​പ്പി​ച്ചു. അം​ഗീ​കാ​രം ന​ൽ​കി​യ രാ​ജാ​വ്, സൗ​ദി​യു​ടെ എ​ല്ലാ എം​ബ​സി​ക​ളി​ലും ഇ​ത് ന​ട​പ്പാ​ക്കാ​ൻ ഉ​ത്ത​ര​വി​ട്ടു.​അ​ങ്ങ​നെ 1984 ജൂ​ൺ 29-ന് (1404 ​ശ​വ്വാ​ൽ ഒ​ന്ന്), ചെ​റി​യ പെ​രു​ന്നാ​ൾ ദി​ന​മാ​യ ഒ​രു വെ​ള്ളി​യാ​ഴ്ച, ആ ​വ​രി​ക​ൾ ക​ട​ലാ​സു​ക​ളി​ൽ നി​ന്ന് എ​ല്ലാ​വ​രും കേ​ൾ​ക്കു​ന്ന ശ​ബ്​​ദ​മാ​യി മാ​റി. സൗ​ദി റേ​ഡി​യോ​യും ടെ​ലി​വി​ഷ​നും അ​ന്ന് ആ​ദ്യ​മാ​യി ദേ​ശീ​യ​ഗാ​നം സം​പ്രേ​ക്ഷ​ണം ചെ​യ്തു. അ​തോ​ടെ സ്കൂ​ളു​ക​ൾ, ഔ​ദ്യോ​ഗി​ക ച​ട​ങ്ങു​ക​ൾ, ദേ​ശീ​യ ആ​ഘോ​ഷ​ങ്ങ​ൾ, സ്​​റ്റേ​ഡി​യ​ങ്ങ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലെ​ല്ലാം ‘സൗ​ഭാ​ഗ്യ​ത്തി​ലേ​ക്കും ഔ​ന്ന​ത്യ​ത്തി​ലേ​ക്കും കു​തി​ക്കൂ...’ എ​ന്ന വ​രി​ക​ൾ മു​ഴ​ങ്ങി​ത്തു​ട​ങ്ങി. ഒ​രു ചോ​ദ്യ​ത്തി​ൽ നി​ന്ന് തു​ട​ങ്ങി, വ​രി​ക​ൾ​ക്കാ​യി കാ​ത്തി​രു​ന്ന സം​ഗീ​ത​ത്തി​ന് മേ​ൽ ആ​റ് മാ​സ​ത്തെ എ​ഴു​ത്തി​ലൂ​ടെ പി​റ​ന്ന ഇ​ബ്രാ​ഹിം ഖ​ഫാ​ജി​യു​ടെ ര​ച​ന, വെ​റു​മൊ​രു പാ​ട്ട​ല്ലാ​തെ സൗ​ദി അ​റേ​ബ്യ​യു​ടെ ത​ന്നെ ഔ​ദ്യോ​ഗി​ക ശ​ബ്​​ദ​മാ​യി മാ​റി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Saudi National Day: Celebration and Unity
Next Story